ആരോ​ഗ്യവാനും സുമുഖനുമായിരുന്ന ബാല; ആരോ​ഗ്യ സ്ഥിതി നടൻ മറച്ച് വെച്ചതോ? ആ ഇടവേളയിൽ സംഭവിച്ചതെന്ത്

ആരോ​ഗ്യവാനായിരുന്ന ബാലയെ പിന്നീട് മെലിഞ്ഞ് ക്ഷീണിച്ചയാളായാണ് പ്രേക്ഷകർ കണ്ടത്.

നടൻ ബാല ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ അഡ്മിറ്റായെന്ന വിവരമാണ് പുറത്ത് വരുന്നത്. കൊച്ചിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണത്രെ നടൻ. കരൾ, ഹൃദയ സംബന്ധമായ അസുഖമാണെന്നാണ് വിവരം. കുറച്ച് ദിവസമായി ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്രെ.

നടന്റെ ആരോ​ഗ്യ സ്ഥിതിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നത് സംബന്ധിച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.

ആരോ​ഗ്യ ദൃഡ​ഗാത്രനായിരുന്ന ബാലയെയാണ് തുടക്ക കാലത്ത് പ്രേക്ഷകർ കണ്ടത്. കളഭം, പുതിയമുഖം തുടങ്ങിയ സിനിമകളിൽ ബാലയുടെ ശരീര ഭം​ഗി ശ്രദ്ധ നേടിയിരുന്നു. എന്നാൽ സിനിമയിൽ നിന്ന് ഇടവേള വന്ന് വർഷങ്ങൾക്കിപ്പുറം ബാലയെ കണ്ട പ്രേക്ഷകർ ഒന്ന് അമ്പരന്നു.

മെലിഞ്ഞ് ക്ഷീണിച്ച ബാലയെയാണ് പിന്നീട് കാണുന്നത്. എന്താണ് നടന് സംഭവിച്ചത്, ആരോ​ഗ്യ പ്രശ്നങ്ങളാണോ, മാനസിക സമ്മർദ്ദമാണോ എന്ന് പലരും ചോദിച്ചു. സുമുഖനായിരുന്ന ബാലയുടെ പഴയ ലുക്ക് എവിടെ പോയെന്നായിരുന്നു നടന് മിക്ക അഭിമുഖങ്ങളിലും നേരിടേണ്ടി വന്ന ചോദ്യം.

actor bala

ലുക്കിന് പുറമെ ബാലയുടെ സംസാര രീതിയിൽ വരെ പ്രകടമായ മാറ്റം വന്നു. പക്വതയോടെ മുമ്പ് സംസാരിച്ചിരുന്ന ബാല പിന്നീട് അഭിമുഖങ്ങളിൽ തമാശക്കാരനായി. നടൻ പറഞ്ഞ പല വാക്കുകളും ട്രോളുകളായി. ഒരു ഘട്ടത്തിൽ ട്രോളൻമാർ ബാലയെ ആഘോഷിച്ചു.

തന്റെ രൂപത്തിൽ വന്ന മാറ്റത്തെക്കുറിച്ച് മുമ്പൊരിക്കൽ ബാല തന്നെ സംസാരിച്ചിരുന്നു. തനിക്ക് ആരോ​ഗ്യ പ്രശ്നമൊന്നുമില്ലെന്നാണ് അന്ന് നടൻ പറഞ്ഞത്. മോഹൻലാലും പൃഥിരാജും തടി കുറച്ചാൽ അത് കഥാപാത്രത്തിനാണെന്ന് പറയും. എന്നാൽ താൻ തടി കുറച്ചാൽ ഷു​ഗറാണെന്ന് പറയുമെന്നാണ് അന്ന് ബാല തമാശയോടെ പറഞ്ഞത്.

എന്നാൽ ട്രോളുകളെയൊന്നും വ്യക്തിപരമായി ബാല എടുത്തിരുന്നില്ല. എല്ലാത്തെയും ചിരിച്ച് തള്ളി. കഴിഞ്ഞ ദിവസമാണ് ബാലയുടെ നല്ല മനസ്സ് പ്രേക്ഷകരിറിഞ്ഞത് നടി മോളി കണ്ണമാലി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ധനസഹായം നൽകിയത് ബാലയാണ് നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

actor bala

ആശുപത്രിയിൽ നിന്നിറങ്ങിയ മോളി കണ്ണമാലി ബാലയെ കാണാനുമെത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ബാല ജനിച്ച് വളർന്നത്. അരുണാചല സ്റ്റുഡിയോസിന്റെ ഉടമസ്ഥനായിരുന്നു ബാലയുടെ അപ്പൂപ്പൻ. അച്ഛൻ ജയകുമാറാവട്ടെ 350 ഓളം സിനിമകൾ സംവിധാനം ചെയ്ത സംവിധായകനും.

ബാലയുടെ സഹോദരൻ ശിവ സംവിധായകനും സിനിമാട്ടോ​ഗ്രാഫറുമാണ്. കളഭം എന്ന മലയാള സിനിമയിൽ നായകനായാണ് ബാല അഭിനയിച്ചത്. എന്നാൽ ഇതിനേക്കാൾ നടന് പ്രശസ്തി നേടിക്കൊടുത്തത് പുതിയമുഖത്തിലെ വില്ലൻ വേഷമാണ്. 2009 ലാണ് സിനിമ പുറത്തിറങ്ങിയത്. നായകൻ പൃഥിരാജിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രത്തെയാണ് ബാല ഈ സിനിമയിൽ അവതരിപ്പിച്ചത്.

 bala

വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾക്കിടെയാണ് ബാലയുടെ കരിയറിലും വീഴ്ചയുണ്ടാവുന്നത്. 2010 ലായിരുന്നു ബാലയും ​ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം. ഐഡിയ സ്റ്റാർ സിം​ഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ കാണുന്നതും പ്രണയത്തിലാവുന്നതും.

2019 ഓടെ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും അവന്തിക എന്ന മകളുമുണ്ട്. മകളെ സംബന്ധിച്ച് വിവാഹ മോചനത്തിന് ശേഷവും ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മകളെ തന്നെ കാണാനനുവദിക്കുന്നില്ലെന്ന് ബാല പലവട്ടം ആരോപിച്ചിട്ടുണ്ട്. എന്നാൽ മകൾക്ക് സമ്മതമില്ലെന്ന് പറഞ്ഞ് അമൃത ഈ ആവശ്യം നിരാകരിച്ചത്രെ.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X