For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാളെയാണ് ബാലയുടെ സ്പെഷ്യൽ ദിവസം, ഒരുക്കങ്ങൾ തുടങ്ങി, വീഡിയോ പങ്കുവെച്ച് താരം

  |

  ബാലയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നടൻ തന്നെയാണ് രണ്ടാമതും വിവാഹിതനായ വിവരം തന്റെ ആരാധകരോട് പങ്കുവെച്ചത് . ബാല വധുവിനെ പരിചയപ്പെടുത്തുന്നതിന് മുൻപ് തന്നെ എലിസബത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതേസമയം ചിത്രങ്ങൾ കണ്ടെത്താൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. മുൻ ക്രിക്കറ്റ് താരവും ബിഗ് ബോസ് ഹിന്ദി മത്സരാർഥിയുമായ ശ്രീശാന്തായിരുന്നു ബാലയുടെ എലിസബത്തിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. ബാലയുടെ ഭാര്യ എന്നാണ് ശ്രീ എലിസബത്തിനെ പരിചയപ്പെടുത്തിയത്.

  പൂഞ്ചോലയിൽ കളിച്ചുല്ലസിച്ച് ദൃശ്യ; ഗ്ലാമറസ് ചിത്രങ്ങൾ

  കണ്ണൻ പറഞ്ഞത് കേട്ട് ചങ്ക് തകർന്ന് അഞ്ജു, ശിവനുമായുള്ള പ്രശ്നം വഷളാവുന്നു, സാന്ത്വനം എപ്പിസോഡ്

  ശ്രീശാന്തിന്റെ വീഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു, പിന്നീട് എലിസബത്തിനും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന മറ്റൊരു വീഡിയോയും ബാല പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകളും നടന്നിരുന്നു. ആരാധകർക്ക് മറുപടിയുമായി ബാലയും എത്തിയിരുന്നു. ഇപ്പോഴിത ഒരു സന്തോഷ വാർത്തയുമായി താരം എത്തിയിരിക്കുകയാണ്. ഇതും നടൻ തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

  സ്നേഹത്തിൽ കഴിഞ്ഞ മഞ്ജുവിനും ദിലീപിനും എന്ത് സംഭവിച്ചു, നടന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  Actor Bala with wife Elizabeth new video goes viral | FilmiBeat Malayalamj

  വിവാഹം നേരത്തെ കഴിഞ്ഞുവെങ്കിലും സെപ്റ്റംബർ 5ന് ആണ് താരങ്ങളുടെ വിവാഹ റിസപ്ഷൻ. ബാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ക്ഷണക്കത്ത് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിഷമഘട്ടങ്ങളിൽ ഒപ്പം നിന്നവർക്കും ആരാധകർക്കും നന്ദിയും പറയുന്നുണ്ട്. ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ തനിച്ചായ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു', എന്ന് കുറിച്ചു കൊണ്ടാണ് എലിസബത്തിനോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  നേരത്തെ തന്നെ സെപ്റ്റംബർ 5 ന് തന്റെ ജീവിതത്തിലൊരു മാറ്റമുണ്ടാവുമെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എന്താണെന്ന് നടൻ പറഞ്ഞിരുന്നില്ല. കൂടാതെ വിവാഹ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും ബാലയുടെ പുതിയ ജീവിതത്തിന് എല്ലാവിധത്തിലുമുള്ള ആശംസകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം റിസപ്ഷനുള്ള തയ്യാറെടുപ്പുകളും കാര്യമായി ബാലയുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. റിസ്പ്ഷന് പുതിയ ലുക്കിലാവും നടൻ എത്തുക. ഹെയർ സ്റ്റൈൽ ചെയ്യുന്നതിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും വേണം എന്ന് കുറിച്ച് കൊണ്ടാണ് നടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  നടന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ രംഗത്ത് എത്തിയിരുന്നു, കഴിഞ്ഞത് കഴിഞ്ഞു നല്ലതും പോലെ ഇരുവരും സന്തോഷത്തോടെ ജീവിക്കാനാണ് ആരാധകർ പറയുന്നത്.'' past. Past.. കഴിഞ്ഞത് കഴിഞ്ഞു. ഒരു കുട്ടി ഉള്ളതൊന്നും ആലോചിച്ചു തല പുകയ്‌ക്കേണ്ട. നാഗാർജുന യും അമല യും ജീവിച്ചത് പോലെ നല്ലൊരു ജീവിതം കാഴ്ച വെക്കണം ഓൾ ദ് ബെസ്റ്റ് ആദ്യത്തെ സെലെക്ഷൻ വളരെ മോശം ആയിപോയി അതുകൊണ്ട് ആണ് ഇങ്ങനെ യൊക്കെ സംഭവിച്ചത്, നല്ല ജീവിതം ഉണ്ടാകട്ടെയെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതേസമയം വിമർശനങ്ങളും ഉയരുന്നുണ്ട്. ബാല ഏറെ സന്തോഷവാനാണെന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാം

  ഗായികയും ബിഗ് ബോസ് മത്സരാർത്ഥിയുമായ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ബാല വീണ്ടും വിവാഹിതനാവുന്നത്.
  2010 ൽ ആയിരുന്നു ബാലയും അമൃതയും വിവാഹിതരാവുന്നത് . പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. . എന്നാൽ നിയമപരമായി ബന്ധം വേർപരിയുന്നതിന് മുൻപ് തന്നെ ഇരുവരും പരസ്പരം അകന്ന് ജീവിക്കുകയായിരുന്നു. ബാലയ്ക്കും അമൃതയ്ക്കും അവന്തിക എന്നൊരു മകളുണ്ട്. വിവാഹ മോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പം മകൾ കഴിയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് പാപ്പു. അമ്മ അമൃതയ്ക്കൊപ്പവും ചെറിയമ്മ അഭിരാമിക്കൊപ്പവും പാപ്പു സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃന ഗാനരംഗത്ത് സജീവമാവുകായിരുന്നു. അമൃതയ്ക്കും സഹോദരി അഭിരാമിക്കും ഒരു മ്യൂസിക് ഗ്രൂപ്പുണ്ട്.

  വീഡിയോ കാണാം

  Read more about: bala
  English summary
  Bala New Makeover Ahead Of September 5, Actor Hints Big Twist Tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X