For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ വലിയ ആ​ഗ്രഹം ആയിരുന്നു അത്, പക്ഷെ സാധിച്ചില്ല; അവളുടെ നാലാം വയസിൽ തുടങ്ങണമായിരുന്നു; ബാല

  |

  തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികൾക്ക് തങ്ങളുടെ സ്വന്തം നടൻ എന്ന തോന്നലുള്ള ആളാണ് ബാല. കളഭം എന്ന സിനിമയിലൂടെ ജനസ്വീകാര്യത നേടിയ ബാല പിന്നീട് വില്ലനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തി. പുതിയ മുഖം എന്ന സിനിമയിൽ ബാല ചെയ്ത വില്ലൻ വേഷം ഇന്നും ജനപ്രിയമാണ്. എന്നാൽ നടന്റെ കരിയറിലെ വീഴ്ചകളും പ്രേക്ഷകർ കണ്ടു.

  നടൻ ചെയ്ത ഒരുപിടി സിനിമകൾ പരാജയപ്പെട്ടു. പിന്നീട് ദ്രോണ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷത്തിലും ബാല എത്തി. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ബാല. ഷെഫിഖിന്റെ സന്തോഷം ആണ് ബാല മലയാളത്തിൽ ചെയ്ത ഏറ്റവും പുതിയ സിനിമ. ഉണ്ണി മുകുന്ദൻ ആയിരുന്നു സിനിമയിലെ നായകൻ.

  Also Read: കലോത്സവത്തില്‍ ഒന്നാം സമ്മാനം കാശ് കൊടുക്കുന്നവര്‍ക്ക്; വാശിയ്ക്ക് ഞാന്‍ ഡാന്‍സ് ടീച്ചറായി: ഗ്രേസ്

  കരിയറിലെ പോലെ തന്നെ ബാലയുടെ ജീവിതത്തിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ​ഗായിക അമൃത സുരേഷുമായുള്ള പ്രണയ വിവാഹം, പിന്നീടുണ്ടായ വിവാഹ മോചനം, മകളെച്ചൊല്ലിയുണ്ടായ തർക്കം തുടങ്ങിയവ എല്ലാം ബാലയെ ബാധിച്ചു.

  കരിയറിലും പതർച്ചകൾ വരുന്നത് ഈ കാലഘട്ടത്തിലാണ്. ബാലയുടെ മകൾ ആദ്യ ഭാര്യ അമൃതയ്ക്കൊപ്പമാണുള്ളത്. മകളെ അമൃതയും കുടുംബവും തന്നിൽ നിന്ന് അകറ്റുന്നെന്നും തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നുമാണ് ബാലയുടെ ആരോപണം.

  Also Read: വെടിയാണോ എന്നാണ് അയാള്‍ ചോദിച്ചത്, ഞാന്‍ യെസ് പറഞ്ഞു; സൈക്കോ ആണെന്ന് തോന്നുന്നു: നയന

  എന്നാൽ ബാലയെ കാണേണ്ടെന്നത് മകളുടെ തീരുമാനം ആണെന്നാണ് അമൃതയും കുടുംബവും പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയ്ക്കും കുടുംബത്തിനും നേരെ ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരാറുണ്ട്.

  വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാം വിവാഹം ചെയ്തു. ഡോക്ടർ എലിസബത്തിനെ ആണ് ബാല വിവാഹം കഴിച്ചത്.

  'ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ കളരി അഭ്യാസം കണ്ടപ്പോൾ മകൾ പാപ്പുവിനെക്കുറിച്ച് ബാല സംസാരിച്ചു.

  'ഇതിന് ആദിമുറൈ എന്നും പറയും. തമിഴ്നാട്ടിൽ കുറച്ച് പേർക്കേ ആദിമുറൈ എന്ന അഭ്യാസ പ്രകടനം അറിയുന്നത്. അടിമുറൈയ്ക്ക് മുകളിലുള്ളതാണ് ആദിമുറൈ. എന്റെ ഒഫീഷ്യൽ പേജ് നോക്കിയാൽ അറിയാം ഞാനും ഇത്തരം മുറകൾ ചെയ്തിട്ടുണ്ട്'

  'എനിക്കത് ആരെയങ്കിലും പഠിപ്പിക്കണം എന്ന് ഭയങ്കര ആ​ഗ്രഹം ആയിരുന്നു. ഒരു ശിഷ്യനെ കിട്ടിയിട്ടേ ഇല്ലേ. ഈ പെൺകുഞ്ഞിനെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് എന്റെ മകളെ ഓർമ്മ വന്നു. വളരെ ആ​ഗ്രഹം ആയിരുന്നു അവൾക്ക് നാല് വയസിലെ പഠിപ്പിച്ച് തുടങ്ങണം എന്ന്. പക്ഷെ സാധിച്ചില്ല'

  'ഈ കലാരൂപം ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും പഠിക്കണം. സ്ത്രീകൾ ഈ ആർട്ട് പഠിച്ചാൽ ഈ ഭൂമി നന്നാവും. ഇത് എന്റെ റിക്വസ്റ്റ് ആണ്,' ബാല പറഞ്ഞതിങ്ങനെ. മകളെക്കുറിച്ച് പൊതുവേദികൾ പലപ്പോഴും ബാല സംസാരിച്ചിട്ടുണ്ട്.

  മകളോടുള്ള സ്നേഹത്തെക്കുറിച്ചാണ് നടൻ സംസാരിക്കാറ്. മുമ്പൊരിക്കൽ ബാലയെ മകളെ കാണാൻ അമൃത സമ്മതിച്ചില്ലെന്ന് ആരോപിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഇതിനെതിരെ അമൃത രം​ഗത്ത് വരികയും ചെയ്തു. 2010 ലാണ് ബാലയും അമൃത സുരേഷും വിവാഹം കഴിക്കുന്നത്.

  ഒരു റിയാലിറ്റി ഷോയിൽ വെച്ചുള്ള പരിചയം പ്രണയം ആവുകയായിരുന്നു. പിന്നീട് 2019 ൽ ഇരുവരും വേർപിരിഞ്ഞു.

  Read more about: bala
  English summary
  Bala Open Up About His Daughter; Reveals An Unfulfilled Wish About Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X