For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സങ്കടങ്ങളുണ്ടായി, ഇനി കേരളത്തിലേക്കില്ലെന്ന് പറഞ്ഞു; മകളുടെ മാതൃക അച്ഛനും അമ്മയുമാണ്; ബാല പറയുന്നു

  |

  സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചർച്ചാ വിഷയം ആവുന്ന നടനാണ് ബാല. മലയാളത്തിലും മറു ഭാഷകളിലും നിരവധി സിനിമകളിൽ അഭിനയിച്ച നടന്റെ വ്യക്തി ജീവിതമാണ് ഇടയ്ക്കിടെ വാർത്ത ആവാറ്. ഇതിനിടെ വന്ന നാന് അനൂപ് മേനോൻ പൃഥിരാജ് എന്ന ട്രോളുകളും ബാലയെ സോഷ്യൽ മീ‍ഡിയയിലെ സജീവ സാന്നിധ്യമാക്കി.

  കളഭം, പുതിയമുഖം, തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ വൻ ആരാധക വൃന്ദം സൃഷ്ടിച്ച നടനാണ് ബാല. തമിഴ്നാട്ട്കാരനായ നടന് മലയാളത്തിൽ വലിയ സ്വീകാര്യതയും ലഭിച്ചു.

  Also Read: മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കുന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്!; നടനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ

  നായകൻ, വില്ലൻ, സഹനടൻ എന്നീ വേഷങ്ങളെല്ലാം ബാല ചെയ്തിട്ടുണ്ട്. ഏറെ നാളായി ​ഗോസിപ്പ് കോളങ്ങളിൽ ബാലയെക്കുറിച്ചുള്ള വാർത്തകൾ പരക്കുന്നുണ്ടായിരുന്നു. നടൻ ഭാര്യ എലിസബത്തുമായി വിവാഹം മോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ.

  നടൻ അഭിമുഖങ്ങളിൽ പറഞ്ഞ ചില കാര്യങ്ങളിൽ വന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണമായത്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ബാലയുടെ ഭാര്യ എലിസബത്തും രം​ഗത്തെത്തി. തങ്ങൾ വേർപിരിയുന്നില്ലെന്നും അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നുമാണ് എലിസബത്ത് പറഞ്ഞത്.

  Also Read: 'ഇടി കൊള്ളുന്നത് നിനക്കാണെങ്കിലും വേദനിക്കുന്നത് എനിക്കാണ്'; ദുൽഖർ‌ പറഞ്ഞതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ!

  ‌ആദ്യ വിവാഹവും വിവാഹ മോചനവുമാണ് ബാലയെ ഇപ്പോഴും ഇത്തരം ​ഗോസിപ്പുകൾ പിന്തുടരുന്നതിലെ പ്രധാന കാരണം. ​ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഒരു റിയാലിറ്റി ഷോയ്ക്കിടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും 2010 ഓ​ഗസ്റ്റിലാണ് വിവാ​ഹം കഴിച്ചത്.

  എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഇരുവരുടെ മകൾ അമൃത സുരേഷിന് ഒപ്പം ആണുള്ളത്. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും ഇവരെ സംബന്ധിച്ചുള്ള കാര്യങ്ങൾ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്നു.

  അതേസമയം വിവാഹ മോചനത്തിന് ശേഷം അമൃതയും തന്റെതായ ജീവിതത്തിലേക്ക് കടന്നു. ഇപ്പോഴിതാ മാതാപിതാക്കൾക്ക് ഒരു ഉപദേശം നൽകിയിരിക്കുകയാണ് ബാല. കുട്ടികളുടെ ആദ്യ മാതൃക അവരുടെ അച്ഛനും അമ്മയുമാണ്. കള്ളം പറയുകയാണെങ്കിൽ കൊച്ചും കള്ളം പറയും. സത്യം മാത്രം പറഞ്ഞാൽ കുഞ്ഞും സത്യം പറയും, ബാല പറഞ്ഞു.

  തന്റെ വിഷമ കാലഘട്ടത്തെക്കുറിച്ചും ബാല സംസാരിച്ചു. എനിക്ക് കുറച്ച് സങ്കടങ്ങൾ ഉണ്ടായിരുന്നു. ഞാൻ ചെന്നെെയിൽ പോയി. അമ്മയോട് പറഞ്ഞു ഞാനിനി കേരളത്തിലേക്ക് പോവുന്നില്ല എന്ന്. സിനിമയിലേക്ക് പോലും ഇല്ല, നിങ്ങൾക്ക് പ്രായം ആയി നിങ്ങളെ നോക്കി ഞാൻ വീട്ടിലിരിക്കാം എന്ന്.

  അങ്ങനെ പറഞ്ഞപ്പോഴാണ് ഒരു ദിവസം ലെമൺ ടീ വരുന്നതും മാർക്കറ്റ് ആവുന്നതും. ഇതെല്ലാം ദൈവത്തിന്റെ തീരുമാനമാണ്. അതിനനുസരിച്ച് ഒഴുക്കിൽ പോയിക്കൊണ്ടിരിക്കുന്നു, ബാല പറഞ്ഞു. വെറൈറ്റി മീഡിയയോടാണ് പ്രതികരണം.

  ഷെഫീഖിന്റെ സന്തോഷമാണ് ബാലയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഉണ്ണി മുകുന്ദൻ ആണ് സിനിമയിലെ നായകൻ, മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ. നവംബർ 25 ന് തിയറ്ററുകളിൽ എത്തും.

  Read more about: bala
  English summary
  Bala Open Up About His Decision To Stay Away From Kerala; Reveals The Reason To Change The Decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X