ഫോട്ടോ പുറത്ത് വന്നതെങ്ങനെയെന്ന് ഇപ്പോൾ മനസിലായി, സ്വത്തിന് വേണ്ടിയുള്ള കളിയെന്ന് ബാല; 'ഞാനും ഫോട്ടോയിടും'

മുന്നാമത് വിവാഹിതനായി സന്തോഷകരമായി ജീവിക്കവെ നടൻ ബാല വീണ്ടും വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാലയും ഭാര്യ കോകിലയും മുൻ ഭാര്യ അമൃത സുരേഷും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നു. ഇത് എഡിറ്റ് ചെയ്ത വ്യാജ ഫോട്ടോ ആണെന്നും അല്ലെന്നും വാദം വന്നു. ഫോട്ടോയിൽ ചെറിയ കുട്ടിയായ കോകിലയെയാണ് കാണുന്നത്. കേരളം ഞെട്ടുന്ന ഒരു ഫോട്ടോ തന്റെയടുത്തുണ്ടെന്ന് ബാല നേരത്തെ പറഞ്ഞിരുന്നു.

ആ ഫോട്ടോയാണിതെന്ന് വാദം വന്നു. നടന് നേരെ സോഷ്യൽ മീഡ‍ിയയിൽ വ്യാപക ട്രോളുകൾ വന്നു. കോകിലയുമായി ബാലയ്ക്കുള്ള പ്രായ വ്യത്യാസം വളരെ കൂടുതലാണെന്ന് പലരും കമന്റ് ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബാല. തന്റെ ഫോണിൽ നിന്നും ആരോ ലീക്ക് ചെയ്ത ഫോട്ടോയാണിതെന്നും ഫോട്ടോ മോർഫ് ചെയ്തിട്ടുണ്ടെന്നും ബാല പറയുന്നു. ഫിലിം ഫാക്ടറിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Bala  Kokila

ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. പേഴ്സണൽ ഫോട്ടോകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്റെ ഫോണിലുള്ള ഫോട്ടോ. എങ്ങനെയാണിത് പുറത്ത് വന്നതെന്ന് ഇപ്പോൾ എനിക്ക് മനസിലായി. നാല് മാസം ഞാൻ ആശുപത്രിയിലായിരുന്നു. ആ നാല് മാസം മൊബൈൽ എവിടെയായിരുന്നു. എല്ലാവരും കൂട്ടമായുണ്ടായിരുന്നു. ഞാൻ‌ മനസമാധാനത്തോടെ ജീവിക്കുകയാണ്. എനിക്ക് കോകില ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം എന്റെ ഭാര്യയാണ്. ഇത് പ്ലാൻ ചെയ്ത് ചെയ്തതാണെങ്കിൽ ഞാൻ പ്രതികരിക്കും. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. ഞാൻ എപ്പോഴും റിയാക്ഷനാണ് ചെയ്തത്.

എങ്ങനെ ഈ ഫോട്ടോകൾ പുറത്ത് വന്നു. ആ ഫോട്ടോകളിൽ മോർഫിം​ഗ് എങ്ങനെ ചെയ്തു. അത്രയും കള്ളത്തരം കരുതിക്കൂട്ടി ചെയ്തെങ്കിൽ ഇത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരെയും ഞാൻ കുറ്റം പറയുന്നില്ല. ഒരു പേരും ഞാൻ പറഞ്ഞിട്ടില്ല. നാല് മാസം ആശുപത്രിയിലായിരുന്നപ്പോൾ എന്റെ ഫോൺ എവിടെയായിരുന്നു. അത് മാത്രമാണ് എന്റെ ചോദ്യം. ഞാനും ഫോ‌ട്ടോയിടും. കേരളം ഞെ‌ട്ടിപ്പോകുന്ന ഫോ‌ട്ടോ ഇതല്ല, വേറെയുമുണ്ടെന്നും ബാല വ്യക്തമാക്കി.

Bala  Kokila

കോകില ബാലയുടെ വീട്ടിലെ ജോലിക്കാരന്റെ ഭാര്യയാണെന്ന പ്രചരണവും കഴിഞ്ഞ ദിവസം നടന്നു. ഇതിനെതിരെ രൂക്ഷമായി ബാല പ്രതികരിച്ചു. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കാമോ. ഇതാണോ നിങ്ങളുടെ സംസ്കാരം. ഇവൾ എന്റെ മാമന്റെ മകളാണ്. കോകിലയുടെ കണ്ണ് നിറഞ്ഞു. കോകിലയു‌ടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ആളാണ്.

അദ്ദേഹം എന്നെ വിളിച്ചിരുന്നു. പൊലീസിൽ പരാതി കൊടുക്കേണ്ട. അദ്ദേഹം തന്നെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അമ്പലവും പ്രാർത്ഥനയും നല്ല പ്രവൃത്തികളുമായി മുന്നോട്ട് പോകുകയാണ്. എന്തെങ്കിലും വാക്ക് ഞാൻ തെറ്റിച്ചോ. ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ ഭാര്യയെ അധിക്ഷേപിച്ചവൻ മാപ്പ് പറയണമെന്നും ബാല ആവശ്യപ്പെട്ടു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X