'ചന്ദനയുമായി പ്രണയമായിരുന്നു... വിവാഹം കഴിച്ചിട്ടില്ല, അവൾ ഭർത്താവും കുട്ടികളുമായി വിദേശത്ത്, ഞങ്ങളെ വിളിച്ചു'
ഒരു മാസം മുമ്പായിരുന്നു നടൻ ബാലയും മാമന്റെ മകൾ കോകിലയുമായുള്ള വിവാഹം. അന്ന് വിവാഹ വാർത്തകൾ പുറത്ത് വന്നപ്പോൾ മുൻ ഭാര്യ അമൃത സുരേഷ് ബാലയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ചർച്ചയായിരുന്നു. ബാലയുടെ നാലാമത്തെ വിവാഹമാണ് കോകിലയുമായി നടന്നതെന്നും തന്നെ വിവാഹം ചെയ്യും മുമ്പ് കർണാടക സ്വദേശിനിയായ ചന്ദന സദാശിവ റെഡ്ഡി എന്ന പെൺകുട്ടിയെ നടൻ വിവാഹം ചെയ്തിരുന്നുവെന്നുമാണ് അമൃത പറഞ്ഞത്.
താൻ ഈ വിവരം അറിഞ്ഞത് ബാലയുമായുള്ള വിവാഹനിശ്ചയത്തിനുശേഷമായിരുന്നുവെന്നുമാണ് അമൃത സുരേഷ് പറഞ്ഞത്. ഇപ്പോഴിതാ ബാല നാല് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന ആളുകളുടെ സംശയങ്ങൾക്ക് നടൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് വിവാദങ്ങൾക്കുള്ള മറുപടി നടൻ നൽകിയത്.

ആളുകൾ പറയുന്നത് പച്ചക്കള്ളമാണെന്ന് ബാല ആവർത്തിച്ച് പറഞ്ഞു. സ്കൂൾ കാലം മുതൽ കുറച്ച് കാലം ചന്ദനയുമായി പ്രണയമായിരുന്നുവെന്നും എന്നാൽ വിവാഹം കഴിച്ചിട്ടില്ലെന്നുമാണ് ബാല പറഞ്ഞത്. വിവാദങ്ങൾ അറിഞ്ഞ് മുൻ കാമുകി തന്നെ വിളിച്ചിരുന്നുവെന്നും നടൻ പറയുന്നു. ബാലയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പച്ചകള്ളങ്ങൾ ആളുകൾ പറയുന്നു. അതിന് ഒരു പരിധിയുണ്ട്.
എന്നെയും കോകിലയേയും കുറിച്ചെല്ലാം പറയുന്നുണ്ട്. ഞാൻ എന്താ നാല് കെട്ടിയവനാണോ?. മണ്ടന്മാരല്ലേ ഇങ്ങനെയൊക്കെ സംസാരിക്കൂ. ലീഗലി കോകിലയുമായി നടന്നത് എന്റെ രണ്ടാം വിവാഹമാണ്. ഞാൻ പ്രണയിച്ച പെണ്ണുമായി കോകില സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി എന്ന കന്നഡകാരിയെ ഞാൻ വിവാഹം ചെയ്തുവെന്നാണ് പലരും പറയുന്നത്.
അവൾ എന്നെ ഇതെല്ലാം അറിഞ്ഞ് വിളിച്ചു. ഇതെല്ലാം കേട്ട് അവൾ ചിരിക്കുകയാണ്. ഞങ്ങൾ പ്രണയിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഞാൻ തന്നെയാണ് ചന്ദനയുടെ പേര് അവരോട് (അമൃത സുരേഷ്) പറഞ്ഞത്. ഇരുപത്തൊന്നാം വയസിൽ ചുമ്മാ ഒരു സർട്ടിഫിക്കറ്റിന് വേണ്ടി അമ്പലത്തിൽ പോയി... കല്യാണം കഴിക്കാൻ വേണ്ടി. പിന്നീട് അത് വീട്ടുകാരെല്ലാം വന്ന് കാൻസൽ ചെയ്തു. റെഡ്ഡി എന്നാൽ തെലുങ്കാണ്. അല്ലാതെ കന്നഡയല്ല.
ചന്ദന എന്നെ വിളിച്ചിരുന്നു. ഞങ്ങൾ ഇതെല്ലാം പറഞ്ഞ് ഒരുപാട് ചിരിച്ചിരുന്നു. അവൾ ഫോറിനിലാണ്. രണ്ട് പെൺകുട്ടികളുണ്ട്. വീഡിയോ കോളിൽ വിളിച്ച് കോകിലയുമായും അവൾ ഒരുപാട് സംസാരിച്ചു. അവർക്കും ഒരു ഭർത്താവില്ലേ... അദ്ദേഹം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എന്ത് വിചാരിക്കും..? അതാണ് എനിക്ക് ഇത്തരം വാർത്തകൾ വരുമ്പോൾ ദേഷ്യം വരാൻ കാരണം.

പ്രണയമേയുണ്ടായിരുള്ളു. വിവാഹമായിരുന്നില്ല. പിന്നെ എലിസബത്തിനെ ലീഗലി വിവാഹം ചെയ്തിരുന്നില്ല. അവളെ കുറിച്ച് കൂടുതലൊന്നും ഞാൻ പറയില്ല. കാരണം അത് ധർമ്മമല്ല. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്ന് തന്നെയാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. ആശുപത്രിയിലായിരുന്നപ്പോൾ എലിസബത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ആ നന്ദി എനിക്കുണ്ട് എന്നാണ് നാല് വിവാഹം കഴിച്ചുവെന്ന വാർത്തയോട് പ്രതികരിച്ച് ബാല പറഞ്ഞത്. ബാലയുടെ വിവാഹം ഒരിക്കൽ നേരത്തെ കഴിഞ്ഞതാണെന്ന് അറിഞ്ഞിട്ടും വിവാഹത്തിൽ നിന്നും താൻ പിന്മാറാതെ ഇരുന്നത് ബാലയെ അത്രത്തോളം സ്നേഹിച്ചിരുന്നതുകൊണ്ടാണെന്നും അടുത്തിടെ പങ്കിട്ട വീഡിയോയിൽ അമൃത പറഞ്ഞിരുന്നു. ബാലയുടെ ഏക മകൾ അവന്തിക അമൃതയുടെ സംരക്ഷണയിലാണ്.
മകളെ കാണാൻ അമൃതയും കുടുംബവും സമ്മതിക്കുന്നില്ലെന്നത് അടുത്തിടെ വരെ ബാല പരാതിയായി പറയാറുണ്ടായിരുന്നു. എന്നാൽ അച്ഛൻ എന്ന രീതിയിൽ ബാലയെ കാണാനോ സ്നേഹിക്കാനോ തനിക്ക് തോന്നുന്നില്ലെന്ന് മകൾ തന്നെ വീഡിയോയിൽ വന്ന് പറഞ്ഞതോടെയാണ് മകളെ കുറിച്ചുള്ള സംസാരം ബാല അവസാനിപ്പിച്ചത്.


Click it and Unblock the Notifications