ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞപ്പോഴാണ് തോന്നിയത്; വിവാഹത്തിന് അമ്മ വരാത്തതിന് കാരണം; ബാല

ബന്ധുവായ കോകിലയ്ക്കൊപ്പം പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടന്ന് നടൻ ബാല. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും കേസുകളും നിലനിൽക്കെയാണ് ബാല വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്. തന്നെ വിവാഹം ചെയ്യും മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നെന്ന് മുൻഭാര്യ ​ഗായിക അമൃത സുരേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് സത്യമാണെങ്കിൽ നടന്റെ നാലാം വിവാഹമാണിത്. അതേസമയം ഇതേക്കുറിച്ച് ബാല പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ പുതിയ വിവാഹത്തെക്കുറിച്ചും മുന്നോ‌ട്ടുള്ള പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുകയാണ് ബാല. അമ്മ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് ബാല പറയുന്നു. അമ്മയ്ക്ക് വരാൻ പറ്റിയില്ല. 74 വയസായി. ആരോ​ഗ്യനില കാരണമാണ് വരാഞ്ഞത്. അനു​ഗ്രഹിക്കണമെന്ന് മനസുള്ളവർ വാഴ്ത്തുക. കോകിലയ്ക്ക് മലയാളം അറിയില്ല.

Bala Marriage

പഠിച്ച് വരുന്നതേയുള്ളൂ. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആ​രോ​ഗ്യത്തിൽ മാറ്റങ്ങളുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞപ്പോൾ എനിക്കും ഒരു തുണ വേണമെന്ന് മനസിലൊരാ​ഗ്രഹം. എന്നെ നോക്കാനൊരാൾ വേണം. എന്റെ സ്വന്തം തന്നെയാകുമ്പോൾ കുറച്ച് കൂടെ ആത്മവിശ്വാസമുണ്ട്. ഒരു വർഷമായി ആരോ​ഗ്യത്തിൽ മാറ്റമുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നു, നേരത്തെ ഉറങ്ങുന്നു. കൃത്യമായി മരുന്ന് കഴിക്കുന്നു. രീതിയിൽ മുന്നോട്ട് പോകുമെന്ന് കരുതുന്നെന്നും ബാല വ്യക്തമാക്കി.

​2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. വൈകാതെ വിവാഹവും നടന്നു. അവന്തിക എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. 2019 ൽ ഇരുവരും വേർപിരിഞ്ഞു. മകളുടെ കാര്യത്തിൽ വിവാഹ മോചനത്തിന് ശേഷവും ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇപ്പോഴും ഇത് അവസാനിച്ചിട്ടില്ല.

Bala Marriage

അമൃത മകളെ തന്നിൽ നിന്ന് അകറ്റുന്നു എന്നാണ് ബാലയുടെ ആരോപണം. എന്നാൽ തനിക്ക് അച്ഛനെ കാണാൻ താൽപര്യമില്ലെന്നും അമ്മയെയും എന്നെയും ജീവിക്കാൻ അനുവദിക്കണമെന്നും അടുത്തിടെ മകൾ അവന്തിക വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാ​ദത്തിനിടെ ബാലയുമായുള്ള വിവാഹ ജീവിതത്തിൽ താനനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അമൃത വെളിപ്പെടുത്തി.

ഇതിന്റെ പേരിൽ കേസും നൽകി. അമൃതയുമായി പിരിഞ്ഞ ശേഷം ഡോക്ടർ എലിസബത്തിനെ ബാല വിവാഹം ചെയ്തു. ഈ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. എലിസബത്തുമായി പിരിഞ്ഞ ശേഷമാണ് കോകിലയുടെ കടന്ന് വരവ്. കഴിഞ്ഞ കുറേ നാളുകളായി ബാലയുടെ വ്യക്തി ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മുൻഭാര്യക്കെതിരെ നിരന്തരം അഭിമുഖങ്ങളിൽ സംസാരിക്കുകയുമുണ്ടായി. അമൃത നടത്തിയ തുറന്ന് പറച്ചിലിന് പിന്നാലെ ബാലയ്ക്ക് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരി‌ടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് പുതിയ വിവാഹം.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X