വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേതാവാണ് ബാല. തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളിയായാണ് താരത്തെ എല്ലാവരും പരിഗണിക്കാറുള്ളത്. മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകളിലായി കഴിവ് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. സിനിമാജീവിതത്തെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. വിവാഹമോചിതനായതിനെക്കുറിച്ച് നിരവധി തവണ ബാല തുറന്നുപറഞ്ഞിരുന്നു.
ബാല വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചിരുന്നത്. വിവാഹവാര്‍ത്തയില്‍ വിശദീകരണവുമായി താരമെത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്. അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ മാറിനിന്നിരുന്നുവെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ബാല വിശേഷങ്ങള്‍ പങ്കുവെച്ചത്.

തകര്‍ന്നുപോയി
മാനസികമായി വല്ലാതെ തകര്‍ന്നുപോയ അവസ്ഥയുണ്ടായിരുന്നു. കുറേക്കാലത്തേക്ക് അഭിമുഖങ്ങളൊന്നും കൊടുത്തിരുന്നില്ല താനെന്നും താരം പറയുന്നു. പിന്നീടാണ് എല്ലാത്തില്‍ നിന്നും റിക്കവര്‍ ചെയ്തത്. ചില കാര്യങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് താനെന്നും ബാല പറയുന്നു. താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.

അജിത്തിനെക്കുറിച്ച്
തമിഴകത്തിന്റെ സ്വന്തം താരമായ അജിത്തുമായി അടുത്ത സൗഹൃദമുണ്ട് ബാലയ്ക്ക്. നിങ്ങളെപ്പോലെ ജീവിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ്. നിങ്ങള്‍ അത്രയധികം നല്ലവനാണ്. ബാല നീ ചെറുപ്പമാണ്, നിന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം മാറും. നീ നല്ലൊരു വ്യക്തിയാണ്. എല്ലാത്തില്‍ നിന്നും മാറി തിരിച്ചെത്തും, ഞാനാണ് പറയുന്നത് നീ കുറിച്ച് വച്ചോയെന്നായിരുന്നു അജിത്ത് അന്ന് പറഞ്ഞത്. അതിന് ശേഷമായാണ് താന്‍ പുലിമുരുകന്‍ ചെയ്തത്. സിനിമ ഉപേക്ഷിക്കാനായി തീരുമാനിച്ച സമയമായിരുന്നു അത്.

വിവാഹം
വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് ദൈവത്തിന്റെ കൈയ്യിലാണെന്നായിരുന്നു ബാലയുടെ മറുപടി. വിവാഹം നടന്നേക്കും. അത് നിങ്ങളെയെല്ലാം അറിയിക്കും. അന്തസ്സായിട്ട് തന്നെ വിവാഹം നടത്തും. വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. ആദ്യ വിവാഹം പരാജയമായതിന്റെ പേടിയുണ്ട്. അടുത്തിടെയും തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞിരുന്നു. സ്‌നേഹം നിറഞ്ഞ വീടായിരിക്കും തന്റേത്, ഭക്ഷണമില്ലെങ്കിലും സ്‌നേഹവും സമാധാനവും വേണം.

വിശ്വാസം പോയിട്ടില്ല
വിവാഹത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ, പേടിയുണ്ട്, എല്ലാവരേയും അറിയിച്ച് അന്തസ്സായേ ഞാന്‍ വിവാഹം നടത്തുള്ളൂ. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വെച്ച് സഹോദരന്‍ സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ വില്ലനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിനായി കീര്‍ത്തി സുരേഷും അണിനിരക്കുന്നുണ്ടെന്നും ബാല പറയുന്നു.


Click it and Unblock the Notifications