'നടി സുബിക്ക് സംഭവിച്ചത് എന്താണ്?, മഞ്ഞപ്പിത്തം വന്ന് കരൾ നശിച്ചതാണോ?'; ബാലയെ ചികിത്സ ഡോക്ടർക്ക് പറയാനുള്ളത്!
സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ വൃക്കയില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു
സിനിമാ-സീരിയല്‍ താരം സുബി സുരേഷ് നമ്മെ വിട്ട് പോയിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ വൃക്കയില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിച്ചു.

സുബി മരിച്ച സമയത്ത് മഞ്ഞപ്പിത്തം കൂടി വന്നത് ആരോഗ്യനില വഷളാക്കി എന്ന തരത്തിൽ റിപ്പോർട്ടുകളും വാർത്തകളും വന്നിരുന്നു. മഞ്ഞപ്പിത്തം വന്നാൽ കരളും മറ്റ് അവയവങ്ങളും അതിവേഗത്തിൽ നശിക്കുമെന്ന തരത്തിലും ആളുകൾക്കിടയിൽ ധാരണയുണ്ട്.
അതേകുറിച്ച് ഇപ്പോഴിത നടൻ ബാലയെ ചികിത്സിച്ച അമൃത ഹോസ്പിറ്റലിലെ ചീഫ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ.എസ് സുധീന്ദ്രൻ വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ്. കരളിന്റെ പ്രവർത്തനം മോശമാകുമ്പോഴാണ് മഞ്ഞപ്പിത്തം വരികയെന്നാണ് ഡോക്ടർ പറയുന്നത്.
'എല്ലാവരും പറയാറുള്ളത് മഞ്ഞപ്പിത്തം വന്ന് ലിവറിനെ ബാധിച്ചുവെന്നാണ്. പക്ഷെ സത്യാവസ്ഥ അതല്ല. മഞ്ഞപ്പിത്തം എന്ന് പറയുന്നത് നമ്മുടെ ബ്ലെഡിലെ ബിലിറൂബിന്റെ അളവാണ്. ബിലിറൂബിൽ ലിവർ ഉണ്ടാക്കുന്ന ഒരു പദാർഥമാണ്. അത് ലിവർ ഉണ്ടാക്കുന്നത് നമ്മൾ കഴിക്കുന്ന കൊഴുപ്പ് അലിയിക്കുന്നതിന് വേണ്ടിയാണ്.'
'ലിവർ അതിനെ ഉണ്ടാക്കിയിട്ട് ഒരോ കോശത്തിൽ നിന്നും ട്യൂബ് വഴി തള്ളി കുടലിലേക്ക് വിടണം. ബിലിറൂബിൻ ഉത്പാദിപ്പിക്കാൻ ലിവറിന് വളരെ എളുപ്പമാണ്. അത് ഉണ്ടാക്കി കഴിഞ്ഞ് ഓരോ സെല്ലിൽ നിന്നും തള്ളി വിടാൻ ലിവറിന് നല്ല ശക്തി വേണം. ആ ശക്തി ലിവറിന് കുറയുമ്പോൾ ബിലിറൂബിൻ കുടലിൽ പോകുന്നതിന് പകരം രക്തത്തിൽ കലരും. അതാണ് മഞ്ഞപ്പിത്തം.'
'മഞ്ഞപ്പിത്തം വന്ന് ലിവറിനെ ബാധിക്കുന്നതല്ല.... ലിവറിന് അസുഖം ബാധിക്കുമ്പോൾ മഞ്ഞപ്പിത്തം വരുന്നതാണ്. ലിവറിന്റെ കണ്ടീഷൻ മോശമാകുമ്പോഴാണ് ശരീരത്തിന്റെ അവസ്ഥ മോശമാകുന്നത്. ലിവർ പകുതിയിൽ അധികം നശിച്ചശേഷമാണ് ലക്ഷണങ്ങൾ വരുന്നത്. പക്ഷെ ലിവറിന് സ്വയം റിക്കവർ ചെയ്യാൻ കഴിവുള്ള ഒരു അവയവമാണ്.'
'എഴുപത് ശതമാനത്തോളം നശിച്ചാലും ലിവറിന് രണ്ട്, മൂന്ന് മാസങ്ങൾ കൊണ്ട് വീണ്ടും പൂർവസ്ഥിതിയിൽ എത്താൻ സാധിക്കും. ലിവർ ട്രാൻസ്പ്ലാന്റേഷന് ബ്ലെഡ് ഗ്രൂപ്പ് മാച്ച് ചെയ്യണം. റിലേറ്റീവ് ആകുമ്പോൾ ലീഗൽ കോംപ്ലിക്കേഷൻ കുറയും. ലിവറിന്റെ പ്രവർത്തനം മോശമായാൽ മറ്റ് അവയവങ്ങളും പ്രവർത്തിക്കാതെ വരും' ഡോക്ടർ സുധീന്ദ്രൻ പറഞ്ഞു.

കൃത്യമായി ഭക്ഷണം കഴിക്കാത്തതും മറ്റും മൂലം സുബിക്ക് ഇടയ്ക്കിടെ ശാരീരിക അസ്വസ്ഥതകൾ വരുമായിരുന്നു. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് സുബി കുറച്ച് ദിവസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. സുബിയുടെ ബന്ധുവാണ് കരൾ പകുത്ത് നൽകാൻ തയ്യാറായി എത്തിയത്.
അതിനിടെയാണ് സുബി അസുഖം മൂർച്ഛിച്ച് മരിച്ചത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍കാലത്ത് തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളില്‍ സജീവമായിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില്‍ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്.
നിരവധി വിദേശ വേദികളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.


Click it and Unblock the Notifications