For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളോടുള്ള സ്നേഹം പറഞ്ഞ് ബാല! അപ്പ എപ്പോഴും അടുത്തുണ്ട്! എനിക്ക് എപ്പോഴും നിന്നെ കാണാനാവും

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിലൊരാളാണ് ബാല. മലയാളികള്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് വാചാലനായി താരമെത്താറുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അതിഥിയായി പങ്കെടുത്തതിന് പിന്നാലെയായാണ് അമൃത സുരേഷുമായി ബാല പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയായിരുന്നു. വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇരുവരും എത്തിയിരുന്നു. ഒത്തുപോവാന്‍ കഴിയില്ലെന്ന് തോന്നിയതോടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

  പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. ബാല വീണ്ടും വിവാഹിതനാവുന്നുയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. തെറ്റായ റിപ്പോര്‍ട്ടാണെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. രണ്ടാം വിവാഹമില്ലെന്ന് പറഞ്ഞ് അമൃത സുരേഷും എത്തിയിരുന്നു. ബാലയുടേയും അമൃതയുടേയും മകളായ പാപ്പുവെന്ന അവന്തികയുടെ പിറന്നാളാണ് തിങ്കളാഴ്ച. മകള്‍ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ബാല.

  ബാലയുടെ ആശംസ

  ബാലയുടെ ആശംസ

  മകളെ ജീവനുതുല്യം സ്‌നേഹിക്കുന്നയളാണ് ബാല. ഒരാള്‍ക്കും തന്നേയും പാപ്പുവിനേയും പിരിക്കാന്‍ കഴിയില്ലെന്നും ബാല പറഞ്ഞിരുന്നു. സെപ്റ്റംബർ 21, പാപ്പു ഹാപ്പി ബര്‍ത് ഡേ ടു യു. ഞാൻ സത്യം പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാന്‍ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കുമെന്നായിരുന്നു ബാല പറഞ്ഞത്.

  ജീവിച്ചിരിക്കാന്‍ കാരണം

  ജീവിച്ചിരിക്കാന്‍ കാരണം

  താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പാപ്പുവാണെന്ന് നേരത്തെ ബാല പറഞ്ഞിരുന്നു. ഇടയ്ക്ക് മകളെക്കുറിച്ച് വാചാലനായെത്താറുണ്ട് അദ്ദേഹം. മകളെ കാണാനെത്തിയതിന്‍റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെക്കാറുമുണ്ട്. പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് അവന്തികയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.

  കണ്ണാന കണ്ണേ

  കണ്ണാന കണ്ണേ

  വിശ്വാസം എന്ന സിനിമയിലെ കണ്ണാന കണ്ണേ എന്ന ഗാനം തന്‍റെ ജീവിതമാണെന്ന് പറഞ്ഞും ബാല എത്തിയിരുന്നു. ആ പാട്ടും അതിലെ സീനുകളും എല്ലാം എന്റെ വ്യക്തിജീവിതത്തില്‍ ഉണ്ടായതാണ്. അതുകണ്ടാണ് ആ സീനുകള്‍ ചിത്രീകരിച്ചത്. അതെന്റെ ജീവിതമാണ് എന്ന് അറിഞ്ഞപ്പോള്‍ അജിത്ത് സര്‍ വിളിച്ച് സംസാരിച്ചിരുന്നു. നിന്‍റെ വേദനയെക്കുറിച്ച് കൃത്യമായി മനസ്സിലായി ആ സീനില്‍ അഭിനയിച്ചപ്പോള്‍, നീ തിരികെ വരണമെന്നും അജിത്ത് ബാലയോട് പറഞ്ഞിരുന്നു.

  രണ്ടാം വിവാഹത്തെക്കുറിച്ച്

  രണ്ടാം വിവാഹത്തെക്കുറിച്ച്

  ബാല വീണ്ടും വിവാഹിതനാവുന്നുവെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്. വിവാഹം സംഭവിക്കേണ്ട കാര്യമാണ്. നമുക്കൊപ്പമുള്ളവരും നമ്മളുമെല്ലാം പോസിറ്റീവായി നിന്നാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലും ഇതാവശ്യമാണ്. വിവാഹ ആലോചനകള്‍ വരുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു. എല്ലാം ഒത്തുവന്ന് നല്ലൊരു പങ്കാളിയെ ബാലയ്ക്ക് ലഭിക്കട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  bigg boss fame rajit and team's reunion | FilmiBeat Malayalam
  അമൃത പറഞ്ഞത്

  അമൃത പറഞ്ഞത്

  ബാലയും അമൃതയും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടുത്തിടെയായിരുന്നു ഇവര്‍ക്ക് വിവാഹമോചനം ലഭിച്ചത്. വിവാഹമോചനക്കേസ് നടന്നിരുന്ന സമയത്തൊന്നും ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും അമൃത സജീവമായിരുന്നില്ല. വിവാഹമോചനത്തിന്റെ സമയത്ത് അത്ര നല്ല അവസ്ഥയിലൂടെയായിരുന്നില്ല താനും കുടുംബവും കടന്നുപോയതെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു.

  Read more about: bala ബാല
  English summary
  Bala's sweet birthday wishes to his daughter Avantika, Videos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X