'കോകില ചെറിയ ആളല്ല... വലിയ കുടുംബാംഗം... കോകിലയുമായുള്ള എന്റെ റിലേഷൻ വെളിപ്പെടുത്താൻ ആഗ്രഹമില്ല'; ബാല!
ബാലയുടെ ആദ്യ ജീവിത പങ്കാളി ഗായികയായ അമൃത സുരേഷായിരുന്നു. അതൊരു പ്രണയ വിവാഹമായിരുന്നു. എന്നാൽ അതിനും മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുള്ളതായി അടുത്തിടെ പ്രചരിച്ചിരുന്നു. അതിൽ സത്യമില്ലെന്നാണ് ബാല പറയുന്നത്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ബാലയ്ക്ക് പങ്കാളിയായി വന്നത് എലിസബത്ത് ഉദയനായിരുന്നു. വിവാഹം പക്ഷെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
ഒരു വർഷം മുമ്പ് എലിസബത്തുമായുള്ള ബന്ധവും ബാല അവസാനിപ്പിച്ചു. ശേഷമാണ് ബാലയുടെ മാമന്റെ മകളായ കോകില നടന്റെ ജീവിതത്തിലേക്ക് വരുന്നത്. ഒരു വർഷമായി കൊച്ചിയിൽ ബാലയ്ക്കൊപ്പം കോകില താമസിക്കുന്നുണ്ട്. പക്ഷെ അടുത്തിടെയാണ് ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തോടെ കൊച്ചി ഉപേക്ഷിച്ച ബാല ഇപ്പോൾ വൈക്കത്താണ് കോകിലയ്ക്കൊപ്പം താമസം.

സ്ഥലം വാങ്ങി മനോഹരമായ ഒരു വീടും വൈക്കത്ത് കായലിനോട് ചേർന്ന് ബാല പണികഴിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ കോകില ജീവിതത്തിന്റെ ഭാഗമായശേഷം വന്ന മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടൻ. കോകിലയെ വിവാഹം ചെയ്തശേഷം അമ്മയേയും സുഹൃത്തിനേയും മകളേയും എല്ലാം ഒരുമിച്ച് കിട്ടിയെന്നാണ് ബാല പറയുന്നത്. എന്നാൽ കോകിലയുമായുള്ള രക്തബന്ധം ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ നടൻ തയ്യാറായില്ല.
കാൻ ചാനൽ മീഡിയയ്ക്ക് ബാല നൽകിയ അഭിമുഖത്തിൽ ഭാര്യ കോകിലയും പങ്കെടുത്തിരുന്നു. എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അംഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ്. പതിനേഴ് വയസ് മുതൽ ഞാൻ സന്നദ്ധപ്രവർത്തനങ്ങളും ദാനധർമ്മവും ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ ഞാൻ കോകിലയെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അമൃത ആശുപത്രിയിൽ ഓപ്പറേഷനുശേഷം പത്ത് ദിവസം ഞാൻ വളരെ സീരിയസായി കഴിഞ്ഞിരുന്നു.
ആ സമയത്താണ് കോകിലയുടെ സ്നേഹം ഞാൻ മനസിലാക്കിയത്. ഒരു പുരുഷൻ മുന്നോട്ട് പോകണമെങ്കിൽ ശക്തിയായി ഒരു സ്ത്രീ ഒപ്പം വേണം. എന്റെ ജീവിതം അറിഞ്ഞാൽ സിനിമ പോലും തോറ്റുപോകും. കോകില വന്നശേഷം അമ്മയേയും ഭാര്യയേയും സുഹൃത്തിനേയും മകളേയും എല്ലാം കിട്ടി എന്നാണ് ബാല പറഞ്ഞത്. ഭർത്താവിനെ കുറിച്ച് പറയുമ്പോൾ കോകിലയും വാചാലയാകും.

ചെറിയ പ്രായം മുതൽ മാമനെ പ്രണയിക്കുന്നുണ്ട് ഞാൻ. ചെറുപ്പം മുതൽ മാമനെ ഹീറോയായിട്ടാണ് ഞാൻ നോക്കിയിരുന്നത്. അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നയാളാണ്. ചെറുപ്പം മുതൽ കാണുന്നതുകൊണ്ട് മാമനെ നന്നായി എനിക്ക് അറിയാം. മാമ അറസ്റ്റിലായ ദിവസം ഞാൻ ഒരുപാട് വിഷമിച്ചു. അന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചത് മാമ തിരിച്ച് വീട്ടിൽ വന്നശേഷമാണ്. കൊച്ചിയിലെ വീട്ടിലേക്ക് എപ്പോഴും ആളുകൾ സഹായം ചോദിച്ച് വരും.
അറസ്റ്റിലായ ദിവസം പോലും നിരവധി പേർ വന്നിരുന്നു. അന്നും ഒരാൾക്ക് മകളുടെ സ്കൂൾ ഫീസ് കൊടുത്തശേഷമാണ് മാമ പോലീസ് സ്റ്റേഷനിൽ പോയത്. മാമന് ഒരുപാട് കാര്യങ്ങൾ അറിയാം പക്ഷെ ഒന്നും തുറന്ന് പറയില്ല. സുഹൃത്ത്, അച്ഛൻ എന്ന നിലയിലെല്ലാം മാമ വളരെ നല്ല ആളാണ്. വാക്കുകളിൽ പറയാൻ എനിക്ക് അറിയില്ല എന്നാണ് കോകില പറഞ്ഞത്.


Click it and Unblock the Notifications