'എന്നെ വേദനിപ്പിക്കാൻ കോകിലയെ ടാർ​ഗെറ്റ് ചെയ്യുന്നു, ചേട്ടന്റെ കൂടെയുള്ള ഫോട്ടോയും മോശമായി പ്രചരിപ്പിച്ചു'

അടുത്തിടെയാണ് നടൻ ബാലയുടെ ജീവിതത്തിലേക്ക് കോകില വന്നത്. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയുമെല്ലാം വൈറലായിരുന്നു. കോകില തന്റെ മാമന്റെ മകളാണെന്നാണ് ബാല പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം ബാലയ്ക്കും മുൻ ഭാര്യ അമൃത സുരേഷിനൊപ്പവും നിൽക്കുന്ന കോകിലയുടെ ഒരു പഴയ ഫോട്ടോ പ്രചരിച്ചിരുന്നു. ആ വൈറൽ ഫോട്ടോയിൽ വളരെ ചെറിയ കുട്ടിയായിരുന്നു കോകില.

വേലക്കാരിയുടെ മകളാണ് കോകില എന്ന തരത്തിലാണ് കോകിലയുടെ ഫോട്ടോ പ്രചരിച്ചത്. അതിന് എതിരെ പ്രതികരിച്ച് ബാല രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വൈറൽ ഫോട്ടോയെ കുറിച്ച് വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ബാല.

actor bala kokila

തന്നെ വേദനിപ്പിക്കാനായി ആരൊക്കയോ കോകിലയെ ടാർ​ഗെറ്റ് ചെയ്യുന്നതിന്റെ ഭാ​ഗമായാണ് ഫോട്ടോ പ്രചരിച്ചതെന്ന് ബാല പറയുന്നു. എനിക്ക് ഇപ്പോൾ ജീവിതം കോകിലയാണ്. ഞാൻ കാരണം എന്റെ കരിയർ കാരണം മീഡിയ കാരണം അവർക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കരുത്. ലൈഫ് ഇപ്പോൾ ഒരു സ്റ്റേജിലെത്തി. ഇനിയങ്ങോട്ട് നല്ല സിനിമകൾ ചെയ്യാനാണ് തീരുമാനം. അതുകൊണ്ടെല്ലാമാണ് എറണാകുളം വിട്ട് വന്നത്. എല്ലാ മതത്തിലും വിശ്വസിക്കുന്ന പ്രാർത്ഥിക്കുന്നയാളാണ് ഞാൻ.

മനുഷ്യനാണ് ദൈവമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നല്ലൊരു ഭാര്യയെയാണ് എനിക്ക് കിട്ടിയത്. പിന്നെ ഇന്നത്തെ ജനറേഷനിൽ കോകിലയെപോലൊരു ഭാര്യയെ കിട്ടിയത് ഭാ​ഗ്യമാണ്. കാരണം കാലം ഒരുപാട് മാറി. ഇന്നത്തെ ജനറേഷൻ അർത്ഥമില്ലാത്ത ജീവിതമാണ് ജീവിക്കുന്നത്. എല്ലാവരും എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലാണ്.‍ കയ്യിൽ പണമുണ്ടെങ്കിൽ മറ്റുള്ളവർക്ക് നാം അത് കൊടുക്കണം.

അതിുകൊണ്ടാണ് ഞാൻ ചാരിറ്റി ചെയ്യുമ്പോൾ കോകിലയേയും അതിൽ ഉൾപ്പെടുത്തുന്നത്. എന്റെ മാമപൊണ്ണിനെ വേലക്കാരിയുടെ മകളായി ചിത്രീകരിച്ച് ഒരു മീഡിയ ഇട്ട് കണ്ടപ്പോൾ ഞങ്ങൾ ഒരുപാട് വിഷമിച്ച് കരഞ്ഞു. അവളുടെ സ്വന്തം ചേട്ടന്റെ കൂടെയുള്ള ഫോട്ടോയും മോശമായി പ്രചരിപ്പിച്ചു. തമിഴ്നാട്ടിലെ പത്രത്തിലും ഇത് വാർത്തയായി വന്നു. ആ ഫോട്ടോ എന്റെ കയ്യിലില്ലായിരുന്നു.

കോകിലയുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞപ്പോഴാണ് ആ ഫോട്ടോ എനിക്ക് തന്നത്. എന്റെ ഫോണിൽ നിന്നാണ് ആ ഫോട്ടോ പോയത്. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്റെ ഫോൺ ആരുടെ കയ്യിലായിരുന്നുവെന്ന് എനിക്ക് അറിയാം. പക്ഷെ ഞാൻ പറയില്ല. അത് വിട്ടേക്കാം. എന്റെ സംസ്കാരം നോക്കി ഞാൻ മുന്നോട്ട് പോകും. കോകിലയുടെ ഫാമിലി ഫോട്ടോകൾ വരെ പുറത്ത് വന്നു.

actor bala kokila

എങ്ങനെയെന്ന് മനസിലാകുന്നില്ല. എന്റെ കുടുംബം തകർക്കാനായി ആരോ ശ്രമിക്കുന്നുണ്ട്. ഞാൻ കോകിലയ്ക്ക് ജീവിതം കൊടുത്തതല്ല. അവൾ എനിക്ക് ജീവിതം തരികയായിരുന്നു. എന്നെ വേദനിപ്പിക്കാനാണ് കോകിലയെ ടാർ​ഗെറ്റ് ചെയ്യുന്നത് എന്നാണ് ബാല പറഞ്ഞത്. പിന്നീട് വിഷയത്തിൽ നടന്റെ ഭാര്യ കോകിലയും പ്രതികരിച്ചു. ഞങ്ങൾ വളരെ ഹാപ്പിയായാണ് ജീവിക്കുന്നത്. മീഡിയയിൽ ഓരോന്ന് വരുന്നതാണ് വിഷമിപ്പിക്കുന്നത്.

ഇനി ഞങ്ങളെ കുറിച്ച് ആരും ഒന്നും ചെയ്ത് ഇടരുത് എന്ന അഭ്യർത്ഥന മാത്രമെയുള്ളു എന്നാണ് കോകില പറഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തോളമായി ബാലയ്ക്കൊപ്പം കോകിലയുണ്ട്. അടുത്തിടെയാണ് വിവാ​ഹിതരായതെന്ന് മാത്രം. വിവാഹത്തിൽ ബാലയുടെ കുടുംബാം​ഗങ്ങൾ ആരും പങ്കെടുത്തിരുന്നില്ല.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X