'മാസങ്ങൾക്ക് മുമ്പ് താലി വാങ്ങി വീട്ടിൽ വെച്ച് കെട്ടി, ഒരുമിച്ചുള്ള ഫോട്ടോ വാട്സ്ആപ്പിൽ‌ വെക്കാൻ തയ്യാറല്ല'

തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തി ആരാധകരെ സമ്പാദിച്ച നടനാണ് ബാല. മലയാള സിനിമയിൽ സജീവമായശേഷമാണ് ബാല കൊച്ചിയിൽ താമസം ആരംഭിച്ചത്. എന്നാൽ കോകിലയെ വിവാഹം ചെയ്തശേഷം ബാല കൊച്ചി ഉപേക്ഷിച്ച് വൈക്കത്തേക്ക് താമസം മാറി. നടന്റെ നാലാം ഭാര്യയാണ് കോകിലയെന്നാണ് റിപ്പോർട്ട്. ഇരുപത്തിനാലുകാരിയായ കോകില ബാലയുടെ മാമന്റെ മകളാണ്. ചെറുപ്പം മുതൽ ബാലയും കോകിലയും അടുത്തറിയാവുന്നവരാണ്.

ഒരു വർഷത്തിൽ ഏറെയായി ബാലയ്ക്കൊപ്പം കേരളത്തിൽ കോകിലയുമുണ്ട്. എന്നാൽ ഔ​ദ്യോ​ഗിക വിവാഹം നടന്നത് അടുത്തിടെയാണെന്ന് മാത്രം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയിൽ നടൻ അത്ര സജീവമല്ല. പക്ഷെ സോഷ്യൽമീഡിയ വഴി ബാല എപ്പോഴും ലൈം ലൈറ്റിലുണ്ട്.

Bala Kokila Wedding

കോകിലയുമായി വലിയ പ്രായ വ്യത്യാസമുണ്ടായിട്ടും ജീവിത പങ്കാളിയാക്കാൻ ബാല തീരുമാനിച്ചത് കോകിലയുടെ പ്രണയം തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് നടൻ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. ഇപ്പോഴിതാ കോകിലയെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി വൺ ടു ടോക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല വെളിപ്പെടുത്തി.

കോകിലയുടെ അമ്മ ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ട്. വളരെ നല്ല ക്യാരക്ടറാണ്. എന്നെ ഒരുപാട് ടേക്ക് കെയർ ചെയ്യും. നല്ല കുക്കാണ്. തമിഴ് സ്റ്റൈൽ ഫുഡ്ഡൊക്കെ ഉണ്ടാക്കും. രണ്ട് ദിവസം ഞങ്ങൾക്കൊപ്പം നിൽക്കാൻ വന്ന അമ്മയെ ഞങ്ങൾ പിടിച്ച് നിർത്തിയിരിക്കുകയാണ് ബാല പറയുന്നു. കോകിലയോട് ഞാൻ ഇന്നേവരെ ചോദിച്ചിട്ടുള്ളതിൽ അവൾ എനിക്ക് ചെയ്ത് തരാത്തത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇന്നേവരെ പാട്ട് പാടി തന്നിട്ടില്ല.

രണ്ടാമത്തേത് അവളുടെ വാട്സ്ആപ്പിൽ‌ ഞങ്ങൾ‌‍ ഒരുമിച്ചുള്ള ഫോട്ടോ ഡിപിയായി വെക്കാമോയെന്ന്‌ ചോദിച്ചിട്ട് ചെയ്തിട്ടില്ല. എട്ട് വർഷമായി ദൈവത്തിന്റെ ഫോട്ടോയാണ് കോകിലയുടെ ഡിപി. കേദാർനാഥ് പോയി സന്ദർശിച്ചാൽ മാത്രമെ മാറ്റുകയുള്ളുവെന്ന ഉറച്ച തീരുമാനത്തിലാണ് കോകില. ഇഷ്ട ദൈവത്തിന്റെ കാര്യത്തിൽ കോകില കാണിക്കുന്ന സമർപ്പം കണ്ടത് മുതലാണ് അവളോട് എനിക്ക് അട്രാക്ഷൻ തോന്നിയത്. കേദാർനാഥ് പോകാൻ ഞങ്ങൾക്ക് പ്ലാനുണ്ട്.

കോകില നിങ്ങൾ വിചാരിക്കുന്നയാളല്ല. ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ എന്നെ നോക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നെ അമ്മയെപ്പോലെ നോക്കിയത് കോകിലയാണ്. എന്റെ അമ്മ പ്രായമായ വ്യക്തിയായതുകൊണ്ട് എന്നോടൊപ്പം വന്ന് നിൽക്കാനും പറ്റില്ല. പിന്നെ എന്റെ വിഷമതകളൊന്നും ഒരിക്കലും ഞാൻ അമ്മയെ അറിയിക്കാറുമില്ല.

Bala Kokila Wedding

എനിക്കും ഒരു സ്റ്റോറിയുണ്ട് പറയാൻ. പക്ഷെ എനിക്ക് പറയാനുള്ളതൊന്നും എക്സ്പോസ് ചെയ്യാൻ പറ്റില്ല. അതാണ് പ്രശ്നം. കോകിലയ്ക്ക് പക്ഷെ എല്ലാം അറിയാം. അങ്ങനെ ഞാൻ പറഞ്ഞാൽ പലരുടെയും ജീവിതത്തെ ബാധിക്കും. കോകിലയെ ഞാൻ പ്രപ്പോസ് ചെയ്തിട്ടില്ല. പകരം ഒരു മാലയും താലിയും ഒരു ജോഡി കമ്മലും വാങ്ങി ഒരു ദിവസം വീട്ടിൽ വന്ന് നേരിട്ട് അവളുടെ കഴുത്തിൽ ഇടുകയാണ് ചെയ്തത്. അവൾക്ക് പോലും അതൊരു സർപ്രൈസായിരുന്നു.

പിന്നീട് ആറ് മാസത്തിനുശേഷം ശാസ്ത്രവിധി പ്രകാരം ഞാൻ കോകിലയെ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു എന്നാണ് കോകില ജീവിത സഖിയായ കഥ വെളിപ്പെടുത്തി ബാല പറഞ്ഞത്. പിന്നീട് ബാലയെ കുറിച്ച് കോകിലയാണ് സംസാരിച്ചത്. ചെറിയ പ്രായം മുതൽ‌ ഞാൻ മാമയ്ക്കൊപ്പമാണ്.

മാമ വന്നാൽ അദ്ദേഹത്തിനൊപ്പമാണ് ഞാൻ എപ്പോഴും എന്നാണ് കോകില പറഞ്ഞത്. ചെറുപ്പത്തിൽ തനിക്കൊപ്പം എപ്പോഴും കോകിലയുണ്ടായിരുന്നുവെങ്കിലും ഇഷ്ടമായിരുന്നുവെങ്കിലും ജീവിത പങ്കാളിയായി കണ്ടിരുന്നില്ലെന്ന് ബാലയും കൂട്ടിച്ചേർത്തു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X