അവർ എന്നെപ്പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞു; ബാല

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ബാല. 2003ൽ പുറത്തിറങ്ങിയ അൻപ് എന്ന ചിത്രത്തിലൂടെയാണ് ബാല സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിക്കുകയുണ്ടായി. ബിഗ് ബി, സൗണ്ട് ഓഫ് ബൂട്ട് , പുതിയ മുഖം, ഹീറോ, വീരം, എന്ന് നിന്റെ മൊയ്തീൻ, പുലിമുരുകൻ, ആനക്കള്ളൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് താരം.

 bala

ഏറ്റവും ഒടുവിൽ ബാല 'ഷഫീഖിന്റെ സന്തോഷം' എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. കൂടാതെ സൂര്യയുടെ പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന അടുത്ത ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രങ്ങളുടെ വിശേഷങ്ങളും മറ്റും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവക്കുകയുണ്ടായി. ഈ അഭിമുഖം ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുകയാണ്.

കുറച്ചുകാലം മുൻപ് വരെ താടിയൊക്കെ വളർത്തി പുതിയൊരു ഗെറ്റപ്പിലായിരുന്ന ബാല ഉണ്ണി മുകുന്ദൻ നായകനാവുന്ന ചിത്രത്തിന് വേണ്ടിയാണോ രൂപം മാറ്റിയതെന്ന് അവതാരകൻ ചോദിച്ചപ്പോൾ സൂര്യയുടെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിന് വേണ്ടിയായിരുന്നു ആ ഗെറ്റപ്പ് എന്നാണ് ബാല പറഞ്ഞത്.

ആ ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങളുമായി നിന്നപ്പോഴാണ് ഉണ്ണിമുകുന്ദൻ തന്നെ വിളിച്ചതെന്നും ഉണ്ണിയുടെ കോൾ വന്നപ്പോൾ കല്യാണം പറയാൻ വിളിച്ചത്താവുമെന്ന് ഭാര്യ പറഞ്ഞുവെന്നും ബാല അഭിമുഖത്തിൽ പറയുകയുണ്ടായി.

ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ തന്റെ വേഷം ഏറെ വ്യത്യസ്തമായ ഒന്നാണെന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെടുമെന്ന് ഉറപ്പുണ്ടെന്നും താരം പറയുകയുണ്ടായി. ഒരു കോമഡി കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലായുടെ ഭാര്യയുടെ ആഗ്രഹമാണ് അദ്ദേഹം ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിക്കണമെന്നതും ഒരു ഹൊറർ പടത്തിൽ അഭിനയിക്കണം എന്നുള്ളതും.

തുടർന്ന് തന്റെ ഭാര്യ ഇപ്പോൾ അങ്ങനെ അധികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരാറില്ലെന്നും അതിനു കാരണം ഉണ്ടെന്നും താരം പറഞ്ഞു.
ചില മാധ്യമങ്ങൾ തങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നും വ്യക്തിപരമായി ഒരുപാട് ഉപദ്രവിച്ചെന്നും താരം വ്യക്തമാക്കി. അത് എന്തിനാണെന്ന് മനസിലായിട്ടില്ല.

എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ.. കേൾക്കാൻ നല്ല രസമായിരിക്കും അല്ലെ... ഇതൊന്നും സത്യമല്ല. എന്തുവേണമെങ്കിലും പറയാമോ?

ഒരുപാട് മാധ്യമങ്ങൾ തന്നെപ്പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞുവെന്നും ബാല വ്യക്തമാക്കി. സിനിമ മേഖല വേറെയാണ് ഡോക്ടർമാരുടെ മേഖല വേറെയാണ് അവരുടെ മനസ്സ് വേദനിപ്പിച്ചത് വളരെ കഷ്ട്ടമാണെന്ന് ബാല പറഞ്ഞു.

മാധ്യമങ്ങൾ തന്നെയാണ് തന്നെ വളർത്തിയതെന്നും 99 മാധ്യമങ്ങൾ ഒരാളെ വളർത്തുകയാണെങ്കിൽ ഒരൊറ്റ മാധ്യമം മതി ഒരാളെ നശിപ്പിക്കാനെന്നും ബാല വ്യക്തമാക്കി.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X