പാപ്പുവിനോടുള്ള ബാലയുടെ കരുതല്‍ കാണുമ്പോള്‍ അത്ഭുതം! മകള്‍ക്കൊപ്പമുള്ള വീഡിയോയുമായി താരം! കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് ബാല. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് അദ്ദേഹത്തിന് മലയാളികള്‍ നല്‍കുന്നത്. താരങ്ങളും സംവിധായകരുമെല്ലാം അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തിരുന്നു അദ്ദേഹം. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന അമൃത സുരേഷിനെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇവരുടെ മകളായ പാപ്പുവെന്ന അവന്തിക അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇടയ്ക്ക് ബാലയ്ക്ക് അരികിലേക്കും എത്താറുണ്ട്. മകളോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അച്ഛനും മകളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം കണ്ണാനക്കണ്ണേ പാടിയിരിക്കുകയാണ് അവന്തിക. എന്‍രെ മകള്‍ അവന്തിക പാപ്പു, ഞാനാണ് അച്ഛന്‍, കലൂര്‍ വൈലോപ്പിള്ളി ലെയ്ന്‍ 79 എന്ന ക്യാപ്ഷനോടെയായിരുന്നു ബാല വീഡിയോ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. മകളുടെ വോയ്‌സ് മികച്ചതാണെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.

അവള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ അരികിലേക്ക് തന്നെ വരുമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മകളുടെ മുഖത്തെ സന്തോഷം കാണുമ്പോഴറിയാം, നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്. അവളെ നിങ്ങളില്‍ നിന്നും മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. നിങ്ങള്‍ക്ക് മകളോടുള്ള സ്‌നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോള്‍ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും വീഡിയോയ്ക്ക് കീഴിലുണ്ട്.

Bala

ജീവന്റെ ജീവനായി, എല്ലാത്തിലമുപരിയായി കുഞ്ഞിനെ സ്‌നേഹിക്കുന്ന ഒരച്ഛനേയും ഞാന്‍ കണ്ടിട്ടില്ല. ഒരമ്മ മക്കളെ സ്‌നേഹിക്കുന്നതിലും ആയിരം മടങ്ങ് ബാലച്ചേട്ടന്‍ പാപ്പുവിനെ സ്‌നേഹിക്കുന്നുണ്ട്. ഈ കരുതലും സ്‌നേഹവും പലപ്പോഴുും അത്ഭുതപ്പെടുത്തുന്നുണ്ടെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. നിരവധി പേരാണ് ഈ അഭിപ്രായത്തിന് ലൈക്കടിച്ചിട്ടുള്ളത്.

അമ്മയ്ക്ക് പിന്നാലെയായാണ് പാപ്പുവും സംഗീതവഴിയെ സഞ്ചരിക്കാന്‍ തുടങ്ങിയത്. പാപ്പുക്കുട്ടനും സംഗീതവഴിയെ സഞ്ചരിക്കുകയാണെന്നും മൂകാംബികയില്‍ വെച്ചാണ് തുടക്കമെന്നും വ്യക്തമാക്കി അമൃത സുരേഷ് എത്തിയിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ കാത്തിരുന്ന നിമിഷങ്ങളിലൊന്ന് കൂടിയാണിതെന്നും അവര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും മത്സരിച്ചിരുന്നു.

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X