'മകളുടെ പേരിൽ സെന്റിയടിച്ചതല്ലേ, എത്ര പ്രാവശ്യം അവരുടെ ഫോൺ ലീക്ക് ചെയ്തു; പല പെണ്ണുങ്ങളും വീണത് ആ കരച്ചിലിൽ'

നടൻ ബാലയെ വെട്ടിലാക്കി മുൻ ഭാര്യ എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തൽ. ​ഗാർഹിക പീഡനം, ഭീഷണിപ്പെടുത്തൽ, വഴിവിട്ട ബന്ധങ്ങൾ തുടങ്ങി വലിയ ആരോപണങ്ങൾ എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിക്കുന്നു. പിരിഞ്ഞ ശേഷം ആദ്യമായാണ് എലിസബത്തിന്റെ പരസ്യമായ തുറന്ന് പറച്ചിൽ. വിവാഹ ജീവിതത്തിൽ താനനുഭവിച്ചത് ഓരോന്നായി എലിസബത്ത് എണ്ണിപ്പറയുന്നു. കരൾ രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന സമയത്ത് ഒരാൾ തനിക്ക് മരുന്ന് മാറ്റി തന്നെന്ന് ബാല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞു.

പിന്നാലെ എലിസബത്തിനെ കുറ്റപ്പെടുത്തിക്കൊണ്ട് കമന്റുകൾ വന്നു. ഇതോടെയാണ് എലിസബത്ത് പ്രതികരിച്ചത്. ഇത്രയും കാലം താൻ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നെന്നും ഇനി പേടിച്ചിരിക്കാൻ തയ്യാറല്ലെന്നും എലിസബത്ത് പറയുന്നു. മുൻ വിവാഹ ബന്ധത്തിലെ മകളുടെ പേര് പറഞ്ഞ് ബാല നാടകം കളിച്ചെന്നും എലിസബത്ത് ആരോപിക്കുന്നു.

actor bala  elizabeth

എലിസബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വന്ന ഒരാളുടെ കമന്റുകളിൽ ബാലയുടെ മകളെയും കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ എലിസബത്ത് സംസാരിച്ചു. ബാലയുടെ അറിവോടെയാണ് വളരെ അടുത്ത ഒരാൾ ഈ കമന്റിടുന്നതെന്നും തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളിൽ 50 ശതമാനം ഉത്തരവാദിത്വം ഈ കമന്റിട്ടയാൾക്കാണെന്നും എലിസബത്ത് പറയുന്നു. സ്വന്തം മകളെ പോലും ബാല ഇന്ന് തള്ളിക്കളയുന്നെന്ന് എലിസബത്ത് പറയുന്നു.

ഇത്രയും മോശമായി നിങ്ങൾ കുട്ടിയെക്കുറിച്ച് പറയുന്നു. പല ക്രിമിനൽ കഥകൾ വന്നപ്പോഴും നിങ്ങൾ സെന്റിമെന്റടിച്ചത് ആ കുട്ടിയുടെ പേരിലാണ്. അതിന്റെ നന്ദിയെങ്കിലും കാണിക്കെടോ. എത്ര പ്രാവശ്യം അവരുടെ ഫോൺ ലീക്ക് ചെയ്തിട്ടുണ്ട്. ഫോൺ ലീക്ക് ചെയ്ത് പല മീഡിയകൾക്കും കൊടുത്ത് അയ്യോ എനിക്കൊന്നും അറിയില്ലേ എന്ന് പറഞ്ഞിരുന്നെന്നും എലിസബത്ത് തുറന്നടിച്ചു.

actor bala  elizabeth

കുട്ടിയെക്കുറിച്ച് ഇങ്ങനെ പറയുന്നത് വളരെ മോശമാണ്. ഒന്നുമില്ലെങ്കിലും പല കേസുകളിൽ നിന്നും നിങ്ങൾ ഡെെവേർട്ട് ചെയ്തത് ഈ കുട്ടിയുടെ പേരിലുള്ള കരച്ചിലിലൂടെയാണ്. പുള്ളിക്കാരിയുടെ ബർത്ത്ഡേയ്ക്ക് ഡാഡിയുണ്ടെന്ന് പറഞ്ഞ് നിങ്ങൾ ഒരു വീഡിയോ ഇട്ടിരുന്നു. ആ കരച്ചിലിലാണ് ഞാൻ വീണത്. പല പെണ്ണുങ്ങളും അങ്ങനെയാണ് വീണത്.

ഇനി അത് പോലെ സിംപതി കിട്ടാനുള്ള പരിപാടി ഉണ്ടാക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. ഇത്ര കാലം നിങ്ങളോടൊപ്പം ജീവിച്ചതാണല്ലോ. അത് കൊണ്ട് അടുത്ത നീക്കം മുൻകൂട്ടി കാണാമെന്ന് എലിസബത്ത് വ്യക്തമാക്കി. മുൻ ഭാര്യ അമൃതയെക്കുറിച്ച് തെറ്റായ കാര്യം തന്നെ ബാല പറഞ്ഞ് വിശ്വസിപ്പിച്ചെന്നും എലിസബത്ത് പറയുന്നുണ്ട്. എന്നാൽ അമൃതയുടെ പേരെടുത്ത് എലിസബത്ത് പരാമർശിക്കുന്നില്ല.

എലിസബത്തിന്റെ ആരോപണങ്ങൾ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ബാലയ്ക്കെതിരെ വിമർശനം ശക്തമാണ്. എലിസബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്ത് വരുന്നു. ആരോപണങ്ങളോട് ബാല പ്രതികരിച്ചിട്ടില്ല. നേരത്തെ ആദ്യ ഭാര്യ ​ഗായിക അമൃത സുരേഷും ബാലയ്ക്കെതിരെ രം​ഗത്ത് വന്നിരുന്നു. മകളുടെ പേരിലുള്ള ഇൻഷുറൻസ് തുകയ്ക്കുള്ള വ്യവസ്ഥയിൽ തട്ടിപ്പ് കാണിച്ചു എന്നായിരുന്നു ആരോപണം.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X