'രണ്ട് മാസമായി ഭയങ്കര ടെൻഷൻ സിറ്റുവേഷനാണ്, ഇനിയും ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്'; ബാലയെ കുറിച്ച് എലിസബത്ത്!
നടൻ ബാല കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നും അതിന്റെ ട്രാൻസ്പ്ലാന്റേഷനും മറ്റുമായി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുമ്പ് പെട്ടന്നൊരു ദിവസം രാവിലെയാണ് നടൻ ബാല അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് വാർത്ത പുറത്ത് വന്നത്.
അത് അദ്ദേഹത്തിന്റെ ആരാധകർക്കും സിനിമാപ്രേമികൾക്കും വലിയ ഷോക്കായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെടാറുള്ള ബാലയ്ക്ക് എന്ത് സംഭവിച്ചുവെന്നതായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നു. കുറച്ച് നാളുകളായി കരൾ രോഗം താരത്തെ അലട്ടിയിരുന്നുവെന്നും പെട്ടന്ന് അസുഖം കൂടിയതോടെ നടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിന്നാലെ ജീവിൻ രക്ഷിക്കണമെങ്കിൽ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വരണെയെന്ന പ്രാർഥനയായി സിനിമാ പ്രേമികൾക്ക്. നിരവധി പേരാണ് ബാലയ്ക്ക് വേണ്ടി പ്രാർഥനകൾ നടത്തിയത്. ശേഷം ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാല ആരോഗ്യവാനായി തുടരുന്നുവെന്നും കുടുംബവും അറിയിച്ചു. മാര്‍ച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യ ദിവസങ്ങളില്‍ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് കരള്‍ രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് പോകും മുമ്പ് ഭാര്യ എലിസബത്തിനൊപ്പം വിവാഹവാർഷികത്തിന്റെ കേക്ക് ആശുപത്രി കിടക്കയിൽ വെച്ച് മുറിച്ച ബാലയുടെ വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിത ബാലയുടെ ആരോഗ്യസ്ഥിതിയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഭാര്യ എലിസബത്ത് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. ബാല ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ഭർത്താവിനെ ശുശ്രൂഷിക്കാനായി കുറച്ച് നാളത്തേക്ക് താൻ ലീവിൽ പ്രവേശിച്ചിരിക്കുകയാണെന്നുമാണ് പുതിയ വീഡിയോയിൽ എലിസബത്ത് പറയുന്നത്.
തുടർന്നും തങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുവാൻ എല്ലാവരും പ്രാർഥിക്കണമെന്നും എലിസബത്ത് വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. 'കഴിഞ്ഞ ഒന്നര, രണ്ട് മാസമായി ഭയങ്കര ടെൻഷൻ സിറ്റുവേഷനാണ്. ഭയങ്കരമായി വിഷമിച്ചിരുന്നു ആ സമയങ്ങളിൽ. എല്ലാവരുടേയും പ്രാർഥനയുണ്ടായിരുന്നു. കുറേപേർ മെസേജ് ആയിട്ടും ഫോൺ കോൾ ആയിട്ടും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എല്ലാവരുടേയും പ്രാർഥനകൾ കിട്ടിയിരുന്നു.'

'ഇപ്പോൾ ആ ടെൻഷൻ സിറ്റുവേഷൻ മാറി. ഇനി ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്. പക്ഷെ ആള് ബെറ്ററായിട്ടുണ്ട്. അന്നുണ്ടായിരുന്ന ക്രിട്ടിക്കൽ കണ്ടീഷൻ മാറി. ഞാനും ഇനി കുറച്ച് കാലം ലീവായിരിക്കും. വീട്ടിൽ തന്നെ ഉണ്ടായിരിക്കും. ഇടയിൽ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വന്നിരുന്നു. അപ്പോൾ ആശുപത്രിയിൽ വെച്ച് തന്നെ കേക്ക് കട്ടിങ് നടത്തിയിരുന്നു.'
'എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദി. ഇനിയും കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകാൻ എല്ലാവരുടേയും പ്രാർഥന വേണം' എന്നാണ് എലിസബത്ത് പറഞ്ഞത്. മലയാള സിനിമയിലേക്ക് വന്ന ആദ്യ കാലത്ത് ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യങ് ഹീറോയായിരുന്നു ബാല.
ബിഗ് ബിയിലെ ബാലയുടെ കഥാപാത്രത്തിന് ആരാധകരിൽ ഏറെയും സ്ത്രീകൾ ആയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ട ശേഷമാണ് ബാലയിൽ മാറ്റങ്ങൾ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. ശരീരവും സൗന്ദര്യ സംരക്ഷണവും ഏറെ ശ്രദ്ധയോടെ ചെയ്തിരുന്ന ബാല പിന്നീട് വല്ലാതെ മെലിഞ്ഞു. പഴയ ബാലയെ കാണാൻ കിട്ടാതെയായി.
താരം വല്ലാതെ മെലിഞ്ഞതോടെ പലരും അസുഖമാണോയെന്ന് തിരക്കി എത്തിയിരുന്നുവെങ്കിലും എല്ലാത്തിനും തമാശയിൽ മറുപടി നൽകി എന്നല്ലാതെ മറ്റൊന്നും അസുഖത്തെ കുറിച്ച് ബാല പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പെട്ടന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആരാധകർക്ക് ഷോക്കായി തീർന്നു. അഭിനയത്തിലും ബാല ഇപ്പോൾ അത്ര സജീവമല്ല. ഏറ്റവും അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.


Click it and Unblock the Notifications