അന്ന് സുരേഷ് ഗോപിയുടെ ലക്ഷ്മി! ഇന്ന് തേജസ്വിനി! പറക്കും മുന്‍പേ അകന്നുപോയ കുരുന്നുതാരകങ്ങള്‍!

അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ പകച്ച് പോവാറുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ നിന്നും കരകയറുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്നലെ വരെ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്നൊരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നമ്മളെ വിട്ടുപോയെന്ന് അംഗീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. മലയാളികളുടെ സ്വന്തം സംഗീതഞ്ജനായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയും രണ്ട് വയസ്സുകാരിയായ തേജസ്വിനി മരിച്ചുവെന്നുമറിഞ്ഞതില്‍പ്പിന്നെ നമ്മളെല്ലാം അസ്വസ്ഥരാണ്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജ എത്തിയത്.

മകളുടെ വിയോഗത്തെക്കുറിച്ച് അറിയാതെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ദമ്പതികള്‍. ഡ്രൈവര്‍ അര്‍ജുനും സാരമായി പരിക്കേറ്റിരുന്നു. ബാലഭാസ്‌ക്കറിനും കുടുംബത്തിന്റെയും തിരിച്ചുവരവിനായി കേരളക്കര ഒന്നടങ്കം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. താങ്ങാനാവാത്ത വിയോഗമാണ് ആ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ളതെങ്കിലും അതില്‍ നിന്നും കരകയറാനും ആരോഗ്യസ്ഥിതി പൂര്‍വ്വനിലയിലാവാനുമായി അവര്‍ക്ക് കഴിയട്ടെയെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രാര്‍ത്ഥിക്കുന്നത്. മകളെക്കുറിച്ച് വാചാലനായ ബാലുച്ചേട്ടനെക്കുറിച്ച് ആര്‍ ജെ ഫിറോസ് പോസ്റ്റ് ചെയ്ത കുറിപ്പ് കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ബാലഭാസ്‌ക്കറിനെ ആശുനപ്തിയില്‍ സന്ദര്‍ശിച്ചതിന് ശേഷം സുഹൃത്തുക്കളും പ്രതികരിച്ചിരുന്നു.

ആശുപത്രിയിലെത്തിയിരുന്നു

ആശുപത്രിയിലെത്തിയിരുന്നു

സ്‌കൂള്‍കാലം മുതല്‍ തുടങ്ങിയ ബന്ധമാണ് ബാലുവുമായെന്ന് വിധുപ്രതാപ് പറയുന്നു. അപകടത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ആശുപത്രിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ മറ്റ് സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. ബാലുവിന്റെ നട്ടെല്ലിന് പരിക്കുണ്ടെന്നും രാവിലെ ബിപി താഴ്ന്ന അവസ്ഥയിലായിരുന്നുവെന്നും സര്‍ജറി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ശസ്ത്രക്രിയ നടത്താനായിരുന്നു. ലക്ഷ്മിക്കും സര്‍ജറി നടത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും വിധു പ്രതാപ് പ്രതികരിച്ചിരുന്നു.

16 വര്‍ഷത്തെ കാത്തിരിപ്പ്

16 വര്‍ഷത്തെ കാത്തിരിപ്പ്

പഠനകാലത്ത് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.2000ലാണ് ലക്ഷ്മിയും ബാലഭാസ്‌ക്കറും വിവാഹിതരായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. നാളുകളുടെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കുമൊടുവില്‍ തങ്ങള്‍ക്കരികിലേക്കെത്തിയ കുഞ്ഞതിഥിയെക്കുറിച്ച് ബാലഭാസ്‌ക്കര്‍ എന്നും വാചാലനാവാറുണ്ടെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. അടുത്തിടെ അദ്ദേഹത്തെ വിളിച്ചപ്പോള്‍ മകളെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും കിടിലന്‍ ഫിറോസ് പറയുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ

നെഞ്ചില്‍ കിടന്നു തലകുത്തി മറിയുവാ

കോളേജ് പഠനകാലത്ത് ഏറ്റവുംഅടുപ്പമുള്ള ജ്യേഷ്‌ഠ സഹോദരനായിരുന്നു ബാലുച്ചേട്ടൻ .ആ ചേട്ടനാണ് ഇപ്പോള്‍ 18 വർഷം കാത്തിരുന്ന് ലഭിച്ച കണ്മണി പോയതറിയാതെ ആശുപത്രിക്കിടക്കയിൽ സർജറി മുറിയിൽ ഉള്ളത്. പ്രളയ സമയത്തു ചേട്ടൻ വിളിച്ചിരുന്നു .-ഡാ ,നീ ചെയ്യുന്നതൊക്കെ കാണുന്നും അറിയുന്നുമുണ്ട് .ഞാനും കൂടാം എന്റെ വയലിനുമായി .ക്യാമ്പുകളിൽ വന്ന് അവരെയൊക്കെ ഒന്നുഷാറാക്കാം എന്ന് പറഞ്ഞു വയ്ക്കുമ്പോൾ മോളെന്തെയ്യുന്നു ചേട്ടാ ന്ന് ചോദിച്ചതോർക്കുന്നു .നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ എന്ന് മറുപടി .മനസ്സിലെ നോവായി കുഞ്ഞാവ പോയി .ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം

കിടിലന്‍ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

ലക്ഷ്മിയുടെ വിയോഗം

ലക്ഷ്മിയുടെ വിയോഗം

26 വര്‍ഷം മുന്‍പ് ഇതുപോലൊരു അപകടത്തിലാണ് സുരേഷ് ഗോപിക്ക് മൂത്തമകളായ ലക്ഷ്മിയെ നഷ്ടമായത്. രാധികയുടെയും സുരേഷ് ഗോപിയുടെയും ജീവിതത്തിലേക്കെത്തിയ കുരുന്നുമകളുടെ ചിത്രം അക്കാലത്ത് മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഒന്നര വയസ്സായിരിക്കുമ്പോഴാണ് ലക്ഷ്മി യാത്രയായത്. സിനിമാലോകത്തെയും കേരളക്കരയും ഒരുപോലെ വേദനിപ്പിച്ച വിയോഗമായിരുന്നു ഇത്. തേജസ്വിനിയുടെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ പലരും ആദ്യം ഓര്‍ത്തതും ലക്ഷ്മിയുടെ മുഖമായിരുന്നു.

കണ്ണ് നനയിക്കുന്ന സംഭവം

കണ്ണ് നനയിക്കുന്ന സംഭവം

കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കൊച്ചിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്‍രെ സഹോദരനൊപ്പമായിരുന്നു രാധിക തിരുവനന്തപുരത്തേക്ക് തിരിച്ചത്. തോന്നയ്ക്കലില്‍ വെച്ച് ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ സുരേഷ് ഗോപിയുടെ കണ്ണുനിറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X