twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാർവതിക്കോ, ശോഭനയ്‌ക്കോ അതിന് സാധിച്ചിട്ടില്ല; തന്റെ നായികമാരെ കുറിച്ച് ബാലചന്ദ്ര മേനോൻ

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി താരങ്ങളെ നൽകിയ സംവിധായകനാണ് ബാലചന്ദ്ര മേനേൻ. ആനി, ശോഭന, പാർവതി, കാർത്തിക തുടങ്ങിയ നടിമാരെയാണ് ബാലചന്ദ്രൻ മോനോൻ വെള്ളിത്തിരയിലേയ്ക്ക് കൊണ്ട് വന്നത്. ഇവരെല്ലാം മലയാളത്തിലെ മുൻനിര നായികമാരായി മാറുകയായിരുന്നു. ഇപ്പോഴിത താൻ കൊണ്ടുവന്ന നായികമാരെ കുറിച്ച് ബാലചന്ദ്ര മേനോൻ. താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ട ഒരു കഥാപാത്രം ചെയ്യാൻ സാധിച്ചില്ലെന്നാണ് സംവിധായകൻ പറയുന്നത്.

    Balachandra Menon

    ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇങ്ങനെ...
    ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ഞാൻ കണ്ടു ഇഷ്ടപ്പെട്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷൻ ആയിരുന്നു നാഗവല്ലിയിൽ കാണാൻ സാധിച്ചത്. ഞാൻ ചില സമയത്ത് പറയാറുണ്ട് എന്റെ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഞാൻ ഹൈലൈറ് ചെയ്ത ആ ആംഗിളിന്റെ വളർച്ച മാത്രമാണ് ബാക്കി സംവിധായകർ അവരുടെ സിനിമയിൽ ഉപയോഗിച്ചത്. ഞാൻ കൊണ്ട് വന്ന പാർവതി പിന്നീട് പാവടയും ബ്ലൗസുമിട്ടു ശാലീന ഭംഗിയിൽ സിനിമ ചെയ്യുന്നതല്ലാതെ ഞാൻ കൊണ്ട് വന്ന ശൈലിയെ കടത്തി വെട്ടി കൊണ്ട് ഒരു കഥാപാത്രം ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ല.

    ഏപ്രിൽ പതിനെട്ട്' എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ ശോഭനയ്ക്ക് കിട്ടിയ വലിയ ഗുണം എന്തെന്നാൽ ഞാൻ ചിത്രത്തിൽ ശോഭനയെ നായികയായി കാസ്റ്റ് ചെയ്യുമ്പോൾ അവർ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അൺകംഫർട്ടബിളായിരുന്നു. പക്ഷെ ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്ത ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടി ബാലചന്ദ്രൻ മോനോൻ പറയുന്നു.

    Recommended Video

    Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo

    ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്. നിലവിൽ ബാലചന്ദ്രമേനോൻ കൊണ്ടു വന്ന സൂപ്പർ നായികമാരിൽ ശോഭന മാത്രമാണ് സിനിമയിൽ സജീവം

    Read more about: cinema balachandra menon
    English summary
    Balachandra Menon About His his-heroines Character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X