പാർവതി നല്ലൊരു വീട്ടമ്മ, നടിമാരായ ശോഭനയും ആനിയും കാർത്തികയും ഇങ്ങനെയാവുമായിരുന്നു...

മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി നടിമാരെ സമ്മാനിച്ച് സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ആനി, ശോഭന, പാർവതി, കാർത്തിക എന്നിങ്ങനെ മികച്ച താരങ്ങളെയായിരുന്നു മേനോൻ വെള്ളിത്തിരയിലേയ്ക്ക് കൊണ്ട് വന്നത്. പിന്നീട് ഇവരെല്ലാം മികച്ച താരങ്ങളായി മാറുകയും ചെയ്തിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിയവർ വളരെ വേഗം മലയാളത്തിൽ പേരെടുക്കുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ നായികമാരുടെ പഴയ ചിത്രങ്ങൾ ചർച്ച വിഷയമാണ്.

balachandra menon

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ബാല ചന്ദ്രമേനോന്റെ ഒരു അഭിമുഖമാണ്. താൻ കൊണ്ടുവന്ന നായികമാർ സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നുവെന്ന രസകരമായ ചോദ്യത്തിനുള്ള പ്രിയ സംവിധായകന്റെ മറുപടിയാണ് വൈറലാകുന്നത്. താരം കൊണ്ടു വന്ന മേനോൻ. ശോഭന, ആനി, പാർവ്വതി, കാർത്തിക തുടങ്ങിയ നായിമാരെക്കുറിച്ചാണ് ബാലചന്ദ്രമേനോന്റെ ' തുറന്നു പറച്ചിൽ.

സിനിമ അല്ലായിരുന്നുവെങ്കിൽ ശോഭന നർത്തകി എന്ന നിലയിൽ തന്നെ അറിയപ്പെടുമായിരുന്നുവെന്നും കാർത്തിക ഒരു സ്പോർട്സ് കോച്ചായി മാറിയേനെയെന്നും ബാലചന്ദ്രമേനോൻ പറയുന്നു .'അമ്മയാണ സത്യം' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ആനി ബിസിനസ് മേഖലയിൽ ശോഭിക്കുമായിരുന്നുവെന്നും എന്നാൽ പാർവതി നല്ലൊരു വീട്ടമ്മ എന്ന നിലയിൽ തന്നെ നിന്നേനെയെന്നും ബാലചന്ദ്ര മേനേൻ പറയുന്നു

ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 . നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്. ബാലചന്ദ്ര മേനോന്റെ നായികമാരിൽ അവിചരിതമായി

Recommended Video

മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

താൻ കൊണ്ടു വന്ന നായികമാരിൽ ഏറ്റവും മികച്ച അഭിനേത്രിയെ കുറിച്ചും മുമ്പൊരിക്കൽ ബാലചന്ദ്ര മേനോൻ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും പ്ലസും മൈനസും ഉണ്ടായിരുന്നു. ഞാന്‍ ഇവരെയൊക്കെ കൊണ്ട് വന്നു എന്ന ഉത്തരവാദിത്വം മാത്രമേ എനിക്കുള്ളൂ. പക്ഷെ ഫസ്റ്റ് എക്സിപീരിയന്‍സ് എന്ന നിലയില്‍ ഒരുപാടു ഗുണങ്ങള്‍ ഒരുപാട് പേരില്‍ വേറിട്ട്‌ വേറിട്ട്‌ നില്‍ക്കുകയാണെന്നാണ് അന്ന് അദ്ദേഹം ഉത്തരം നൽകിയത്..

More from Filmibeat

Read more about: balachandra menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X