twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവാര്‍ഡ് കിട്ടിയതുകൊണ്ട് മാത്രം ശോഭന ഏറ്റവും മികച്ച നടിയാവുന്നില്ല: ബാലചന്ദ്ര മേനോന്‍

    |

    മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്രമോനോൻ.ആനി, ശോഭന, പാര്‍വതി, നന്ദിനി, ലിസ്സി, നന്ദിനി തുടങ്ങിയവരെയെല്ലാം ബാലചന്ദ്രമേനോൻ പരിയപ്പെടുത്തിയവരാണ്. പിന്നീട് ഇവരെല്ലാം മലയാളത്തിലെ മുൻനിര നായികമാരായ ഉയരുകയായിരുന്നു. ഇപ്പോഴിത താൻ കൊണ്ടുവന്ന നായികമാരിൽ പ്രായത്തിന്റെ പക്വത കുറവില്‍ കൂടുതല്‍ തലവേദനയുണ്ടാക്കിയ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ്.

    sobhana

    തന്റെ സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രായത്തിന്റെ പക്വത കുറവില്‍ കൂടുതല്‍ തലവേദനയുണ്ടാക്കിയ നായികയായിരുന്നു ശോഭന എന്ന് പല അഭിമുഖങ്ങളിലും ബാലചന്ദ്ര മേനോന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ പതിനെട്ടില്‍ നിന്ന് തന്നെ പറഞ്ഞു വിട്ടിരുന്നേല്‍ ശോഭനയുടെ സിനിമാ ഭാവി എന്താകും എന്ന ചോദ്യത്തിന് ശോഭന നല്‍കിയ മറുപടി ചിലപ്പോള്‍ താന്‍ രാജ്കപൂറിന്റെ സിനിമയിലെ നായിക ആകുമെന്നായിരുന്നു. ശോഭനയുടെ ആത്മവിശ്വാസത്തെ താന്‍ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ബാലചന്ദ്രമേനോന്റെ കമന്റ്.

    നാഷണല്‍ അവാര്‍ഡ്‌ കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. 'ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്നം കൊണ്ടാണ് എന്നൊക്കെ'.

    ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ഏപ്രില്‍ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ഞാന്‍ ശോഭനയെ നിര്‍മ്മാതാവ് പറഞ്ഞ പ്രകാരം ഒഴിവാക്കിയിരുന്നേല്‍ അവര്‍ ചിലപ്പോള്‍ രാജ് കപൂറിന്റെ സിനിമയില്‍ നായികയായി അഭിനയിച്ചേനെ എന്ന് ഏതോ ഒരു മാഗസിനില്‍ പറഞ്ഞതത് എനിക്ക് ഓര്‍മ്മുണ്ട്. അത് തന്നെ ഞാനും പറയുന്നു. ശോഭനയുടെ ആ ആത്മവിശ്വാസത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അവര്‍ എന്റെ ആര്‍ട്ടിസ്റ്റ് അല്ലേ', ബാലചന്ദ്ര മേനോന്‍ അഭിമുഖത്തിൽ പറയുന്നു.

    ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. 1984ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലചന്ദ്രമേനോൻ,ശോഭന,അടൂർ ഭാസി,ഭരത് ഗോപിതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 . നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്.

    Read more about: balachandra menon
    English summary
    Balachandra Menon About Working With Shobana In His Directorial Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X