രാഹുലിന് ഒപ്പം നില്‍ക്കും, മെൻസ് കമ്മീഷൻ വരുന്നതിൽ എന്താണ് തെറ്റ്?, അവരല്ലേ അനുഭവിക്കുന്നത്; ബാലചന്ദ്രമേനോൻ
മലയാള സിനിമയിലെ സർവകലാവല്ലഭനായ ബാലചന്ദ്രമേനോൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മൺമറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചും മെൻസ് കമ്മീഷനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മെൻസ് കമ്മീഷന് വരുന്നതിൽ തെറ്റുള്ളതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ഉണ്ണികൃഷ്ണനും ഞാനും ഒരുമിച്ച് വർക്ക് ചെയ്തിട്ടില്ല. ആദ്യമായാണ് ചെയ്യാൻ പോകുന്നത്. പ്രതിഛായയുടെ കഥ പറഞ്ഞപ്പോഴാണ് എന്റേത് കേരള മുഖ്യമന്ത്രിയുടെ വേഷമാണെന്ന് അറിഞ്ഞത്.
സാർ ചെയ്താൽ നന്നായിരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. മറിച്ചൊന്നും ചോദിച്ചില്ല. ഉമ്മൻചാണ്ടിയുടെ ഷെയ്ഡുള്ള കഥാപാത്രമാണോയെന്നും ചോദിച്ചില്ല. എനിക്ക് കിട്ടിയ വേഷം അഭിനയിച്ചു. മരിച്ചവരോ ജീവിച്ചവരോ ആയ ആരെങ്കിലുമായി സാദൃശ്യമുണ്ടാകണമെന്നും സംവിധായകൻ എന്നോട് പറഞ്ഞിട്ടില്ല.

എന്റെ മനോധർമ്മത്തിന് അനുസരിച്ച് ചെയ്തു. ഉമ്മൻചാണ്ടിയെ ജീവിതത്തിൽ ആദ്യമായി കാണുമ്പോൾ ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുകയാണ്. എന്റെ സ്കൂളിലെ പ്രൈം മിനിസ്റ്റർ അന്ന് എന്റെ ചേച്ചിയായിരുന്നു. ആ സമയത്ത് അവിടെ ഒരു സമരമുണ്ടായി. ഷെഡ് കത്തിച്ചു. കെ എസ് യുവും എസ്എഫ്ഐയും തമ്മിലായിരുന്നു സമരം. രാത്രിയായപ്പോൾ സംഗതി വഷളായി. അന്ന് നേതാക്കന്മാർ വരെ സംഘർഷ സ്ഥലത്ത് വന്നു. അന്ന് കോൺഗ്രസ് നേതാവായി ഉമ്മൻചാണ്ടിയും വന്നിരുന്നു.
വീട്ടിലേക്കും വന്നിരുന്നു. മുടിയൊക്കെ നീട്ടി വളർത്തിയിട്ടുണ്ട്. പുള്ളി ആരാണെന്ന് എനിക്ക് മനസിലായില്ല. അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം വന്നപ്പോൾ അമ്മയാണ് കാര്യങ്ങൾ എല്ലാം സംസാരിച്ചത്. പിന്നെ ഞാൻ പുള്ളിയെ ശ്രദ്ധിച്ച് തുടങ്ങിയത് അദ്ദേഹത്തെ മിമിക്രി ചെയ്യുന്നവർ അനുകരിച്ച് തുടങ്ങിയപ്പോഴാണ്. വേറൊരു ബന്ധവും അദ്ദേഹവുമായിയുണ്ട്.
ഇടക്കാലത്ത് ഞാൻ ഹൈദരാബാദിൽ സുഖമില്ലാതെ ഒരു വർഷക്കാലം കഴിഞ്ഞു. ആ സമയത്ത് ഞാൻ എഴുതിയ പുസ്തകം പിന്നീട് തിരുവനന്തപുരത്ത് കൊണ്ടുവന്ന് പ്രകാശനം ചെയ്തു. അന്ന് ഉമ്മൻചാണ്ടിയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്. അങ്ങനൊരു ബന്ധവും ഞങ്ങൾ തമ്മിലുണ്ട്. നമുക്ക് ഇഷ്ടം തോന്നുന്ന ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. എല്ലാ കാര്യത്തിനും മുൻപന്തിയിൽ കാണും. ഒളിവും മറവും ഇല്ല. ഉള്ള കാര്യം പറയും.
പുസ്തക പ്രകാശനത്തിന് ഞാൻ അദ്ദേഹത്തെ നേരിട്ട് പോയി ക്ഷണിച്ചിരുന്നു. വീട്ടിൽ ചെന്നപ്പോൾ മുറ്റം നിറയെ ആളും ബഹളവും. അദ്ദേഹത്തിന്റെ സ്റ്റാഫിൽ ഒരാൾ വന്നു. വീടിന് അകത്തേക്ക് കയറാൻ മറ്റൊരു വഴി പറഞ്ഞ് തന്നു. ആ വഴി ഞാൻ പോയപ്പോൾ എത്തിയത് ബെഡ്റൂമിലാണ്. അവിടെ അദ്ദേഹം അണ്ടർവെയർ മാത്രം ധരിച്ച് നിൽക്കുന്നു. എന്നെ കണ്ടതും ആകെ അമ്പരന്നു.
ക്യാമറയൊന്നും ഇല്ലല്ലോ അല്ലേ എന്നാണ് ആദ്യം ചോദിച്ചത്. അന്ന് വളരെ ഫ്രീയായി അദ്ദേഹം ഒരുപാട് സംസാരിച്ചു. പിന്നെ അദ്ദേഹത്തിന് എതിരെ വന്ന ആരോപണങ്ങൾ... ഉമ്മൻചാണ്ടി ആരാണെന്ന് പൊതുജനത്തിന് അറിയാം. അവർ ബുദ്ധിയുള്ളവരാണ്. ഉമ്മൻ ചാണ്ടിയുടെ മുറിയിലേക്ക് ഒരു പെണ്ണ് കയറി പോകുന്നത് കണ്ടുവെന്ന് പറഞ്ഞ് വിവാദം ഉണ്ടാക്കാം എന്നല്ലാതെ വേറെ പ്രയോജനം ഒന്നുമില്ല.
അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങിന്റെ സമയത്ത് ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച സ്നേഹം നമ്മൾ കണ്ടതല്ലേ?. സ്ത്രീലംഭടനായ ഒരാളോട് പെരുമാറുന്നത് പോലെ ആരെങ്കിലും പെരുമാറിയോ?. കന്യാസ്ത്രീയുടെ ലൈംഗീതക കാണാൻ രസമുണ്ടല്ലോ... അതുപോലെയാണ് ഇതും. ഇമേജുള്ള ആളുകളെ തെറി പറയുന്ന രീതി. അടുത്തിടെ സംഭവിച്ചതുപോലെ ഒരു പെണ്ണ് ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറയുക.
അതിന്റെ പേരിൽ ഒരു പുരുഷൻ ആത്മഹത്യ ചെയ്യുക. ഇങ്ങനെ വരുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തിന് ആര് ഉത്തരം പറയും. മെന്‍സ് കമ്മിഷന് വേണ്ടി രാഹുലിന് ഒപ്പം നില്‍ക്കും. മെൻസ് കമ്മീഷൻ വരുന്നതിൽ എന്താണ് തെറ്റ്?. ആരോപണം ഉന്നയിക്കുന്നവർ അത് പറഞ്ഞിട്ട് പോകും. ബാക്കിയുള്ളവരാണ് അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications

















