നായകന്‍ ആദ്യം കട്ടിലിലേക്ക് വീഴും, നായകന്റെ പുറത്തേക്ക് നായികയും: തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ബാലചന്ദ്ര മേനോന്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ളത്. ഫില്‍മി ഫ്രൈഡേ എന്ന പേരില്‍ ആരംഭിച്ച ചാനലിലൂടെ പുറത്ത് വന്ന വീഡിയോകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്ക കാലത്തെ സിനിമകളെ കുറിച്ചും തന്റെ സിനിമയുടെ പിന്നാമ്പുറകഥകളുമായിരുന്നു കൂടുതലായും താരം പറയാറുള്ളത്.

അതുപോലെ രാഷ്ട്രീയ കാര്യങ്ങളും ഇടയ്ക്കിടെ പറയാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയില്‍ റൊമാന്റിക് രംഗങ്ങള്‍ അതി മനോഹരമായി കാണിച്ച കാലമുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. തമിഴിലെ റൊമാന്റിക് രംഗം കണ്ടതിന് ശേഷം മലയാളത്തിലെ അത്തരം രംഗങ്ങളും കൂടി താരതമ്യം ചെയ്ത് കൊണ്ടാണ് സംവിധായകന്‍ മനസ് തുറന്നിരിക്കുന്നത്.

 balachandramenon-

'അടുത്തിടെ ഞാനൊരു തമിഴ് സിനിമയിലെ പാട്ട് കണ്ടു. നായകന്‍ ആദ്യം കട്ടിലിലേക്ക് വീഴുന്നു, പിന്നീട് നായകന്റെ പുറത്തേക്ക് നായിക വീഴുന്നു. എന്നിട്ട് അവള്‍ അവന്റെ മുഖത്തേക്ക് തുപ്പുന്നു, അത് ക്ലോസപ്പ് ഷോട്ടില്‍ കാണിക്കുന്നു. ഇതെന്ത് വികാരമാണ് എന്ന് മനസിലാകുന്നില്ല. ഇവിടെ സേതുമാധവന്‍ സാര്‍ എത്ര മനോഹരമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'പുനര്‍ജ്ജന്മം' എന്ന സിനിമയിലൂടെ സെക്‌സ് എന്ന വികാരം കാണിച്ചത്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

അന്നൊന്നും ഇവിടെ ആരും നെറ്റി ചുളിച്ചിട്ടില്ല. ഇന്ന് അതൊരു വീര്‍പ്പുമുട്ടലാണ്. ഭക്ഷണം വായില്‍ കൂടി കഴിക്കുന്നതാണ് അതിന്റെ ഭംഗി. പക്ഷേ ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

Recommended Video

Sreekumaran Thampi about young stars

2018 ല്‍ പുറത്തിറങ്ങിയ എന്നാലും ശരത്ത് എന്ന ചിത്രമാണ് ബാലചന്ദ്ര മേനോന്‍ ഒരുക്കിയ അവസാന ചിത്രം. ഈ സിനിമയില്‍ സംവിധാനവും കഥയും തിരക്കഥയും സംഭാഷണവും എഴുതിയതിനൊപ്പം അഭിനയിക്കുക കൂടി ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ കാരണം വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന താരം തന്റെ വിശേഷങ്ങളും ഓരോ ദിവസത്തെ പ്രത്യേകതകളുമെല്ലാം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്നതും പതിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X