എന്റെ സിനിമകളിൽ നായികയായവർ പോലും വിളിച്ചില്ല, സ്വന്തം കാര്യം നോക്കുന്നു, വിരോധമില്ല: ബാലചന്ദ്രമേനോൻ
കഴിഞ്ഞ ദിവസമാണ് നിവിൻ പോളി നായകനായ പ്രതിഛായ എന്ന സിനിമ റിലീസ് ചെയ്തത്. നടൻ ബാലചന്ദ്രമേനോനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്ന് ചെയ്തിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ഇദ്ദേഹത്തെ ബിഗ് സ്ക്രീനിൽ കാണുന്നത്. സിനിമ കണ്ടവരിൽ നിന്നും തനിക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബാലചന്ദ്രമേനോൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
അസൂയാവഹമായ പ്രതികരണമാണ് സിനിമ കണ്ടവരിൽ നിന്നും എനിക്ക് കിട്ടിയത്. പക്ഷെ സിനിമാ രംഗത്തെ പ്രമുഖരുടെ ലിസ്റ്റ് ഉണ്ടാക്കിയാൽ അവരാരും ഈ പടം കണ്ടിട്ടില്ല. എടുത്ത് പറയേണ്ടത് ബാലചന്ദ്രൻ ചുളളിക്കാട് വിളിച്ചതാണ്. സിനിമയിൽ ഞാൻ ജന്മം കൊടുത്ത ഒരുപാട് പേരുണ്ട്. എന്റെ സിനിമയിൽ നായികയായവർ പോലും കണ്ടിട്ടില്ലെന്ന് തോന്നുന്നു. എന്നെ വിളിച്ചിട്ടുമില്ല. എനിക്ക് പരാതിയൊന്നുമില്ല. സ്വന്തം കാര്യം നോക്കുന്ന ലോകത്ത് അങ്ങനെയാണ്. അതിൽ വിരോധമില്ല. എല്ലാവരും തിരക്കിലാണെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.



Click it and Unblock the Notifications















