അന്ന് ആനി കാണാൻ വന്നത് മറ്റൊരു കാര്യത്തിന്! പക്ഷെ തന്റെ സിനിമയിൽ നായികയായി

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആനി. 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ ആൺ വേഷത്തിലും പെൺ വേഷത്തിലും ആനി എത്തിയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിത സിനിമയിലേയ്ക്കുള്ള അനിയുടെ വരവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലചന്ദ്ര മോനോൻ. യൂട്യൂബ് ചാനലിലെ വെള്ളിയാഴ്ച പരിപാടിയായ 'ഫിൽമി ഫ്രൈഡേയ്സിലാണ് നടിയുടെ സിനിമ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

annie

ആനിയുടെ തീർത്തും അവിചാരിതമായ സിനിമ പ്രവേശനമായിരുന്നു എന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. അഭിനയിക്കാൻ വേണ്ടിയല്ല ആനി തന്നെ കാണാൻ എത്തിയത്. വെറുതെ ഇന്റർവ്യൂ ചെയ്യാൻ വന്ന പെൺകുട്ടിയാണ് 'അമ്മയാണേ സത്യത്തിൽ' നായികയായി മാറിയത്. അതിനു പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം പറയുന്നു. ബാലചന്ദ്രൻ മേനോൻ സിനിമയിൽ കൊണ്ടു വന്ന മികച്ച നടിമാരിൽ ഒരാളാണ ആനി.

കേവലം മൂന്ന് വർഷം മാത്രമാണ് ആനി സിനിമയിൽ സജീവമായിരുന്നത്. എന്നാൽ ഈ ചെറിയ സമയം കൊണ്ട് മികച്ച ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും പ്രേക്ഷകർക്കിടയിൽ ആനിയുടെ ചിത്രങ്ങൾ ചർച്ച വിഷയമാണ്. പഴയ കാലത്തെ ചുരുക്കം ചില നടിമാർക്ക് ലഭിക്കുന്ന ഭാഗ്യമാണിത്.1996ൽ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം ആനി സിനിമയിൽ നിന്നും പിൻവാങ്ങിയത് . പിന്നീട് വർഷങ്ങൾക്ക് ശേഷം മിനിസ്ക്രീനിലെ കുക്കറി ഷോയിലൂടെയാണ് ആനി മിനിസ്ക്രീനിൽ സജീവമായിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള പരിപാടിയാണ് അനീസ് കിച്ചൺ.

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റ് നായികമാരെ കൊണ്ടു വന്ന സംവിധായകനായിരുന്നു ബാലചന്ദ്ര മേനോൻ. ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലേയ്ക്ക് കൊണ്ട് വന്നത്. വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. കാർ‍ത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം, നന്ദിനി - ഏപ്രിൽ 19 . നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിനേയും സിനിമയിലേക്ക് കൊണ്ട് വന്നത് ബാലചന്ദ്രമോനോനാണ്. മണിയൻ പിള്ള അഥവ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്.

Read more about: balachandra menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X