ഇതിന്‍റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയി! കോടമ്പാക്കം അനുഭവങ്ങളുമായി ബാലചന്ദ്രമേനോന്‍

സിനിമാജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. തന്റെ റൂം പങ്കിടാനെത്തിയ ആളെക്കുറിച്ച് പറഞ്ഞാണ് ഇത്തവണ അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. 'filmy Fridays' ല്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചകളിലാണ് അദ്ദേഹം അനുഭവകഥകളുമായി 'filmy Fridays' ലൂടെ എത്തുന്നത്. സ്വതസിദ്ധമായ ശൈലിയിലാണ് അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ മലയാള സിനിമയിലേക്ക് ഇടിച്ചുകയറിയ ആളല്ല ബാലചന്ദ്രമേനോന്‍. അഭിമാനം പണയം വെക്കാതെയാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലെത്തിയത്. നിരവധി പ്രതിസന്ധികളിലൂടെയും കൗതുകവും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെ നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. വാടക പങ്കുവെക്കുന്നതിനായി റൂംമേറ്റിനെ തേടുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു പോയവാരത്തില്‍ അദ്ദേഹം സംസാരം അവസാനിപ്പിച്ചത്. പുതിയ റൂംമേറ്റിനെ കിട്ടിയതും പിന്നീടുള്ള വിശേഷങ്ങളെക്കുറിച്ചുമാണ് ഇത്തവണ തുറന്നുപറഞ്ഞിട്ടുള്ളത്.

250 രൂപ വരുമാനത്തില്‍ തനിച്ച് താമസിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം പങ്കാളിയെ അന്വേഷിച്ചത്. ചെലവ് താങ്ങാനാവാതെ മറ്റൊരാളെക്കൂടി ഉള്‍ക്കൊള്ളാനും റൂം ഷെയര്‍ ചെയ്യാനും നിര്‍ബന്ധിതനാവുകയായിരുന്നു അദ്ദേഹം. വീട്ടില്‍ തന്‍രെ പാത്രത്തില്‍ മാത്രം ഭക്ഷണം കഴിച്ച്, തന്‍രെ കിടക്കയില്‍ കിടുന്നുറങ്ങുന്നയാളായിരുന്നു. മദിരാശിയിലെ ജീവിതത്തിനിടയിലാണ് ഷെയറിങ് ശീലിച്ചത്. വളരെ പൊളൈറ്റായി ഇംഗ്ലീഷ് സംസാരിക്കുന്നയാളെയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍ വരുമാനത്തെക്കുറിച്ച് വന്നയാള്‍ പറഞ്ഞത് കേട്ടതോടെ ബാലചന്ദ്രമേനോന്‍ ഞെട്ടുകയായിരുന്നു.

Balachandra Menon

തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സാഹചര്യസമ്മര്‍ദ്ദം കാരണമായാണ് താന്‍ ഇവിടേക്ക് വന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സംസാരവും ഇക്കാര്യവും തീരെ മാച്ചാവുന്നുണ്ടായിരുന്നില്ല. കഞ്ഞി പങ്കിട്ട് കഴിക്കാനും കിടക്ക ഷെയര്‍ ചെയ്യാനുമൊക്കെ പഠിച്ചത് ആ സമയത്താണ്. നല്ലൊരു ശ്രോതാവായിരുന്നു അദ്ദേഹം. റൂംമേറ്റിന്‍രെ മികച്ച ഗുണങ്ങളിലൊന്നായിരുന്നു ഇത്. സിനിമകളെക്കുറിച്ചൊക്കെ സംസാരിക്കുമ്പോള്‍ എല്ലാം സസൂക്ഷ്മം കേട്ട് സംശയനിവാരണം നടത്തുമായിരുന്നു കക്ഷി.

ഇതിന്‍രെ ഒക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ മേനോനെ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു ഇത്. റൂമേറ്റുമായി ഉറങ്ങാന്‍ കിടന്നതിനിടയിലാണ് വാതിലില്‍ ഒരാള്‍ മുട്ടിവിളിച്ചത്. അതാരാണെന്നും അദ്ദേഹത്തിന്റെ ആഗമന ഉദ്ദേശത്തെക്കുറിച്ചും അടുത്തയാഴ്ച പറയാമെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ ഇത്തവണ സംസാരം അവസാനിപ്പിച്ചത്. ആരായിരിക്കും ആ വന്നതെന്നറിയാന്‍ അടുത്തയാഴ്ച വരെ കാത്തിരിക്കാം നമുക്ക്.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X