സൂപ്പര്‍സ്റ്റാറുകള്‍ക്ക് പിന്നാലെ അധികം പോകാതിരുന്നതിന്‌റെ കാരണം പറഞ്ഞ് ബാലചന്ദ്ര മേനോന്‍
ബാലചന്ദ്ര മേനോന്‍ ചിത്രങ്ങള്‍ക്കെല്ലാം ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായകനായും സംവിധായകനായുമൊക്കെ സിനിമകളില്‍ തിളങ്ങിയ താരമാണ് അദ്ദേഹം. അഭിനയത്തിന് പുറമെ എഴുതിയും സംവിധാനം ചെയ്തുമൊക്കെ ബാലചന്ദ്ര മേനോന്‍ മോളിവുഡില്‍ എത്തിയിരുന്നു. വേറിട്ട പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ടുളള നടന്‌റെ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചും നാല്‍തോളം സിനിമകള്‍ സംവിധാനം ചെയ്തും ബാലചന്ദ്ര മേനോന്‍ മലയാളത്തില്‍ സജീവമായിരുന്നു.
ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ തിരിച്ചെത്തിയിരുന്നു ബാലചന്ദ്ര മേനോന്‍. അതേസമയം തന്‌റെ സിനിമയില്‍ എന്തുക്കൊണ്ട് സൂപ്പര്‍താരങ്ങള്‍ അധികം അഭിനയിച്ചില്ല എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. സമയം എന്നത് സിനിമയില്‍ പ്രധാനമാണെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. ഒരഭിമുഖത്തിലാണ് സംവിധായകന്‍ ഇതേകുറിച്ച് സംസാരിച്ചത്.

മറ്റുളളവരുടെ സമയത്തിന് പിന്നാലെ പോയാല്‍ പലതും ചെയ്യാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞു. എനിക്ക് തീരെ അഭിഷണീയമല്ലാത്ത കാര്യമാണ് യു ആര്‍ ദി ക്യൂ എന്നത് ഫോണില്‍ കേള്‍ക്കുന്നത്. ഒരാളെ ഞാന്‍ ഫോണില്‍ വിളിക്കുമ്പോള്‍ യു ആര്‍ ദി ക്യൂ എന്ന് പറയുമ്പോള്‍ കുറച്ചുനേരം വെയിറ്റ് ചെയ്യാം. ഇത് ശീലമാക്കാന്‍ എനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഞാന്‍ ഇതിലേക്ക് ഒതുങ്ങിയത്.

അപ്പോള്‍ എന്റെ സിനിമയില്‍ ആര്? അതിന് ഞാന്‍ അടുത്ത മാര്‍ഗം നോക്കും. ആരോഗ്യവും ശേഷിയും ഉളളത് കൊണ്ടാണല്ലോ നമ്മുടെ കാര്യങ്ങളൊക്കെ ചെയ്യുന്നത്. നമുക്ക് ഒരു കാര്യം ചെയ്യാമെന്ന് തോന്നിയാല്‍ മറ്റുളളവരുടെ സമയത്തിന് പിന്നാലെ പോയാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെയാകും.

ആത്മാഭിമാനം സൂക്ഷിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് സിനിമാ രംഗത്ത് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വരും. സിനിമ എന്നത് വലിയൊരു സാമ്രാജ്യമാണ്. ഇതൊരു മാര്‍ക്കറ്റ് ആണ്. ഇവിടെ ഇന്നത്തെ സ്‌റ്റോക്ക് ആണ് നമ്മള്‍ നോക്കുന്നത്. ഇന്ന് എന്താണ് വില എന്ന് നോക്കിയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഒരഭിമുഖത്തില്‍ ബാലചന്ദ്ര മേനോന്‍ വ്യക്തമാക്കി.

അതേസമയം 2018ല്‍ പുറത്തിറങ്ങിയ എന്നാലും ശരത്ത് ചിത്രമാണ് ബാലചന്ദ്ര മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ബാലചന്ദ്ര മേനോന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്. 1998ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് ബാലചന്ദ്ര മേനോന്‍. തിരക്കഥാകൃത്തായും അദ്ദേഹം മലയാളത്തില്‍ ശ്രദ്ധേയനായി. കൂടാതെ എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, അഭിഭാഷകന്‍, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍,
എഡിറ്റര്‍, ഗായകന്‍, കംപോസര്‍ എന്നീ മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications