'എനിക്ക് ശേഷവും സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടേ?'; മക്കളെക്കുറിച്ച് സുകുമാരന്‍ പറഞ്ഞത് പൊന്നായി!

എം ടി സംവിധാനം ചെയ്ത നിര്‍മാല്യത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ സുകുമാരന്‍ ഒരു കാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. കോളേജ് അധ്യാപകനായി ജോലി ചെയ്യുന്നതിനിടെയാണ് നിര്‍മാല്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. എന്നാല്‍ കുറച്ച് കാലം സിനിമകളില്‍ മുഖം കാണിക്കാന് സാധിച്ചില്ലെങ്കിലും 1977ല്‍ പുറത്തിറങ്ങിയ ശംഖുപുഷ്പമാണ് സുകുമാരന് ബ്രേക്ക് നല്‍കിയത്.

തുടര്‍ന്ന് എംടിയുടെ തിരക്കഥയില്‍ ഒരുങ്ങിയ വാരിക്കുഴി, വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഉത്തരം എന്നീ ചിത്രങ്ങളിലും സുകുമാരന്‍ അഭിനയിച്ചു. സിനിമാ ലോകത്തെ ഒരു നിഷേധി എന്നാണ് പൊതുവെ സുകുമാരന്‍ അറിയപ്പെട്ടത്. സിനിമയിലെ പഴയ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുകയും സ്വന്തമായി ഒരു വഴി വെട്ടുകയും ചെയ്തിരുന്നതുകൊണ്ടാണ് സുകുമാരന് അത്തരത്തില്‍ ഒരു വിശേഷണവും ലഭിച്ചത്.

sukumaran

24 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 250ഓളം സിനിമകളില്‍ വേഷമിട്ടിരുന്നു സുകുമാരന്‍. ഇന്ന് സുകുമാരന്റെ രണ്ട് മക്കളും സിനിമാ രംഗത്ത് സജീവമാണ്. ഇന്ദ്രജിത്ത് അഭിനയരംഗത്ത് മാത്രമാണെങ്കില്‍ പൃഥ്വിരാജ് സംവിധാന രംഗത്തും നിര്‍മാണ രംഗത്തും സജീവമാണ്.

സുകുമാരന്‍ നേരത്തെ തന്നെ തന്റെ മക്കള്‍ സിനിമയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പറയുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് ബാലചന്ദ്രമേനോന്‍ സുകുമാരനെക്കുറിച്ചുള്ള പംക്തിയില്‍ മക്കളെ കുറിച്ച് സുകുമാരന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചത്.

അമ്മയുടെ ജനറല്‍ ബോഡി ഉള്ള സമയത്താണെന്ന് തോന്നുന്നു, സുകുമാരന്‍ വരുന്നുണ്ട് അങ്ങോട്ട്. മിക്കവാറും എല്ലാ വേദികളിലും മുണ്ടും ഷര്‍ട്ടും ഇട്ടായിരിക്കും സുകുമാരന്‍ വരിക. പാന്റൊക്കെ ഇട്ട് അപൂര്‍വ്വമായിട്ടേ കണ്ടിട്ടുള്ളു. അന്ന് അദ്ദേഹത്തിന്റെ കൂടെ രണ്ട് ആണ്‍മക്കളും ഉണ്ട്. അതായത് ഇന്ദ്രജിത്തും പൃഥ്വിരാജും കൂടെയുണ്ട്. ഇവരെ കണ്ടപ്പോള്‍ ഇവരൊക്കെ കുട്ടികളല്ലേ, സുകുമാരന്‍, ഇവരെ ഒക്കെ എന്തിനാണ് അമ്മയുടെ മീറ്റിംഗിന് കൊണ്ടു വന്നത് എന്ന് താന്‍ ചോദിച്ചുവെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

'നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ വേണ്ടേ ആശാനേ നിങ്ങള്‍ക്ക്? അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാണ് ഞാന്‍ എന്നാണ് സുകുമാരന്‍ അപ്പോള്‍ പറഞ്ഞത്. പക്ഷെ എന്ത് പറഞ്ഞാലും കൊള്ളാം, അദ്ദേഹത്തിന്റെ വാക്കുകള്‍ പൊന്നായി. അദ്ദേഹം ആഗ്രഹിച്ച പോലെ രണ്ട് മക്കളും, മലയാളത്തിലെ അംഗീകാരമുള്ള രണ്ട് നടന്മാരായി മാറി. അതിനകത്തും ഒരു ദൂരക്കാഴ്ച സുകുമാരന് ഉണ്ടായിരുന്നു. അദ്ദേഹത്തിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നു,' ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

sukumaran

പൃഥ്വിരാജ് പഠിച്ചു കൊണ്ടിരുന്ന സൈനിക സ്‌കൂളില്‍ ഒരിക്കല്‍ താന്‍ ചീഫ് ഗസ്റ്റ് ആയിട്ട് പോയിരുന്നു. അന്ന് പൃഥ്വിരാജ് മിലിട്ടറി യൂണിഫോമില്‍ വന്നിട്ട് തനിക്ക് സല്യൂട്ട് ചെയ്തത് ഇന്നലെ സംഭവിച്ചതു പോലെ തോന്നുന്നുണ്ട്. സുകുമാരന്റെ ഒരുപാട് ഗുണഗണങ്ങള്‍ അതുപോലെ കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണെന്ന് തോന്നുന്നു എന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ സുകുമാരന്‍ ട്രാക്ക് മാറ്റി. കെഎസ്എഫ്ഡിസിയുടെ ചെയര്‍മാന്‍ ആയിട്ട് പുള്ളി പോയി. ഒരു സംവിധായകന്‍ ആകണം എന്ന് പുള്ളി ആഗ്രഹിച്ചിരുന്നു. അത് മാത്രമേ നടക്കാതെ പോയിട്ടുള്ളു എന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

More from Filmibeat

Read more about: sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X