twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭനയുടെയും ഭാഗ്യദിനമാണ്! ആ ദിവസം സ്വയം സന്തോഷിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് ബാലചന്ദ്ര മേനോന്‍

    |

    ഒരേ സിനിമയില്‍ തന്നെ നായകനായും സംവിധായകനായിട്ടും തിരക്കഥാകൃത്ത് ആയിട്ടുമൊക്കെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ താരമാണ് ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമയായിരുന്നു ഏപ്രില്‍ പതിനെട്ട്. നടി ശോഭന നായികയായി അരങ്ങേറ്റം നടത്തിയ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

    സിനിമയുടെ പേര് എന്നത് മാത്രമല്ല ഏപ്രില്‍ പതിനെട്ട് എന്ന ദിവസം തന്റെ ജീവിതത്തില്‍ വലിയ ഭാഗ്യങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീണ്ടുമൊരു ഏപ്രില്‍ പതിനെട്ട് വരുമ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ രണ്ടാം സീസണ്‍ ആരംഭിക്കുകയാണെന്ന് പറയുകയാണ് താരമിപ്പോള്‍.

    ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

    അങ്ങനെ ഏപ്രില്‍ 18 വരികയായി. വിചിത്രമായ ഒരു കാര്യം എല്ലാ വര്‍ഷവും ഏപ്രില്‍ 18 സംജാതമാകുമ്പോള്‍ എന്തെങ്കിലും സന്തോഷകരമായ ഒരു സംഗതി ഒത്തു വരുമെന്നുള്ളതാണ്. എന്നാല്‍ ഇത്തവണ ആരെങ്കിലും ഏതെങ്കിലും രീതിയില്‍ എന്നെ സന്തോഷിപ്പിക്കുന്നതിനു മുന്‍പ് ഞാന്‍ സ്വയം എന്നെ സന്തോഷിപ്പിക്കാന്‍ എന്നങ്ങു തീരുമാനിച്ചു . അങ്ങനെയാണ് 'ഫില്‍മി ഫ്രൈഡേസ്' സീസണ്‍ 2 അന്ന് തുടങ്ങാം എന്നൊരു തീരുമാനം എടുത്തത്. ഇതിനിടയില്‍ ആണ് ലോകം മുഴുവന്‍ തകിടം മറിച്ച കൊവിഡ് 19 ന്റെ വരവ്.

    ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

    ഞാന്‍ ഈ കുറിപ്പെഴുതുമ്പോള്‍ കൊവിഡിന്റെ ആക്രമണത്തിന് മുന്നില്‍ ജീവന്‍ അടിയറ വെച്ച മനുഷ്യരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം താണ്ടിയിരിക്കുന്നു! ഇവിടെ നിന്നും നിരപരാധികളായ മനുഷ്യരെ ഞൊടിയിടക്കുള്ളില്‍ പരലോകത്തേക്കു അയക്കുക മാത്രമല്ല, ഭൂമിയില്‍ അവശേഷിക്കുന്നവരുടെ സാധാരണ ജീവിതം താറുമാറാക്കി കൂടി ചെയ്യുമ്പോഴാണ് കൊവിഡിന്റെ ഭീകരത നാം മനസ്സിലാക്കുന്നത്. ഇന്നിത് വരെ നാം പാലിച്ചിരുന്ന ശീലങ്ങള്‍, നിഷ്ഠകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം തകിടം മറിഞ്ഞു.

    ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

    മനുഷ്യര്‍ മനുഷ്യരെ നേര്‍ക്ക് നേര്‍ കാണാതായി. കണ്ടാല്‍ തന്നെ ഒരു നിശ്ചിത ദൂരത്തു നിന്ന് കാണണം. ഹസ്തദാനം പോട്ടെ, ദേഹത്തു തൊടാന്‍ പാടില്ല എന്നാണ്. സഹോദരങ്ങളാണെങ്കിലും തൊട്ടാല്‍ 'സോപ്പിട്ടു' കൈ കഴുകണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ക്കല്ലത്തെ പുറത്തേയ്ക്കിറങ്ങാന്‍ പാടില്ല. ഇറങ്ങിയാല്‍ നിയമലംഘനമാണ്. ആകെ ഒരു സൗകര്യമുള്ളത് ആരെ വേണമെങ്കിലും ഫോണില്‍ കിട്ടും. 'ചേട്ടന്‍ പുറത്തു പോയിരിക്കുകയാ. 'ചേട്ടന്‍ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാ' ഇങ്ങനുള്ള സാധാരണ കള്ളങ്ങള്‍ പറയാന്‍ വയ്യാതായി.

     ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

    24 മണിക്കൂറും എന്തൊക്കയോ വെട്ടിപ്പിടിക്കാന്‍ തെക്കു വടക്കു പാഞ്ഞിരുന്ന മനുഷ്യന്‍ ഇതാ വീട്ടില്‍ കുടുംബത്തിനോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കാന്‍ സന്നദ്ധനായിരിക്കുന്നു. എന്റെ പ്രശ്‌നം അതൊന്നുമല്ല. ഫില്‍മി ഫ്രൈഡേസിന്റെ 18 എപ്പിസോഡുകള്‍ കഴിഞ്ഞപ്പോള്‍ സീസണ്‍ 1 കഴിഞ്ഞു. സീസണ്‍ 2 എന്ന് പറഞ്ഞാല്‍ പത്രക്കാരനായി ഞാന്‍ മദിരാശിയില്‍ എത്തുകയാണ്. സീസണ്‍ 3 എന്ന് പറഞ്ഞാല്‍ എന്റെ സിനിമകളുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ്. എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം എന്ന് എനിക്ക് ഉറപ്പ്.

    ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

    FULL OF STORIES FROM MY FILM CAREER HITHER TO NEVER SHARED WITH ANY ONE! കോടമ്പാക്കം കഴിഞ്ഞാലല്ലേ എനിക്കതു തുടങ്ങാന്‍ പറ്റു. ഞാന്‍ കോടമ്പാക്കത്തേക്കു ട്രെയിന്‍ കയറിയത് ഓര്‍മ്മയുണ്ടല്ലോ ആഗസ്റ്റ് 9 നാണ്. കോടമ്പാക്കത്തു ഞാന്‍ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട്, അല്ലെങ്കില്‍ നിങ്ങള്‍ എന്റെ കോടമ്പാക്കം ജീവിതം അറിയാനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 8 മാസങ്ങളായി. ഈ കാലതാമസത്തിനു ഞാന്‍ നിരുപാധികം ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം ക്ഷമയോടെ കാത്തിരുന്ന നിങ്ങള്‍ക്ക് പ്രത്യേകമായ നന്ദിയും അറിയിക്കുന്നു.

     ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

    പലരും ചോദിച്ചു കൊവിഡിന്റെ ഒരു തീരുമാനമായിട്ടു പോരെ എന്ന്. എന്നാല്‍ എനിക്ക് ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ വയ്യ. സീസണ്‍ 3 വരണമെങ്കില്‍ സീസണ്‍ 2 ഭംഗിയായി എത്രയും വേഗത്തില്‍ പര്യവസാനിക്കണം. കോവിഡിന്റെ പരിമിതികള്‍ കാരണം ഞാന്‍ കൊച്ചിയിലും എഡിറ്റര്‍ തിരുവന്തപുരത്തും ഇരുന്നാണ് എപ്പിസോഡുകള്‍ തയ്യാര്‍ ചെയ്യുന്നത്. ആരോഗ്യ വകുപ്പ് അനുശാസിക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മില്‍ മിനിമം ഒരുമീറ്റര്‍ അകല്‍ച്ച വേണമെന്നാണ്. ഇവിടെ ഞാനും എഡിറ്ററും തമ്മില്‍ കുറഞ്ഞത് 200 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്നിതു വരെ നിങ്ങള്‍ നല്‍കിയ ആര്‍ക്കും അസൂയ തോന്നിക്കുന്ന പ്രോത്സാഹനമായിരുന്നു എന്റെ ശക്തി. ഇനിയുള്ള സീസണുകളിലും ഞാന്‍ അത് പ്രതീക്ഷിക്കും. നമുക്കൊന്ന് ഉഷാറാക്കാന്നേ!

    English summary
    Balachandra Menon's Filmi Fridays Season 2 Coming Soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X