ഭാര്യയുടെ ചോദ്യത്തിന് മുന്നില്‍ പതറിപ്പോയെന്ന് ബാലചന്ദ്രമേനോന്‍, രസകരമായ അനുഭവം ഇങ്ങനെ
വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുള്ള കുറിപ്പുകളുമായും ബാലചന്ദ്രമേനോന്‍ എത്താറുണ്ട്. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്‍റെ പിറന്നാളിനെക്കുറിച്ച് ഭാര്യയാണ് ഓര്‍മ്മിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ജനുവരി 11 എന്ന തീയതി മാത്രമാണ് താനോര്‍ത്തിരിക്കാറുള്ളത്.
മലയാള മാസത്തിലെ പിറന്നാള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീമതിയെന്നും, സ്വയം പിറന്നാളാശംസ നേരുന്നുവെന്നും പറഞ്ഞുള്ള ബാലചന്ദ്രമേനോന്‍റെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. രസകരമായ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

ഭാര്യ വക ഒരു ചോദ്യം
രാവിലെ ഉണർന്നപ്പോൾ ഭാര്യ വക ഒരു ചോദ്യം . ഇത് ഏതു മാസമാണ് , അറിയാമോ ? പിന്നെന്താ ? ഡിസംബർ ....ന്യൂ ഇയറിനുള്ള കാത്തിരിപ്പല്ലേ, എന്റെ കൗണ്ടർ . ഇംഗ്ലീഷ് മാസമാണ് പറഞ്ഞത് ...മലയാളമാസം? - ഒരു നിമിഷം ഞാൻ ഒന്ന് പരുങ്ങി . ഉള്ളത് പറഞ്ഞാൽ , എനിക്കറിയില്ല എന്ന് പറയാൻ എനിക്ക് ലജ്ജ തോന്നി . ലജ്ജിച്ചു കൊണ്ടുതന്നെ ഞാൻ പറഞ്ഞു . എനിക്കറിയില്ല, എന്നാൽ ധനുമാസമാണ് . സോറി, എനിക്കറിയില്ലായിരുന്നു.

എനിക്കറിയില്ല
എന്നാൽ ഇന്നെന്താ നക്ഷത്രം എന്നറിയാമോ, ഇല്ല..എനിക്കറിയില്ലാ. ഇപ്പോൾ, എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യത്തിന് മുന്നിൽ എന്ന പോലെ എനിക്കൊരു 'ചൂളൽ'
"പറയാം ..ധനുമാസത്തിലെ ഉത്രട്ടാതി .. ചന്ദ്രേട്ടന്റെ പിറന്നാൾ ...സ്വന്തം പിറന്നാൾ എങ്കിലും ഓർത്ത് വെക്കണ്ടേ ? വായനക്കാർ കേൾക്കുക . എല്ലാവർക്കും എല്ലാം ഓർത്തിരിക്കാൻ ബുദ്ധിമുട്ടാണ് എന്റെ കാര്യത്തിൽ' ബെർത്ത് ഡേകൾ ' ഞാൻ ഓർക്കാറില്ല . എന്റെ മാത്രമല്ല , ഭാര്യയുടെയോ മക്കളുടെയോ ബർത്ത് ഡേ ഓർമ്മയില്ല .ആകെ ഓർമ്മിക്കാറുള്ളത് മെയ് 12 എന്ന എന്റെ വിവാഹദിവസം മാത്രം .

ആ ദിവസമാണല്ലോ
എന്തെന്നാൽ , ആ ദിവസമാണല്ലോ എന്റെ ജീവിതം 'അടിമുടി' മാറ്റി മറിച്ചത് ... ഹ..ഹ.
എങ്ങിനെ എന്ന് വിശദീകരിക്കാൻ തൽക്കാലം സെൻസറിങ് അനുവദിക്കുന്നില്ല .
എന്റെ കണക്കിൽ എന്റെ പിറന്നാൾ ജനുവരി 11 നാണ്. അത് മറക്കാതിരിക്കാൻ ദാസേട്ടന്റെ ( യേശുദാസ് ) പിറന്നാൾ കൃത്യം ജനുവരി 10 നു മുടക്കമില്ലാതെ വരും , എന്റെ പിറന്നാളിന്റെ ഒരു ട്രൈലർ പോലെ...ഹ..ഹ..
Recommended Video

മലയാള മാസത്തിലെ എന്റെ പിറന്നാൾ
ഏതായാലും ഭാര്യ മലയാള മാസത്തിലെ എന്റെ പിറന്നാൾ പ്രഖ്യാപിച്ചതുകൊണ്ടു എനിക്കൊരു കടമ ബാക്കി നിൽക്കുന്നു . ബാലചന്ദ്ര മേനോന് പിറന്നാൾ ആശംസകൾ ആദ്യം ഞാൻ തന്നെ നേർന്നു കൊള്ളുന്നു .! ( ഒരുവൻ സ്വയം ആശംസിക്കുക,? ,ഇപ്പോഴത്തെ നാട്ടുനടപ്പ് ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ യാണല്ലോ ) ഹ ഹ..
ആഹാ ....എന്ത് സുഖം ! എന്തൊരു സ്വയം പര്യാപ്തത ! കഥ തിരക്കഥ സംഭാഷണം സംവിധാനം സ്റ്റൈലിൽ ഒരു പിറന്നാൾ ആശംസ ! എനിക്കറിയാം നിങ്ങൾ ഏവരും മനസ്സുകൊണ്ട് എന്നെ ആശംസിക്കുന്നുണ്ട് എന്ന് . ഇല്ലെങ്കിൽ ഇത്രയും കാലം ഒറ്റയ്ക്ക് ഞാൻ ഇവിടെ വാടാതെ നിൽക്കില്ല ...അമ്മയാണെ സത്യം .


Click it and Unblock the Notifications











