അറം പറ്റുക എന്നതില്‍ വിശ്വാസമുണ്ടോ? ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി സംവിധായകന്റെ കുറിപ്പ്

ഇന്ന് സോഷ്യല്‍ മീഡിയ യുഗമാണ്. എന്തിനും ഏതിനും നവമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതായി മാറുകയാണ്. ഇത് കണക്ക് കൂട്ടി യൂട്യൂബില്‍ പുതിയൊരു ചാനല്‍ തുടങ്ങിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കഴിഞ്ഞ ആഴ്ച ജനപ്രിയ നടന്‍ ദിലീപിനെ കുറിച്ചായിരുന്നു ബാലചന്ദ്ര മേനോന്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയ ദിലീപ് അതിനെ ധൈര്യത്തോടെ നേരിട്ടതിനെ കുറിച്ചായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ദിലീപിന് അഭിനന്ദനങ്ങളും ബാലചന്ദ്ര മേനോന്‍ അറിയിച്ചിരുന്നു. ഇതിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ സംവിധായകനും നേരിടേണ്ടി വന്നിരുന്നു. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ പുറത്ത് വിട്ട വീഡിയയോയിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് വീഡിയോ പുറത്ത് വരാറുള്ളത്. ഇത്തവണ അറം പറ്റിയതിനെ കുറിച്ചാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

 ബാലചന്ദ്ര മേനോന്റെ കുറിപ്പ്

ബാലചന്ദ്ര മേനോന്റെ കുറിപ്പ്

അറം പറ്റുക എന്നതില്‍ വിശ്വാസമുണ്ടോ? വിശ്വാസം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് വായിക്കാം. ജീവിതത്തില്‍ ഞാന്‍ ആദ്യമായി എഴുതിയ കഥയാണ് കാര്യം. പ്രീ ഡിഗ്രിക്കു പഠിക്കുമ്പോള്‍ പ്രായമോ 16. ഞാന്‍ ഉടനെ ഒരു സിനിമ സംവിധാനം ചെയ്തില്ലെങ്കില്‍ മലയാള സിനിമ നശിച്ചു നാമാവശേഷമാകും എന്ന് ഭ്രാന്തു പിടിച്ചു നടക്കുന്ന കോളേജ് ജീവിതം. ഈ ലോകത്തു എന്തു സംഭവിച്ചാലും ഞാന്‍ സിനിമ സംവിധാനം ചെയ്തിരിക്കും എന്ന് പ്രതികാര ബുദ്ധിയോടെ സഹപാഠികളോടും ഇലക്ട്രിക്ക് പോസ്റ്റുകളോടും പലയാവര്‍ത്തി വീമ്പിളക്കിക്കഴിഞ്ഞു..

ആദ്യത്തെ കഥ

കോളേജ് കുമാരന്റെ മട്ടും ഭാവവും ഓക്കേ. പക്ഷെ പത്തു പൈസേടെ വക പോക്കറ്റില്‍ ഇല്ല. ഇനി സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. ഭാവനയുടെ ലോകത്തു അഭിരമിക്കുക. അഞ്ചു പൈസ മുടക്കില്ല. എഴുതാന്‍ പേപ്പറും പേനയും തയ്യാര്‍. ഇനി, വിശാലമായിരുന്നെഴുതാന്‍ 'എന്റെ അച്ഛന്റെ റെയില്‍ വണ്ടി' റെഡി. ഒഴിഞ്ഞു കിടന്ന ഏതോ റെയില്‍ കംപാര്‍ട്‌മെന്റിലിരുന്നു രാജാവായി ഞാന്‍ എഴുതി എന്റെ ആദ്യകഥ .. കോളേജ് മാഗസിന്‍ എഡിറ്ററെ മണിയടിച്ചു മാഗസിനില്‍ പ്രസിദ്ധീകരിച്ചു. പതിനാറാം വയസ്സില്‍ ആദ്യത്തെ കഥ എഴുതി എന്നതല്ല ഇവിടെ പ്രസക്തം. ആ കഥയില്‍ ഞാന്‍ എന്ത് ആഗ്ഗ്രഹിച്ചാണോ എഴുതിയത്, അത് ജീവിതത്തില്‍ സത്യമായി ഭാവിച്ചു എന്നതാണ്. അമ്മയാണ് സത്യം!

ആല്‍ക്കെമിസ്റ്റോ

പൗലോയുടെ 'ആല്‍ക്കെമിസ്റ്റോ' അല്ലെങ്കില്‍ 'ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതൊക്കെ അവനെന്നു തോന്നും 'എന്ന നാടന്‍ പ്രയോഗത്തെയോ നമുക്ക് ശരണം പ്രാപിക്കാം. ഇനി കഥയെ ശ്രദ്ധേയമാക്കുന്നു ചില പ്രധാന കാര്യങ്ങള്‍. കഥയിലെ നായകന്റെ പേര് ബാലചന്ദ്ര മേനോന്‍ (പദ്മശ്രീ ഒന്നും ഇല്ല ) പണി അല്ലെങ്കില്‍ ജോലി.. സിനിമ സംവിധാനം (ഭരത്, കേന്ദ്ര, സംസ്ഥാന അവാര്‍ഡുകള്‍ ഒന്നുമില്ല) പക്ഷെ കഥയില്‍ പ്രത്യേകം പറയുന്നുണ്ട്, വെറും സംവിധായകനല്ല, കുടുംബ സംവിധായകനാണ് ....പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രമേയങ്ങളില്‍ താല്പര്യമുള്ള ആള്‍ ...പുതു മുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ ഔല്‍സുക്യം ഉള്ള സംവിധായകന്‍.

അറം പറ്റി എന്ന് പറഞ്ഞാല്‍ വിശ്വസിച്ചൂടെ?

ഇപ്പോള്‍ അറം പറ്റി എന്ന് പറഞ്ഞാല്‍ വിശ്വസിച്ചൂടെ? തീര്‍ന്നില്ല. ആദ്യത്തെ കഥയില്‍ ഇനീം ഉണ്ട് 'അറം പറ്റലുകള്‍'... വരുന്ന വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു മണിക്ക ്'ഫില്‍മി ഫ്രൈഡ്‌സി' ല്‍ വിശദമായി. കമന്റുകള്‍ പ്രതീക്ഷിക്കുന്നു. വിഷയവുമായി ഒരു ബന്ധവുമില്ലാതെ കിട്ടിയ അവസരം ദുരുപയോഗം ചെയ്തു വ്യക്തിഹത്യ ചെയ്യുന്നവര്‍ അത് വേണോ ഒന്നാലോചിക്കുക. നമുക്ക് ഒരുമിച്ചു 'ഫില്‍മി ഫ്രൈഡേസ്!' ആസ്വദിക്കാം. എന്നും പറഞ്ഞാണ് ബാലചന്ദ്ര മേനോന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X