എനിക്ക് മന്ത്രിയാക്കാനെ കഴിഞ്ഞുള്ളൂ, ഇവർ മുഖ്യമന്ത്രിയാക്കി, മമ്മൂട്ടിയോട് അന്ന് പറഞ്ഞത്

വെളളിത്തിരയിൽ മമ്മൂട്ടി ജനപ്രതിനിധിയായി എത്തുന്നത് ഇതാദ്യമായിട്ടല്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ മമ്മൂട്ടി വീണ്ടും ജനപ്രതിനിധിയായി എത്തുകയാണ്. വൺ എന്ന ചിത്രത്തിലൂടെ മുഖ്യമന്ത്രിയായിട്ടാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

mammootty-one

ഷൂട്ടിങ്ങിനിടയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിത വൺ തിയേറ്ററുകളിൽ എത്തുമ്പോൾ മറ്റൊരു ചിത്രത്തിന്റ ഓർമ പങ്കുവെച്ച് ബാലചന്ദ്രമേനോൻ. മനോരമ ന്യൂസ് ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയ്ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ താരവും എത്തുന്നുണ്ട്.

 വണ്ണിലെത്തിയത്

മമ്മൂട്ടി എനിയ്ക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ്. അയാൾക്കൊപ്പം ഒരു വേഷം ചെയ്യാൻ കിട്ടിയാൽ സന്തോഷത്തോടെ ഞാൻ സ്വീകരിക്കും. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർ എന്റെ അടുത്തു വന്നപ്പോൾ ഈ സിനിമ സംവിധാനം ചെയ്യുന്ന സന്തോഷ് വിശ്വനാഥ് ആദ്യം പറഞ്ഞത്, സാർ ഈ കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ എത്തിയത് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലെ സുകുമാരൻ എന്ന കഥാപാത്രമാണ്. ഈ സിനിമയിൽ സാറും കൂടി ഉണ്ടായാൽ സന്തോഷമായിരിക്കും. അങ്ങനെയാണ് ചിത്രത്തിൽ എത്തുന്നത്.

 മമ്മൂട്ടിയെ  കണ്ടപ്പോൾ  പറഞ്ഞത്

സിനിമയുടെ ലൊക്കേഷനിൽ എത്തി മുഖ്യമന്ത്രിയുടെ വേഷത്തിൽ ഇരിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോൾ ഞാൻ ആദ്യം പറഞ്ഞത് ഇതാണ്... മ്മൂട്ടി, അന്ന് തന്നെ മന്ത്രിയാക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ, ഇവർ തന്നെ മുഖ്യമന്ത്രിയാക്കി, അഭിനന്ദനങ്ങൾ. ചിത്രത്തിൽ ഒരു നിർണായ സന്ദർഭത്തിൽ എത്തുന്ന കഥാപാത്രമാണ് എന്റേത്. വണ്ണിന്റെ തിരക്കഥ ഒരുക്കുന്നത് ബോബി- സഞ്ജയ് ആണ്. അവരുമായി എനിയ്ക്ക് നല്ല സൗദൃദമാണുള്ളത്.

 ദുൽഖറുമായി ചിത്രം


മുൻപ് ഞാനും ദുൽഖർ സൽമാനുമായുള്ള ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നു. അതിന്റെ ചർച്ചകളും അങ്ങനെ തന്നെയാണ് നടന്നത്. എന്നാൽ പിന്നീട് ദുൽഖറിന്റെ ഡേറ്റിൽ എന്തോ പ്രശ്നം വന്ന് ആ സിനിമ നടക്കാതെ പോകുകയായിരുന്നു. .പിന്നീടാണ് ഇവർ വൺ എന്ന സിനിമ എഴുതുന്നത്. ഈ ചിത്രത്തിൽ നിക്കായി ഒരു വേഷം അവർ കരുതി എന്നത് സന്തോഷം നൽകുന്നതാണ്. രാഷ്ട്രീയക്കാരനായി മമ്മൂട്ടി തിളങ്ങുന്ന മറ്റൊരു ചിത്രം കൂടിയായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

കടയ്ക്കൽ ചന്ദ്രൻ

വണ്ണിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തു വന്ന പോസ്റ്ററുകളിൽ ഗൗരവക്കാരനായ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കൊല്ലം തെലുങ്കിൽ വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂക്ക എത്തിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തിൽ മുഖ്യമന്ത്രിയായി താരം എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X