»   » പ്രണവിന് ഈ ഒാട്ടവും ചാട്ടവും അന്നേയുണ്ട്, ആദിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍റെ പോസ്റ്റ്, ഇത് കാണൂ!

പ്രണവിന് ഈ ഒാട്ടവും ചാട്ടവും അന്നേയുണ്ട്, ആദിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍റെ പോസ്റ്റ്, ഇത് കാണൂ!

Posted By:
Subscribe to Filmibeat Malayalam

സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്നൊരു കാര്യമായിരുന്നു പോയവാരത്തില്‍ സംഭവിച്ചത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായെത്തിയ ആദ്യ സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രണവിന്റെ അഭിനയത്തെക്കുറിച്ച് വാചാലരാവുകയാണ് ആരാധകരും സിനിമാപ്രവര്‍ത്തകരും.

പ്രിയദര്‍ശന് കല്യാണി നല്‍കിയ പിറന്നാള്‍ സമ്മാനം, താരപുത്രിയെ ഓര്‍ത്ത് അച്ഛന് അഭിമാനിക്കാം, ഇത് കാണൂ!

ഒരു കമ്മലിട്ടതിന് സംയുക്തവര്‍മ്മ കേട്ട പഴിയേ, ഭാവനയുടെ കല്യാണത്തിന് പോയപ്പോള്‍ ഇതായിരുന്നു അവസ്ഥ!

ആദി കണ്ടതിന് ശേഷമുള്ള അഭിപ്രായം പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നു വായിക്കാം.

മനോഹരമായൊരു ഫോട്ടോ

ശിവാജി ഗണേശനും ബാലചന്ദ്ര മേനോനും ഒപ്പം കിടക്കയിലിരിക്കുന്ന കൊച്ചു മിടുക്കനെ മനസ്സിലായില്ലേ, ഈ ഫോട്ടോയ്ക്കൊപ്പമാമഅ ബാലചന്ദ്രമേനോന്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു

നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ "തായ്‌ക്കു ഒരു താലാട്ട്" എന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട ഒരു "പൈങ്കിളി കഥയുടെ" തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഞാൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്‌.

തിരുവനന്തപുരത്ത് വന്നപ്പോള്‍

ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്. ഞാൻ അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ.

യുവതിയും കുഞ്ഞുങ്ങളും

ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാൻ അറിഞ്ഞത് മോഹൻലാലിൻറെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്.

വിസ്മയ അമ്മയുടെ അടുത്ത്, പ്രണവോ?

വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..

ഇന്നത്തെ ആദി

രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു. അതെ. പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ " ആദി " പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു .അഭിനന്ദനങ്ങൾ, പ്രണവിനും മോഹൻലാലിനും ജിത്തുജോസഫിനും ഇങ്ങനെയാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

English summary
Balachandra Menon's facebook post about Aadhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam