മമ്മൂട്ടിയോട് ഞാന്‍ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു; സൂപ്പര്‍ താരങ്ങളെയല്ല വേണ്ടത്, ബാലചന്ദ്ര മേനോന്‍

നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ബാലചന്ദ്ര മേനോന്‍ ഒരുപാട് തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. ഫില്‍മി ഫ്രൈഡേ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് കൂടുതലായും താരം സംസാരിച്ചിട്ടുള്ളത്. സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ സിനിമകളുടെ പിന്നാമ്പുറ കഥകളായിരുന്നു ബാലചന്ദ്ര മേനോന്‍ പ്രേക്ഷകരോടായി പങ്കുവെക്കാറുള്ളത്.

Recommended Video

Balachandra Menon Shared His Working Experience With Mammootty | FilmiBeat Malayalam

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍താരങ്ങളെ കുറിച്ചും നായികമാരെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ ഇതിനകം തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളില്‍ സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കാതെ സൂപ്പര്‍ നടന്മാരെ ഉപയോഗിച്ചതിനെ കുറിച്ച് പറയുകയാണ് ബാലചന്ദ്ര മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് ഒരു തവണയേ താന്‍ ഡേറ്റ് വാങ്ങിയിട്ടുള്ളുവെന്നും പിന്നെ വാങ്ങാതിരിക്കാനുള്ള കാരണവും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം വ്യക്തമാക്കുന്നു.

 mammootty

'സൂപ്പര്‍ താരങ്ങളെയല്ല, സൂപ്പര്‍ നടന്മാരെ ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. മമ്മൂട്ടിയോട് ഞാന്‍ ഒരു തവണയെ ഡേറ്റ് ചോദിച്ചിട്ടുള്ളു. അത് 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സൂപ്പര്‍ താരങ്ങളെ പിറകെ നടക്കുക എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തീരെ കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത കാര്യമാണ് വെയിറ്റ് ചെയ്യുക എന്നത്.

താരങ്ങള്‍ക്ക് പുറമേ സിനിമ ചെയ്യാന്‍ നടന്നാല്‍ അത്തരം അനുഭവങ്ങള്‍ വരും അതുകൊണ്ട് പൂര്‍ണമായും നടന്മാരെയായിരുന്നു എനിക്ക് ആവശ്യം. ഞാന്‍ മറ്റു നടന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് നടനെന്ന നിലയില്‍ ഞാന്‍ ഔട്ടാകും എന്ന ഭയം കൊണ്ടായിരുന്നു. എന്നിട്ടും നായികമാരെ പോലെ തന്നെ നടന്മാരെയും ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്.

മണിയന്‍ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെ ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചു. 'മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള' എന്ന സിനിമയില്‍ കമല്‍ ഹാസന്‍ മതി എന്ന് പലരും പറഞ്ഞപ്പോള്‍ ഞാനാണ് പറഞ്ഞത് സുധീര്‍ കുമാര്‍ എന്ന പുതുമുഖ താരം അഭിനയിക്കട്ടെയെന്ന്'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X