അമ്മയുടെ മീറ്റിങ്ങിന് എന്തിനാ പിള്ളേരെ കൊണ്ടുവരുന്നത്? അന്ന് സുകുമാരൻ പറഞ്ഞത് സത്യമായി.....

കൈനിറയെ ആരാധകരുള്ള താരകുടുംബമാണ് നടൻ സുകുമാരന്റെത്. അച്ഛൻ സുകുമാരന്റേയും അമ്മ മല്ലികയുടേയും വഴിയെ മക്കൾ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തി. വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ മുൻനിര താരങ്ങളായി മാറുകയുGം ചെയ്തു. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങി നിൽക്കാത തങ്ങളെ തേടി എത്തുന്ന കഥാപാത്രങ്ങൾ വളരെ മനോഹരമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത് തന്നെയാണ് പൃഥ്വിരാജിനോയും ഇന്ദ്രജിത്തിനേയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാക്കി മാറ്റിയതും.

ഇപ്പോഴിത പണ്ട് സുകുമാരൻ മക്കളുടെ ഭാവി പ്രവചിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മക്കളുടെ ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. തന്റെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിലൂടെയാണ് ബാലചന്ദ്രമേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സുകുമാരന്റെ പ്രവചനത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങന...

  രണ്ട് സൂപ്പർ സ്റ്റാറുകൾ

അമ്മയുടെ ജനറല്‍ ബോഡി നടക്കുന്ന സമയം, സുകുമാരന്‍ വരുന്നു. മിക്കവാറും മുണ്ടും ഷര്‍ട്ടും ഉടുത്താണ് അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറൊള്ളൂ. ഇത്തവണ രണ്ട് ആണ്‍മക്കളും അദ്ദേഹത്തിന്റെ കൂടെ ഉണ്ട്. ‘ഇവര് പിള്ളേരല്ലേ സുകുമാരാ, ഇവരെ എന്തിനാ അമ്മയുടെ മീറ്റിംഗില്‍ കൊണ്ടുവന്നതെന്ന് ഞാന്‍ ചുമ്മാ ചോദിച്ചു. ‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ..നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ' എന്ന് സുകുമാരന്‍ പറഞ്ഞു.

Recommended Video

Shaji Kailas Movie Kaduva Rolling Soon
   പൃഥ്വിയെ  ഇന്നും  ഓർക്കുന്നു

എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു. ഇവര്‍ രണ്ട് പേരും മലയാളത്തില്‍ അംഗീകാരമുള്ള താരങ്ങളായി മാറി. സൈനിക് സ്‌കൂളില്‍ ഞാന്‍ ചീഫ് ഗസ്റ്റ് ആയി വന്ന സമയത്ത് മിലിറ്ററി യൂണിഫോമില്‍ പൃഥ്വി എത്തിയത് ഇപ്പോഴും ഓര്‍ക്കുന്നു. സുകുമാരന്റെ ഗുണങ്ങള്‍ ഒരുപാട് കിട്ടിയിരിക്കുന്നത് പൃഥ്വിരാജിനാണ്.

 നടക്കാതെ  പേയ ആഗ്രഹം

സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ചും ബാലചന്ദ്രൻ മോനോൻ വീഡിയോയ പറയുന്നുണ്ട്. സിനിമ സംവിധാനം ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അത് മാത്രമായിരുന്നു നടക്കാതെ പോയ ഒരു ആഗ്രഹം. പുറമെ പരുക്കനായിരുന്നെങ്കിലും ഉള്ളിൽ വെറും പാവമായിരുന്നു സുകുമാരൻ. ഒ ചെറിയ വാക്കുകൾ പോലും സുകുമാരന് തങ്ങാൻ കഴിയുമായിരുന്നില്ല. അതാണ് ശരിക്കുമുള്ള സുകുമാരൻ. അത് കവറപ്പ് ചെയ്യാനാണ് എല്ലാവരുടേയും മുന്നിൽ നിഷേധിയായി ജീവിച്ചത്-ബാലചന്ദ്രൻ മേനോൻ പറഞ്ഞു.

 സുകുമാരൻ പറഞ്ഞ  മാറ്റൊരു  വാക്ക്

ദീർഘ വീക്ഷണമുളള നടനായിരുന്നു സുകുമാരൻ എന്ന് വീണ്ടും തെളിക്കുന്ന ഒരു സംഭവം കൂടി പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്. കോടമ്പകത്ത് വെച്ച് ആദ്യമായി കണ്ട സംഭവമായിരുന്നു ബാലചന്ദ്രമേനോൻ പറഞ്ഞത്. പത്രപ്രതിനിധിയായിട്ടായിരുന്നു അന്ന് താൻ എത്തിയത്. ഇവിടെ നല്ല സിനിമകൾ ഒന്നും ആർക്കും വേണ്ട. അതുകൊണ്ട് ഞാൻ സിനിമ അഭിനയം നിർത്തി നൈജിരിയയിൽ പോകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സുകുമാരൻ സിനിമ അഭിനയം നിർത്തി പോകുകയാണ് എന്ന് ആരും വിചാരിക്കേണ്ട. തിരിച്ച് വരും, വന്ന് ഞാൻ എന്റെ വിജയക്കൊടി നാട്ടുമെന്നും പറഞ്ഞു. എന്നൽ അത് തന്നെ സംഭവിക്കുകയായിരുന്നു. അദ്ദേഹം നൈജീരിയയിൽ പോയില്ല. പകരം പിന്നെ പുറത്തിറങ്ങിയ സുകുമാരന്റെ ചിത്രം വലിയ വിജയം നേടുകയായിരുന്നു. പറഞ്ഞത് പോലെ തന്നെ നടക്കുകയും ചെയ്തു.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X