ദിലീപ് തന്നെ കാണാന്‍ വന്നിരുന്നു! പ്രശ്‌നങ്ങള്‍ നേരിട്ട ദിലീപിനെ പ്രശംസിച്ച് ബാലചന്ദ്ര മേനോന്‍
മലയാളത്തിലെ പ്രമുഖ നിര്‍മാതാവും തിരക്കഥകൃത്തും നടനുമായ ബാലചന്ദ്ര മേനോന്‍ ദിലീപിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെ കേസില്‍ കുടുങ്ങിയ ദിലീപ് അതിനെ ധൈര്യത്തോടെ നേരിട്ടതിനെയാണ് സംവിധായകന്‍ അഭിനന്ദിച്ചത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്‌സിലൂടെ പുറത്ത് വിട്ട വീഡിയയോയിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചിരിക്കുന്നത്.

ദിലീപ് കേസ് മലയാള സിനിമയെ ഏറെ ഞെട്ടിച്ച സംഭവമാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല. എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല. എന്റെ കാഴ്ചപ്പാടില്‍ പല കാര്യങ്ങളും നമ്മള്‍ അനുഭവിക്കുന്നില്ല എന്നാണ്. പത്രത്തില്‍ ഒരു കുറ്റകൃത്യം വായിച്ചാല്‍ അതിന്റെ ഗ്രാവിറ്റി അത്രമേല്‍ മനസിലാക്കാന്‍ നമുക്കാവില്ല.
ആ പ്രശ്‌നത്തില്‍ അകപ്പെടുന്ന ഒരാള്‍ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ലെന്നം ബാലചന്ദ്ര മേനോന്‍ പറയുന്നു. എന്നാലും ശരത്ത് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ കാണാന്‍ ദിലീപ് വന്നിരുന്നു. വാക്കുകളിലൂടെ താന്‍ ആത്മവിശ്വാസം നല്‍കിയെന്നും തനിക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതില്‍ താന്‍ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications