twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയെ കണ്ടാല്‍ കൂവണം! വിദ്യാര്‍ഥികള്‍ നിര്‍ദ്ദേശം നല്‍കിയോ? തുറന്ന് പറഞ്ഞ് ബാലചന്ദ്ര മേനോന്‍

    |

    മമ്മൂട്ടി വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ അഭിനയിക്കുകയാണ്. നേരത്തെ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയംവ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ഒരു മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നത് ഇപ്പോഴാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സിനിമ ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

    സിനിമയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ക്ലൈമാക്‌സ് രംഗത്തില്‍ അഭിനയിക്കാന്‍ എത്തിയ മമ്മൂട്ടിയെ കണ്ട് കൂവണമെന്ന് സംവിധായകന്‍ കോളേജ് വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു എന്നാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ അങ്ങനെയല്ല സംഭവമെന്ന് പറയുകയാണ് ബാലചന്ദ്ര മേനോനിപ്പോള്‍.

    ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    നയം വ്യക്തമാക്കുന്നു' എന്ന എന്റെ ചിത്രത്തിന്റെ പിന്നാമ്പുറക്കഥയായി പ്രസിദ്ധീകൃതമായ ഒരു പത്ര ശകലത്തില്‍ ആവശ്യമില്ലാത്ത കടന്നുകൂടിയ രണ്ടു അസത്യങ്ങള്‍ വായിച്ചപ്പോള്‍ അത് ഒന്ന് തിരുത്തണമെന്ന് തോന്നി . അതുകൊണ്ടു തന്നെ ഫെസ്ബൂക് മിത്രങ്ങള്‍ ആദ്യം ആ പത്രശകലം വായിക്കുക .എന്നിട്ടു എന്റെ കുറിപ്പ് വായിക്കുക... ഗുഡ് നൈറ്റ് മോഹന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ പിന്നാമ്പുറത്തു ഒരു പാട് രസകരമായ കഥകള്‍ ഉണ്ട് .അത് സാവകാശം എന്റെ യൂ ട്യൂബ് ചാനലില്‍ , 'ഫില്‍മി ഫ്രൈഡേയ്‌സി' ലൂടെ പിന്നീട് പ്രതിപാദിക്കാം.

    ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണവുമായി ഞാന്‍ ശാന്തിയെ സമീപിച്ചു എന്ന് പറയുന്നത്ത് അവാസ്തവമാണ്. ഈ ചിത്രത്തിന്റെ രചനയുമായി ഞാന്‍ തിരുവന്തപുരത്തു 'ഹോട്ടല്‍ ഗീതി' ലിരിക്കുമ്പോള്‍ മരിച്ചു പോയ എന്റെ സുഹൃത്ത് ശ്രീനാഥ് പതിവില്ലാതെ എന്നെ കാണാനായി അവിടെ വരുന്നു. കൂടെ പതിവില്ലാതെ ശാന്തിയുമുണ്ട്. ശ്രീനാഥിന്റെ ഭാഷ കടമെടുത്താല്‍ 'ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ്' അപ്പോഴത്തെ ഈ മീറ്റിംഗ്. ശാന്തി അഭിനയിക്കാതെ ഇനി ജീവിതം മുന്നോട്ടു പോവുക അസാധ്യം. അതുകൊണ്ടു ശാന്തിയെ എന്റെ ചിത്രത്തില്‍ ഒന്നു സഹകരിപ്പിക്കണം.

    ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    (ഇത് നടക്കുമ്പോള്‍ മമ്മൂട്ടിക്കൊന്നും ഈ ചിത്രത്തെപ്പറ്റി ഒരു ധാരണയുമില്ലെന്നു കൂടി ഓര്‍ക്കുക). ഒരു സ്‌നേഹിതന്‍ അയാളുടെ ഭാര്യക്ക് വേണ്ടി എന്നെ സമീപിച്ചപ്പോള്‍ എങ്ങനെയും ഒന്ന് സഹായിക്കണമെന്നേ അപ്പോള്‍ തോന്നിയുള്ളൂ. ഒരു നായിക പദവിയായി അത് പരിണമിച്ചത് ശാന്തിയുടെ 'നല്ല സമയം'കൊണ്ടാണെന്നേ ഞാന്‍ കരുതുന്നുള്ളൂ. അത് എങ്ങനെ ശാന്തിക്കനുകൂലമായി ഭവിച്ചു എന്നത് യൂ ട്യൂബില്‍ പിന്നീട് കേള്‍ക്കാം.
    സത്യം ഇങ്ങനെയിരിക്കെ ശാന്തിയുടെ കാള്‍ ഷീറ്റിനായി ഞാന്‍ സമീപിച്ചു എന്ന പത്ര വാര്‍ത്ത അബദ്ധം.

    ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    അടുത്തത്, ക്ലൈമാക്‌സില്‍ അഭിനയിക്കാന്‍ വന്ന മമ്മൂട്ടിയെ കൂവണമെന്നു ഞാന്‍ കോളേജ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു എന്നത് ശുദ്ധ അബദ്ധം. ആ രംഗത്തിനു സാക്ഷിയായ ശാന്തി അങ്ങനെ പറയുമെന്ന് ഞാന്‍ കരുതുന്നില്ല. അല്ലെങ്കില്‍ തന്നെ ഈ പത്രവാര്‍ത്ത തയ്യാറാക്കിയ ആള്‍ ആ ചിത്രം കണ്ടിട്ടില്ല എന്ന് എനിയ്ക്കു ബോധ്യമായി. ആള്‍ സെയിന്റ്‌സ് കോളേജിലെ ഒരു ചടങ്ങിന് മമ്മൂട്ടിയെന്ന മന്ത്രി വരുമ്പോള്‍ അവിടെ വെച്ച് തന്നില്‍ നിന്നും സൗന്ദര്യപ്പിണക്കത്തില്‍ പിരിഞ്ഞിരിക്കുന്ന ഭാര്യയായ ശാന്തികൃഷ്ണ എന്ന കോളേജ് അദ്ധ്യാപികയെ കണ്ടുമുട്ടുന്നു. അത്യന്തം വികാര നിര്‍ഭരമായ ഈ രംഗത്തു ആര് ആരെ കൂവാനാണ് എന്നു കൂടി ഒന്ന് ആലോചിക്കണം.

     ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    എരിവുള്ള ഒരു തലക്കെട്ടിനു വേണ്ടി 'മമ്മൂട്ടിയെ കൂവാന്‍ സംവിധായകന്‍ പറഞ്ഞു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു അക്ഷന്തവ്യമായ അപരാധമാണ്. കോളേജില്‍ പഠിച്ചിട്ടുള്ള ആര്‍ക്കുമറിയാം ഏതു കോളേജില്‍ ഏതു ഹരിചന്ദ്രന്‍ വന്നാലും കോളേജ് പിള്ളാരുടെ സന്തോഷ പ്രകടനം ആര്‍പ്പു വിളിയോടെയാണ്. മേലെ പരാമര്‍ശിച്ച രംഗത്തു അസ്വസ്ഥതയോടെ കുട്ടികള്‍ ശബ്ദം ഉയര്‍ത്തുന്നത് ശാന്തി സ്വാഗതം പറയുമ്പോള്‍ അരുതാത്ത വാക്കുകള്‍ വീഴുമ്പോഴാണ്. മമ്മൂട്ടി യുടെ മന്ത്രി കഥാപാത്രത്തെ 'ആനയും അമ്പാരിയും' എന്ന രീതിയിലാണ് ഈ ചിത്രത്തില്‍ ആനയിച്ചിട്ടുള്ളത്. മമ്മൂട്ടി പ്രസംഗിക്കാനായി എഴുന്നേല്‍ക്കുമ്പോഴും കുട്ടികളുടെ ആരവമുണ്ട്.

    ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    മമ്മൂട്ടി അതിനെ വിശേഷിപ്പിക്കുന്നതും 'നിങ്ങളുടെ കയ്യടി' എന്നാണു. ഈ സദുദ്ദേശപരമായ രംഗത്തെ ആധാരമാക്കി 'മമ്മൂട്ടിയെ കൂവാന്‍ സംവിധായകന്‍ പറഞ്ഞു; കുട്ടികള്‍ അമാന്തിച്ചു എന്നൊക്കെ എഴുതിപ്പിടിപ്പിക്കുമ്പോഴാണ് ദുഷിച്ച പത്ര പ്രവര്‍ത്തനത്തിന്റെ ദുര്‍ഗന്ധമായി അത് മാറുന്നത്. (യൂ ട്യൂബില്‍ സിനിമ കണ്ട് നോക്കു) വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്തതാണെങ്കിലും ഒരു ചിത്രത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ പ്രസ്തുത ചിത്രവുമായി ബന്ധപ്പെട്ട ചിലര്‍ ഈ ഭൂമിയില്‍ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് എന്നോര്‍ക്കുന്നതു നന്നായിരിക്കും.

    കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു! അടുത്ത ഹിറ്റാവട്ടെയെന്ന് ആരാധകര്‍കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു! അടുത്ത ഹിറ്റാവട്ടെയെന്ന് ആരാധകര്‍

     ബാലചന്ദ്ര മേനോന്‍ പറയുന്നതിങ്ങനെ

    വര്‍ഷങ്ങള്‍ക്കു മുന്‍പ് ജേര്‍ണലിസം പഠിച്ചു കുറച്ചു കാലം ഇതേ പണി ചെയ്തിരുന്ന ഒരാളായതു കൊണ്ടാവാം ഞാന്‍ ഇങ്ങനെ പ്രതികരിച്ചത് എന്ന് തോന്നുന്നു. പക്ഷെ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ എഴുതി പിടിപ്പിച്ചതൊക്കെ സത്യമാണെന്നു ജനം വിശ്വസിച്ചു പോകും...' ഇന്നലെ ചെയ്‌തോരബദ്ധം ലോകര്‍ക്കിന്നത്തെ ആചാരമാകാം. നാളത്തെ ശാസ്ത്രമതാകാം' എന്നാണല്ലോ പണ്ഡിതമതം. കൂട്ടത്തില്‍ പറഞ്ഞോട്ടെ, മലയാളത്തില്‍ പുറത്തിറങ്ങിയ രാഷ്ട്രീയ ചിത്രങ്ങളില്‍ എന്ത് കൊണ്ടും ഇന്നും പുതുമ നില നിര്‍ത്തുന്ന ഒരു ചിത്രമാണ് 'നയം വ്യക്തമാക്കുന്നു' എന്ന് എന്നോട് പലരും പറയാറുണ്ട്. അതുകൊണ്ടാണല്ലോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് അപ്പാടെ അനുകരിച്ച മറ്റൊരു മമ്മൂട്ടി ചിത്രവും വിജയമായതു എന്ന് ഞാന്‍ വിശ്വസിക്കുന്നു. 'അത് ഏതു ചിത്രമാണെന്നോ? 'വേണ്ട, വേണ്ട...അത് 'ഫില്‍മി ഫ്രൈഡേയ്‌സി'ല്‍ പിന്നീട് വിശദമായി ഞാന്‍ പറയാം. പോരെ?

    കാത്തിരുന്നത് പോലെ താരപുത്രി വിവാഹിതയാവുന്നു! സൗഭാഗ്യയുടെ വിവാഹതീയതി പുറത്ത്കാത്തിരുന്നത് പോലെ താരപുത്രി വിവാഹിതയാവുന്നു! സൗഭാഗ്യയുടെ വിവാഹതീയതി പുറത്ത്

    English summary
    Balachandra Menon' Talks About His Movie Nayam Vyakthamakkunnu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X