പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ശ്രീ ബാലചന്ദ്രമേനോൻ. 1978 ൽ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയുടെ എല്ലാമായി മാറുകയായിരുന്നു. നടൻ, സംവിധായകൻ,കഥ, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ സിനിമയിലെ സകലമേഖലകളിലും അദ്ദേഹം കൈ വയ്ക്കുകയായിരുന്നു. ഫാസിൽ, പത്മരാജൻ എന്നിവരെ പോലെ മലയാള സിനിമയ്ക്ക് മികച്ച ഒട്ടനവധി പുതുമുഖങ്ങളേയും ഇദ്ദേഹം നൽകിയിട്ടുണ്ട്. പിന്നീട് ഇവരെല്ലാം മലയാള സിനിമയുടെ മുൻനിര താരങ്ങളായി മാറുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ബാലചന്ദ്രമേനോൻ. തന്റെ സിനിമകളെ കുറിച്ചും അതുമായി ബന്ധപ്പെട്ട പഴയ കഥകളൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇന്ന് നടന്റെ വിവാഹ വാർഷികമാണ്. ഭാര്യയ്ക്ക് ആശംസ നേർന്ന് മനോഹരമായ കുറിപ്പാണ് നടൻ പങ്കുവെച്ചിരിക്കുന്നത് . നടന്റെ ഫേസ്ബുക്ക് ഇങ്ങനെ...
'കുഞ്ഞുവാവയുടെ 'അപ്പി' കോരാൻ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാൻ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഇന്ന് ..മെയ് 12 ....അതു കൊണ്ടു, നിസ്സാരനായ ഞാൻ പിന്നീട് ഒരു ഭർത്താവായി ...അച്ഛനായി മരുമകനായി അമ്മായി അച്ഛനായി എന്തിന് ? അപ്പൂപ്പനായി. വരദക്കും എന്നോടൊപ്പം ഈ വേഷപ്പകർച്ചകൾ ആസ്വദിക്കാനായി എന്നതും ഭാഗ്യം ! ദൈവത്തിനു സ്തുതി !എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി ! കോവിഡിന്റെ ക്രൂരമായ "മരണ കൊയ്ത്തു " നടന്നു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഇതിനപ്പുറം എന്തു പറയാനാണ് ?ഏവർക്കും സുഖാശംസകൾ' , നടൻ ഫേസ്ബുക്കിൽ കുറിച്ചു. ഭാര്യക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ബാലചന്ദ്രമേനോൻ വിവാഹ വാർഷികാശംസകൾ നേർന്നത്.
അഭിമുഖങ്ങളിൽ ഭാര്യയേയും മക്കളേയും കുറിച്ച് വാചാലനായി ബാലചന്ദ്രമേനോൻ രംഗത്ത് എത്താറുണ്ട്. 'ഞാൻ ഒരു നല്ല ഭർത്താവിനേക്കാൾ നല്ല അച്ഛനാണെന്നു വരദ ചിലയിടത്ത് കുശുമ്പ് പറയാറുണ്ടെന്ന് നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്റെ രണ്ടു മക്കളും അഖിലും ഭാവനയും അത് മുഖവിലക്കെടുത്തിട്ടു പോലുമില്ല. (കാരണം മക്കൾക്കറിയാം അത് അവരുടെ അമ്മയുടെ ഒരു നമ്പർ ആണെന്ന്) എന്തിനധികം പറയുന്നു? എന്റെ മക്കളുടെ പിറന്നാളുകൾ ഞാൻ വരദയെപ്പോലെ ഓർത്ത് വയ്ക്കാറില്ല. എന്നാൽ മെയ് 12 എന്നു പറഞ്ഞാൽ ഞങ്ങളുടെ സ്വകാര്യതയുടെ ദിനമാണെന്നും വിവാഹ വാർഷികത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു.
Recommended Video
ബാലചന്ദ്ര മേനോൻ ഫേസ്ബുക്ക് പോസ്റ്റ്


Click it and Unblock the Notifications