എനിക്ക് കുളിരും, ഷൂട്ടിനിടെ കാർത്തിക്കിന്റെ വിചിത്ര ആവശ്യം; മഴ സീനിൽ പനിനീർ തളിക്കണമെന്ന് നടിമാർ: ബാലാജി പ്രഭു

തമിഴ് സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ കഴി‍ഞ്ഞ നടനാണ് കാർത്തിക്. റൊമാന്റിക് ഹീറോയായി കാർത്തിക് ജനപ്രീതി നേടി. ഇന്നത്തെ സൂപ്പർതാരങ്ങളേക്കാളും മുകളിലായിരുന്നു അക്കാലത്ത് കാർത്തിക്കിന്റെ സ്ഥാനം. ആരാധികമാരുടെ മനസ് കവർന്ന നടൻ. ഒപ്പം അഭിനയിച്ച നടിമാരെല്ലാം കാർത്തിക്കിനെക്കുറിച്ച് വാചാലകരാകാറുണ്ട്. എന്നാൽ താരത്തിളക്കത്തിൽ നിന്നും കാർത്തിക്കിന്റെ വീഴ്ച പെട്ടെന്നായിരുന്നു. ഷൂട്ടിം​ഗുമായി സഹകരിക്കാതിരിക്കൽ, നിർമാതാക്കൾക്ക് തലവേദനയായത്, സ്വകാര്യ ജീവിതത്തിലെ പാളിച്ചകൾ തുടങ്ങിയ പല കാരണങ്ങൾ ഇതിന് സിനിമാ ലോകം ചൂണ്ടിക്കാണിക്കാറുണ്ട്.

ലെെം ലെെറ്റിൽ ഇപ്പോൾ കാർത്തിക്കിനെ കാണാറില്ല. മകൻ ​ഗൗതം കാർത്തിക്ക് തമിഴകത്തെ ശ്രദ്ധേയ നടനാണ്. കാർത്തിക്കിനെക്കുറിച്ച് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ ഷൂട്ടിം​ഗിന് കാർത്തിക്കിന്റെ ആവശ്യം വിചിത്രമായിരുന്നെന്ന് ബാലാജി പ്രഭു പറയുന്നു. നവരസ നായകൻ കാർത്തിക് വെള്ളച്ചാട്ടത്തിൽ ചൂടുവെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. എങ്ങനെ സാധിക്കുമത്? വെള്ളച്ചാട്ടത്തിൽ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ തണുപ്പാണ്, കുളിരും എന്ന് പറഞ്ഞു. വെള്ളച്ചാട്ടത്തിൽ കുളിര് വരും. ഏതാണ് ഈ സിനിമയെന്ന് പറയുന്നില്ല. മെെസൂരിൽ ആ പടത്തിന്റെ ഷൂട്ടിം​ഗ് നടക്കുകയായിരുന്നു.

Actor Karthik

ഷൂട്ട് ചെയ്യേണ്ട വെള്ളച്ചാട്ടം 50 കിലോ മീറ്റർ ദൂരെയായിരുന്നു. കാർത്തിക്കിനോട് പറഞ്ഞപ്പോൾ അത് പറ്റില്ലെന്ന് നടൻ. ഇവിടെ സെറ്റിടാൻ പറഞ്ഞു. അതെങ്ങനെ നടക്കാനാണ്. മണ്ടത്തരമാണ് കാർത്തിക് ആവശ്യപ്പെട്ടതെന്നും ബാലാജി പ്രഭു തുറന്നടിച്ചു. മഴ സീനുകൾ ഷൂട്ട് ചെയ്യുമ്പോൾ വെള്ളം പമ്പ് ചെയ്യുന്നതിന് പകരം പനിനീരിൽ കുളിക്കാം എന്ന് പറഞ്ഞ നടിമാരുണ്ട്. പ്രൊഡ്യൂസറുടെ കണ്ണീരിലാണ് അവർ കുളിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആവശ്യപ്പെട്ട് കൊണ്ടിരുന്നാൽ നിർമാതാക്കൾക്ക് നഷ്ടമുണ്ടാകുമെന്നും ബാലാജി പ്രഭു വിമർശിച്ചു.

നയൻതാരയെ പോലുള്ള നടിമാർ ഷൂട്ടിം​ഗിന് ഊട്ടിയിൽ വരില്ല. ഊട്ടിയിലെ സെറ്റ് ചെന്നെെയിൽ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. മണ്ണാങ്കട്ടി എന്ന നയൻതാരയുടെ പുതിയ സിനിമയിലാണ് ഇത് നടന്നതെന്നും ബാലാജി പ്രഭു പറയുന്നു. അഭിനേതാക്കളുടെ ഇത്തരത്തിലുള്ള ആവശ്യങ്ങൾ നിർമാതാക്കളെ ഏറെ ബാധിക്കുന്നുണ്ടെന്നും ബാലാജി പ്രഭു പറയുന്നുണ്ട്. താരങ്ങളുടെ അമിത പ്രതിഫലവും നിബന്ധനകളും സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കെയാണ് പരാമർശം.

Balaji Prabhu  Actor Karthik

തമിഴകത്തെ പഴയ കാല നിർമാതാവിന്റെ മകനാണ് ബാലാജി പ്രഭു. തമിഴ് മീഡിയകളിൽ അടുത്ത കാലത്തായി ഇദ്ദേഹം സാന്നിധ്യം അറിയിക്കുന്നുണ്ട്. നയൻ‌താര ഊ‌ട്ടിയിൽ ഷൂട്ടിം​ഗിനെത്താൻ തയ്യാറായില്ലെന്ന് അടുത്തിടെ ഫിലിം ജേർണലിസ്റ്റ് ബിസ്മിയും ആരോപിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. മൂക്കുത്തി അമ്മൻ 2 ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന പുതിയ സിനിമ. ഈ സിനിമയെ സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു.

സെറ്റിൽ നയൻതാര അസിസ്റ്റന്റ് ഡയരക്ടറുമായി വഴക്കിട്ടെന്നും നയൻതാരയെ മാറ്റി പകരം തമന്ന ഭാട്ടിയയെ സംവിധായകൻ സുന്ദർ സി പരി​ഗണിക്കുന്നെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. പിന്നാലെ സുന്ദർ സിയുടെ ഭാര്യ നടി ഖുശ്ബു വിശദീകരണം നൽകി. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും നയൻതാരയുമായി പ്രശ്നമില്ലെന്നും ഖുശ്ബു വ്യക്തമാക്കി. മൂക്കുത്തി അമ്മൻ ആദ്യം ഭാ​ഗത്തിലും നയൻതാരയായിരുന്നു നായിക. ആർജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്തത്.

More from Filmibeat

Read more about: karthik nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X