ലഹരിക്കടിമയായി, ഷൂട്ടിന് വരാതിരിക്കാൻ ചെയ്ത കള്ളത്തരങ്ങൾ; കാർത്തിക്കിനെക്കുറിച്ച് ബാലാജി പ്രഭു

തമിഴകത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടനാണ് കാർത്തിക് മുത്തുരാമൻ. റൊമാന്റിക് ഹീറോയായി കാർത്തിക് നിരവധി സിനിമകളിൽ തിളങ്ങി. എന്നാൽ പിന്നീട് കരിയറിൽ വലിയ വീഴ്ച വന്നു. കാർത്തിക്കിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് കരിയറിനെ ബാധിച്ചതെന്ന് സഹപ്രവർത്തകർ പറയാറുണ്ട്. കാർത്തിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ബാലാജി പ്രഭു. കാർത്തിക്കിനെ നായകനാക്കി ബാലാജി പ്രഭുവിന്റെ പിതാവ് സിനിമ ചെയ്തിരുന്നു. ഈ അനുഭവമാണ് ബാലാജി പ്രഭു പങ്കുവെച്ചത്.

പക്കത്ത് വീട്ട് റോജ എന്ന സിനിമയിലാണ് കാർത്തിക് ആദ്യം അഭിനയിച്ചത്. എന്റെ അച്ഛനാണ് സംവിധാനം ചെയ്തത്. അന്ന് കാർത്തിക്കിന് ചെറിയ പ്രായമാണ്. ഒരു പ്രശ്നവുമില്ല. വരും, അഭിനയിക്കും. എന്നാൽ അപ്പോഴും പ്ലേ ബോയ് പോലെയായിരുന്നു. പിന്നീട് സട്ടത്തിൽ തിരുപ്പിള്ള എന്ന സിനിമയിലും കാർത്തിക് പിന്നീട് അഭിനയിച്ചു. അപ്പോഴും പ്രശ്നമില്ല. ഈ വിശ്വാസത്തിൽ ചക്രവർത്തി എന്ന പ്രൊജക്ട് ചെയ്തു. ആ സമയത്താണ് കിഴക്ക് വാസലെ എന്ന സിനിമ വരുന്നത്, അത് വലിയ ഹിറ്റായി. കാർത്തിക്കിന്റെ മാർക്കറ്റ് കുതിച്ചുയർന്നു. 20 ലക്ഷമായിരുന്നു ചക്രവർത്തിയിലെ ശമ്പളം. 5 ലക്ഷം അഡ്വാൻസ് കൊടുത്തു. ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്തു.അ​ഗ്രിമെന്റുണ്ടാക്കി. ആദ്യ ദിവസം ഷൂട്ടിന് കാർത്തിക് വന്നില്ല. എല്ലാവരും കാത്ത് നിൽക്കുകയാണ്. മാനേജരെ വിളിച്ചപ്പോൾ എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞു.

Karthik Muthuraman

അന്വേഷിച്ചപ്പോൾ കാർത്തിക് അടയാറിലെ ഒരു പ്രമുഖ ആശുപത്രിയിൽ അഡ്മിറ്റാണ്. ഞാനും പിതാവും അങ്ങോട്ട് പോയി. സുഖമില്ലാത്തത് പോലെ ഭയങ്കരമായി കാർത്തിക് അവിടെ അഭിനയിച്ചു. ആശുപത്രിയുമായി ചേർന്നുള്ള ഒത്തുകളിയായിരുന്നു അത്. കാർത്തിക്കിന് അന്ന് ഒരു പടത്തിലും അഭിനയിക്കാൻ താൽപര്യമില്ല. അഭിനയിക്കണമെന്നുണ്ടെങ്കിലും മടിയാണ്. ദുശീലങ്ങൾക്ക് കാർത്തിക് അടിമയായെന്നും ബാലാജി പ്രഭു പറയുന്നു.

More from Filmibeat

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X