വിജയ് വീടിന്റെ താഴത്തെ നിലയിൽ, സം​ഗീത മുകളിൽ ഒറ്റയ്ക്ക്, താഴേക്ക് വരാൻ പറ്റില്ല! വെളിപ്പെടുത്തി ബാലാജി പ്രഭു

വിജയ്-സം​ഗീത വിവാഹമോചനക്കേസ് തമിഴകത്ത് വലിയ ചർച്ചാ വിഷയമായി തുടരുകയാണ്. ​ഗുരുതരമായ ആരോപണമാണ് സം​ഗീത വിജയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും ഇതാണ് ബന്ധം തകരാനുള്ള കാരണമെന്നും സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നു. ഭർത്താവിന്റെ അവ​ഗണന തനിക്കുണ്ടാക്കിയ അപമാനത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും സം​ഗീത പെറ്റീഷനിൽ പരാമർശിക്കുന്നുണ്ട്.

ഉർവശിക്കുള്ള ആകുലത പോലും ആ അച്ഛനുണ്ടായിരുന്നില്ലേ?, ഇന്നായിരുന്നുവെങ്കിൽ കുടുങ്ങും; ശ്യാമിലിയെ കുറിച്ച് ചർച്ച!
ഉർവശിക്കുള്ള ആകുലത പോലും ആ അച്ഛനുണ്ടായിരുന്നില്ലേ?, ഇന്നായിരുന്നുവെങ്കിൽ കുടുങ്ങും; ശ്യാമിലിയെ കുറിച്ച് ചർച്ച!

വിവാഹമോചനം, ന്യായമായ ജീവനാംശം, നിലവിൽ താമസിക്കുന്ന വീട്ടിൽ തന്നെ തുടരാനാകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സം​ഗീത ഉന്നയിക്കുന്നത്. സം​ഗീതയ്ക്കെതിരെ വിജയുടെ പിആർ ടീമുകൾ തിരിഞ്ഞിട്ടുണ്ട്. സം​ഗീതയെ വിജയുടെ രാഷ്ട്രീയ എതിരാളിയായ ഡിഎംകെ തക്ക സമയത്ത് ഇറക്കിയതാണെന്നാണ് ഇവരുടെ വാദം.

Vijay And Sangeetha

ഇതിനിടെ ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നീലാങ്കരയിലെ വീട്ടിൽ വിജയ്ക്ക് താഴത്തെ നിലയിൽ വേറൊരു അടുക്കളയും പാചകവുമാണ്. മുകളിലത്തെ നിലയിൽ സം​ഗീതയും. അവിടേക്ക് പോകാൻ മറ്റൊരു വഴിയാണ്. താഴത്തെ നിലയിലേക്ക് പോകാൻ പറ്റില്ല. വിജയും സം​ഗീതയും സംസാരിച്ചിട്ട് തന്നെ ആറ് വർഷമായി. മാനേജർ മുഖേനയാണ് ഇവർ സംസാരിക്കുന്നത്. ഭാര്യക്ക് കൊടുക്കേണ്ട മര്യാ​ദയും സ്നേ​ഹവും കൊടുത്തിട്ടില്ല.

കോൺഫിഡൻ‌‍സ് ബൂസ്റ്റ് ചെയ്ത് അതിജീവിക്കുന്ന സ്ത്രീ, ലൈഫ് എക്സ്പ്ലോർ ചെയ്യുന്നു; രേണുവിനെ കുറിച്ച് ഹെയ്ദി സാദിയ!
കോൺഫിഡൻ‌‍സ് ബൂസ്റ്റ് ചെയ്ത് അതിജീവിക്കുന്ന സ്ത്രീ, ലൈഫ് എക്സ്പ്ലോർ ചെയ്യുന്നു; രേണുവിനെ കുറിച്ച് ഹെയ്ദി സാദിയ!

വലിയ തെറ്റാണിത്. നാട് നന്നാക്കുമെന്ന് പറയുന്ന വിജയ് സ്വന്തം ഭാര്യയോട് ഇങ്ങനെയാെരു അനീതി ചെയ്തത് ആശ്ചര്യമാണെന്നും ബാലാജി പ്രഭു പറയുന്നു. മനസ് തകർന്നത് കൊണ്ടാണ് സം​ഗീത ഇങ്ങനെയാരു തീരുമാനമെടുത്തത്. ഭർത്താവ് രാഷ്ട്രീയത്തിലേക്ക് പോകുമ്പോൾ തമിഴ്നാട്ടിലെ ജനങ്ങളോട് എന്തോ പറയാൻ സം​ഗീത ആ​ഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ യഥാർത്ഥ മുഖം ഇതാണെന്ന് ജനങ്ങളെ അറിയിക്കുകയാണ് സം​ഗീത ചെയ്തത്. അത് മനസിലാക്കേണ്ടതുണ്ടെന്നും ബാലാജി പ്രഭു പറഞ്ഞു.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X