'4 കോടി ഇപ്പോൾ തന്നെ ചെലവായി!, രവി മോഹന്റെ പോക്ക് അപകടത്തിലേക്ക്; കെനീഷയുടെ സുഹൃത്തുക്കൾ വന്നപ്പോൾ'

നടൻ രവി മോഹന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ തമിഴകത്ത് ചർച്ചയാകുകയാണ്. ഭാര്യ ആരതി രവിയുമായുള്ള രവിയുടെ ഡിവോഴ്സ് കേസ് കുടുംബ കോടതിയിലാണ്. ഇതിനിടെ രവി മോഹൻ ​ഗായിക കെനീഷയ്ക്കൊപ്പം ജീവിതമാരംഭിച്ചു എന്നാണ് അഭ്യൂഹങ്ങൾ. പ്രണയത്തിലാണെന്നതിന്റെ സൂചനകൾ ഇരുവരും തന്നിട്ടുണ്ട്. പൊതുവേദികളിൽ ഒരുമിച്ചാണ് ഇവർ എത്താറുള്ളത്. ഇന്ന് രവി മോഹന്റെ പുതിയ പ്രൊഡക്ഷൻ ഹൗസായ രവി മോഹൻ സ്റ്റുഡിയോസിന്റെ പങ്കാളിയുമാണ് കെനീഷ. ‌

ചടങ്ങിലെ കെനീഷയുടെ സാന്നിധ്യം വലിയ ചർച്ചയായി. രവി മോഹന്റെ അമ്മയും സഹോദരനുമെല്ലാം ഇവന്റിന് എത്തിയിരുന്നു. ആരതിയുമായി അകന്ന ശേഷം തനിക്ക് പുതുജീവിതമാണെന്നാണ് രവി പറയുന്നത്. ഇപ്പോഴിതാ നട‌ന്റെ നിർമാണ രം​ഗത്തേക്ക് കടക്കുന്നതിനെക്കുറിച്ച് നിർമാതാവ് ബാലാജി പ്രഭു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. രവി മോഹന്റെ തീരുമാനം തെറ്റാണെന്ന് ബാലാജി പ്രഭു പറയുന്നു. മീഡിയ സർക്കിൾ എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

Ravi Mohan

ജയം രവി എന്ന പഴയ പേര് തന്നെയാണ് ബാലാജി പ്രഭു പറയുന്നത്. ജയം രവിയുടെ പോക്ക് ആപത്തിലേക്കാണ്. അദ്ദേഹത്തിന്റെ അച്ഛൻ നിർമാതാവായിരുന്നു. പക്ഷെ ജയം രവിക്ക് നിർമാണ മേഖലയെക്കുറിച്ച് ഒന്നും അറിയില്ല. വളരെ റിലാക്സ് ചെയ്ത് ജീവിക്കുന്ന നടനാണ് ജയം രവി. കഷ്ടപ്പാടുകൾ അറിഞ്ഞിട്ടുണ്ടാകാൻ സാധ്യത കുറവാണ്.

രണ്ട് സിനിമകളുടെ പൂജ നടന്നു. വലിയ അതിഥികളെയാണ് ക്ഷണിച്ചത്. വലിയ തുക ചടങ്ങുകൾക്ക് ചെലവായി. കെനീഷയുടെ സുഹൃത്തുക്കൾ ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും എത്തി. അവരുടെയെല്ലാം ഫ്ലെെറ്റ് ടിക്കറ്റ്, ഫെെവ് സ്റ്റാർ ഹോ‌ട്ടലിലെ താമസം, അഭിനേതാക്കൾക്കും ടെക്നീഷ്യൻസിനും കൊടുത്ത അഡ്വാൻസ് തുടങ്ങി എല്ലാത്തിനും നാല് കോടി രൂപയാണ് ജയം രവിക്ക് ചെലവായത്. സിനിമ തുടങ്ങുന്നതിന് മുമ്പേ ഇത്രയും പണം ചെലവായി.

Ravi Mohan

കമൽ ഹാസൻ എത്രയോ വർഷങ്ങളായി സിനിമകളിൽ അഭിനയിക്കുന്നു. വലിയ അറിവുള്ളയാളാണ്. അദ്ദേഹത്തിന് പോലും നിർമാതാവായി വിജയം കെെവരിക്കാനാകില്ല. ധനുഷിനും നിർമാണ രം​ഗത്ത് തുടരെ വിജയങ്ങൾ ഇല്ല. നിർമാതാവെന്നത് ചെറിയ കാര്യമല്ല. പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചിം​ഗിൽ ജയം രവിയുടെ അമ്മയുമുണ്ട്. മകൻ വീണ്ടും തെറ്റിലേക്ക് പോകുന്നു എന്നത് കൊണ്ടാകാം അമ്മ കരഞ്ഞത്. ആദ്യ വിവാഹ ബന്ധം നരകമാണെന്ന് പറഞ്ഞാണ് ജയം രവി പുറത്ത് വന്നത്. എന്നിട്ട് വീണ്ടും നരകത്തിലേക്കാണ് ജയം രവി പോകുന്നത്.

നിർമാണ രം​ഗം ജയം രവിക്ക് പറ്റില്ല. നായകനെന്ന നിലയിലുള്ള മാർക്കറ്റാണെങ്കിൽ നല്ല രീതിയിൽ അല്ല പോകുന്നത്. ഈ സാ​ഹചര്യത്തിൽ ജയം രവിയുടെ തീരുമാനം ആപത്താണ്. കോമാളി എന്ന സിനിമയിൽ ജയം രവി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പലരും ജയം രവിയെ കോമാളിയായി മുന്നിൽ നിർത്തി കളിക്കുന്നു. ജയം രവി പ്രൊഡക്ഷൻ ഹൗസ് തുടങ്ങുന്നതിലോ കെനീഷയെ വിവാഹം ചെയ്യുന്നതിലോ കുടുംബത്തിന് താൽപര്യമില്ല. ആരെന്ത് പറഞ്ഞാലും കേൾക്കില്ല എന്ന പോലെയാണ് നടന്റെ ഇപ്പോഴത്തെ മനോഭാവമെന്നും ബാലാജി പ്രഭു പറയുന്നു.

ഈയടുത്ത് തമിഴകം കണ്ട‌ വലിയ വിവാദങ്ങളിലൊന്നായിരുന്നു രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്നം. ആരതിയും ആരതിയുടെ അമ്മ നിർമാതാവ് സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന് വരെ രവി മോഹൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം ആരതിയും അമ്മയും നിഷേധിച്ചു.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X