അതോടെ പ്രൊഡ്യൂസർമാർ പിന്മാറി, അഭിനയുടെ കരിയറിൽ സംഭവിച്ചത്; അവസാന നാളുകളെക്കുറിച്ചും ബാലാജി പ്രഭു
കഴിഞ്ഞ ദിവസമാണ് നടൻ അഭിനയ് കിംഗർ മരിച്ചത്. കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. നടനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും അഭിനയ് സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അവസരങ്ങൾ കുറഞ്ഞത് അഭിനയിനെ ഏറെ ബാധിച്ചിരുന്നെന്ന് ബാലാജി പ്രഭു പറയുന്നു. മീഡിയ സർക്കിളിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
44 വയസേയുള്ളൂ. വളരെ ചെറിയ പ്രായമാണ്. അഭിനയും ധനുഷും അഭിനയിച്ച തുള്ളുവതെ ഇളമെെ എന്ന സിനിമ വലിയ ഹിറ്റായിരുന്നു. അഭിനയ് കാണാൻ സുമുഖനാണ്. ഹീറോ മെറ്റീരിയൽ. ധനുഷിനേക്കാൾ തമിഴ് സിനിമയിൽ വലിയ സ്ഥാനം നേടുമെന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ ധനുഷിനാണ് ധനുഷ് ഉയരങ്ങളിലെത്തി. അഭിനയക്ക് അവസരങ്ങൾ കാര്യമായി ലഭിച്ചില്ല. തുള്ളുവതെ ഇളമെെ വലിയ ഹിറ്റായതിനാൽ അഭിനയ്ക്ക് ഏഴെട്ട് പ്രാെജക്ടുകൾ വന്നു. പ്രൊഡ്യൂസർമാർ അഡ്വാൻസ് തുക നൽകി. ജംഗ്ഷൻ ആയിരുന്നു രണ്ടാമത്തെ സിനിമ.

ആ പടം വലിയ തോൽവിയായി. അഭിനയ്നെ ഇത് വലിയ തോതിൽ ബാധിച്ചു. ഇതോടെ നേരത്തെ അഡ്വാൻസ് കൊടുത്ത മറ്റ് പ്രൊഡ്യൂസർമാർ പിന്മാറി. മറുവശത്ത് ധനുഷ് തുടരെ ഹിറ്റുകളുമായി മുന്നേറി. വളരെ ശ്രമിച്ചിട്ടും അഭിനയ്ക്ക് കരിയറിൽ മുന്നേറാനായില്ല. കുറച്ച് പരസ്യങ്ങൾ അക്കാലത്ത് ലഭിച്ചു. അവസരങ്ങൾ ഇല്ലാതായതോടെ മദ്യപാനത്തിന് അടിമയായി.
അഭിനയ് വിവാഹിതനല്ല. അമ്മ 2019 ൽ മരിച്ചു. നല്ല സുഹൃത്തുക്കൾ ഇല്ല. രണ്ട് മൂന്ന് ദിവസം മുമ്പ് കോടമ്പാക്കത്ത് ഒരു പ്രമുഖ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ധനുഷ് അഞ്ച് ലക്ഷം രൂപ കൊടുത്തെന്നാണ് അറിഞ്ഞത്. ആശുപത്രിയിൽ വെച്ച് മരിച്ച ശേഷം ആരെ വിളിക്കണമെന്ന് അവിടെയുള്ളവർക്ക് അറിയില്ലായിരുന്നു. കാരണം കൂടെ സുഹൃത്തുക്കളോ ബന്ധുക്കളോ കെയർ ടേക്കറോ ഇല്ല. ബോഡി അദ്ദേഹം താമസിച്ച ചെറിയ ഫ്ലാറ്റിലേക്ക് കൊണ്ട് വരാൻ നടികർ സംഘം തീരുമാനിച്ചപ്പോൾ ഫ്ലാറ്റിന്റെ ഉടമ ആദ്യം സമ്മതിച്ചിരുന്നില്ലെന്നും ബാലാജി പ്രഭു പറയുന്നു.


Click it and Unblock the Notifications











