50 കോടി ഉറപ്പിച്ചു! ടൊവിനോ ഫോണില്‍ സംസാരിച്ച കഥ പറഞ്ഞ് നടന്‍ ബാലാജി ശര്‍മ
ബാലാജി ശര്‍മ്മ മലയാള സിനിമാ-ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ്. സിനിമയിലാണെങ്കിലും പരമ്പരകളിലാണെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബാലാജി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ടൊവിനോ നായകനായിട്ടെത്തിയ ഫോറന്‍സിക് എന്ന ചിത്രത്തിലും ബാലാജി അഭിനയിച്ചിരുന്നു.
അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമായ ഫോറന്‍സിക് തിയറ്ററുകളില്‍ നല്ല പ്രകടനം കാഴ്ച വെക്കുകയാണ്. ഒരു ഡോക്ടറുടെ വേഷത്തില്‍ ബാലാജി ശര്‍മയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ അമ്പത് കോടി ചിത്രമായി ഫോറന്‍സിക് മാറുമെന്ന് ടൊവിനോ പറഞ്ഞതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ടൊവിനോ.... ഒരു 50 കോടി ഡീല്‍. ഫോറന്‍സിക് തകര്‍ത്തു ആടി തിമിര്‍ത്തു മുന്നേറുമ്പോള്‍ അത് കണ്ടിട്ട് ടൊവിനോയെ വിളിക്കാതിരിക്കാന്‍ പറ്റിയില്ല. രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുക്കാതിരുന്നപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ച മാത്രയില്‍ അതാ ടൊവി ഇങ്ങോട്ടു വിളിക്കുന്നു. എടുത്തു അങ്ങോട്ട് നല്ല വാക്കു പറയുന്നതിന് മുന്‍പേ തന്നെ ടൊവി 'ചേട്ടാ... നിങ്ങള് നിങ്ങളുടെ പേര് കാത്തു. ഞാന്‍ പേരോ? എന്താ, എങ്ങനെ? ടൊവി: ഈ പടവും 50 കോടി കളക്ട് ചെയ്യാന്‍ സാധ്യത ഉണ്ട്.

അപ്പോള്‍ അന്തം വിട്ട ഞാന്‍ : അതും ഞാന്‍ പേര് കാത്തു എന്ന് പറയുന്നതിലും തമ്മില്‍? ടൊവി ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു കാലത്തു 50 കോടിയില്‍ കൂടുതല്‍ കളക്ട് ചെയ്ത പടങ്ങളിലെ നിറ സാന്നിധ്യമായിരുന്നല്ലോ താങ്കള്‍ അപ്പോള്‍ ആ പേര് നിലനിര്‍ത്തി. ഞാന്‍ ചിന്തിച്ചപ്പോള്‍ ശരിയാണ്. ദൃശ്യം മുതല്‍ അങ്ങോട്ട് അമര്‍ അക്ബര്‍ അന്തോണി, എന്ന് നിന്റെ മൊയ്തീന്‍, ഒപ്പം, ഗ്രേറ്റ് ഫാദര്‍, എന്തിനു സൂപ്പര്‍ ഹിറ്റ് ആയ മെക്‌സിക്കന്‍ അപാരത, തുടങ്ങി ഒരുപാട് ചിത്രങ്ങളില്‍ ചെറിയ സാന്നിധ്യം എന്റെയും ഉണ്ടായിരുന്നു.

ഇപ്പോള്‍ ഫോറന്‍സിക് എന്ന പടത്തിലും ഒരു ഡോക്ടര്‍ വേഷത്തില്‍ എന്റെ സാന്നിധ്യമുണ്ട്. മെക്‌സിക്കന്റെ ഷൂട്ട് നടക്കുമ്പോള്‍ തമാശയായി ടൊവി പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. നിങ്ങള്‍ ഉള്ളത് കൊണ്ട് പടം 50 കോടി അടിച്ചാല്‍ എന്റെ സമയം മാറും. ശരിയാ പടം സൂപ്പര്‍ ഹിറ്റ് ആയി ടൊവി സ്റ്റാര്‍ ആയി. 'ചേട്ടാ നിങ്ങളെന്താ ഡബ്ബ് ചെയ്യാത്തെ? 'ടൊവിയുടെ ചോദ്യം കേട്ടപ്പോള്‍ ചിന്തയില്‍ നിന്നു ഉണര്‍ന്ന ഞാന്‍ 'അത് അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ തിരക്കായിരുന്നു. പിന്നെ ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ അവര്‍ റിലീസ് ചെയ്യുന്നതിന്റെ തിരക്കിലും.

ആദ്യമായിട്ടാ വേറൊരു ശബ്ദം. പിന്നെ ചെറിയ റോള്‍ ആയതു കൊണ്ടാകാം. 'ടൊവി' അപ്പോള്‍ ഇനിയും പേര് നിലനിര്‍ത്താന്‍ സാധിക്കട്ടെ അപ്പോള്‍ ഞാന്‍, അതെ ഇനി വലിയ ക്യാരക്ടര്‍ കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കു കേട്ടോ. ചിരിച്ചു കൊണ്ട് ടൊവി ഫോണ്‍ കട്ട് ചെയ്തു. ടൊവിനോ എന്ന മനുഷ്യന്‍ സിംപിള്‍ ആണ് പക്ഷെ ടൊവി എന്ന ആക്ടര്‍ പവര്‍ഫുള്‍ ആണ്. ദീര്‍ഘ വീക്ഷണമുള്ള കലാകാരനാണ് ടൊവിനോ.

എന്ന് നിന്റെ മൊയ്തീന്‍ ഷൂട്ട് ചെയുന്ന സമയത്തു ഒരുപാടു പേര് നെഗറ്റീവ്‌സ് പറഞ്ഞപ്പോള്‍ ടൊവി ആത്മവിശ്വാസത്തോടെ പറയുന്നത് എപ്പോഴും ഓര്‍മിക്കും. ഇതു ഒരു നല്ല പരിപാടിയായിരിക്കും. ഒരു ക്ലാസ് ഹിറ്റ് ആയിരിക്കും. സംഭവം കാലം തെളിയിച്ച സത്യം. അത് പോലെ ഒരുപാടു റോളുകള്‍ തേടി വന്നപ്പോഴും തനിക്കു ഇഷ്ടമല്ലാത്തതിന് നോ പറയാന്‍ ടൊവി വിമുഖത കാണിച്ചിരുന്നില്ല. അതാണ് ക്വളിറ്റി. പിന്നെ അന്നത്തെ ടൊവിക്കു ഇപ്പോഴും ഒരു മാറ്റവുമില്ല. അപ്പോള്‍ എല്ലാ ഭാവുകങ്ങളു. ടൊവിനോ തോമസ്!


Click it and Unblock the Notifications











