ഇതും 50 കോടി പടമാകും! ടൊവിനോ നായകനായിട്ടെത്തിയ ഫോറന്‍സിക് കണ്ടതിന് ശേഷം ബാലാജി ശര്‍മ്മയുടെ കുറിപ്പ്

ടൊവിനോ തോമസിന്റെതായി ഈ വര്‍ഷം ആദ്യം റിലീസിനെത്തിയ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന് എല്ലായിടത്ത് നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തില്‍ നടന്‍ ബാലാജി ശര്‍മയും പ്രധാനപ്പെട്ടൊരു റോളിലെത്തിയിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷം ടൊവിനോയ്ക്ക് ഒപ്പമുള്ള രസകരമായ സംഭാഷണം താരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

'ഒരുപാട് പേര് വിളിച്ചു ഗംഭീര അഭിപ്രായം പറഞ്ഞറിഞ്ഞാണ് ഫോറന്‍സിക് ഇന്ന് തീയേറ്ററില്‍ പോയി കണ്ടത്. Well studied ആണ് well made ആണ്. നല്ല ബിജിഎം. നല്ല ഫോട്ടോഗ്രാഫി. നല്ല എഡിറ്റിംഗ്. പിന്നെങ്ങിനെ പടം വിജയിക്കാതിരിക്കും! അങ്ങനെ ഒരുപാടു നാളുകള്‍ക്കു ശേഷം ഒരു ഹിറ്റ് പടത്തിന്റെ ഭാഗമായി, സന്തോഷം. പിന്നെ എന്റെ ക്യാരക്ടറിനു വേറൊരാള്‍ ഡബ്ബ് ചെയ്തത് ചേര്‍ച്ച കുറവുണ്ടെന്നു എന്നോട് ഒരുപാടു പേര്‍ പറഞ്ഞു.

 balaji

സംഭവം എന്നെ വിളിച്ച സമയത്തു എനിക്ക് തിരക്കാവുകയും ഞാന്‍ ഫ്രീ ആയപ്പോള്‍ റിലീസ് പെട്ടെന്നായതു കൊണ്ട് അവര്‍ ആരെയോ വെച്ച് ചെയ്തു. അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ സൗണ്ട് അറിയാവുന്നവര്‍ക്ക് അത് പെട്ടെന്ന് ദഹിക്കാന്‍ പറ്റിലായിരിക്കാം. അതാ അങ്ങനെ തോന്നിയത്. ഇന്നലെ ഞാന്‍ ടൊവിനോയെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു 'ചേട്ടാ നിങ്ങള് നിങ്ങളുടെ പേര് കാത്തു. ഇതും 50 കോടി പടമാകും.

കേട്ടപ്പോള്‍ സന്തോഷം തോന്നി. അപ്പോള്‍ ഞാന്‍ 'ഡാ ഇനി വലിയ റോളുകള്‍ കിട്ടിയാലേ ഞാന്‍ 50 കോടി അടിപ്പിക്കു എന്ന് തമാശയായി പറഞ്ഞത് കേട്ടു അവന്‍ ചിരിച്ചു. പടം ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് അവന്‍ ചിരിച്ചതെന്നും എന്റെ തമാശ കേട്ടല്ലെന്നും നിങ്ങള്ക്ക് മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ ഹാപ്പി ആയി പോയി പടം കാണുട്ടോ. worth watching ആണെന്നും താരം പറയുന്നു'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X