പുറത്തിറങ്ങുമ്പോൾ ഭാര്യയെ മുന്നിൽ കാണണം; ബാലകൃഷ്ണയുടെ ഭാര്യയെക്കുറിച്ചുള്ള വിവരങ്ങൾ

തെലുങ്ക് സൂപ്പർതാര നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനമാണ് നിന്നും ഉയർന്ന് വരുന്നത്. നടി അഞ്ജലിയെ പൊതുവേദിയിൽ വെച്ച് പിടിച്ച് തള്ളിയ സംഭവമാണ് വിമർശന്തിന് കാരണമായത്. അഞ്ജലിയുടെ പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. ഇയാളുടെ പ്രവൃത്തിയിൽ ആദ്യം ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ ചിരിച്ച് കൊണ്ട് അഞ്ജലി സാഹചര്യത്തെ കൈകാര്യം ചെയ്തു. സിനിമാ ലോകത്ത് പ്രമുഖരും ബാലകൃഷ്ണയ്ക്കെതിരെ രം​​ഗത്ത് വന്നിട്ടുണ്ട്. ​

ഗായിക ചിന്മയി, സംവിധായകൻ ഹൻസൽ മെ​ഹ്ത തുടങ്ങിയവർ ബാലകൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എന്നാൽ ബാലകൃഷ്ണയോ നടന്റെ ആരാധകരോ വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇപ്പോഴും നടന്റെ ആരാധകർ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നു. അന്ധമായി ആരാധിക്കുന്നവരുടെ വലിയൊരു നിര തന്നെ ബാലകൃഷ്ണയ്ക്കുണ്ട്. ബാലകൃഷ്ണയുടെ വ്യക്തി ജീവിതമാണിപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. വസുന്ധര ദേവി എന്നാണ് നടന്റെ ഭാര്യയുടെ പേര്.

Balakrishna

പൊതുവേദികളിൽ ഭർത്താവിനൊപ്പം വസുന്ധര എത്താറുണ്ട്. ബാലകൃഷ്ണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഇലക്ഷൻ പ്രചാരണത്തിന് സജീവമായി വസുന്ധര ദേവി ഉണ്ടായിരുന്നു. വസുന്ധര ദേവി തന്റെ ഭാ​ഗ്യമായാണ് ബാലകൃഷ്ണ കരുതുന്നത്. ബാലകൃഷ്ണ മാത്രമല്ല ടോളിവുഡിലെ പലരും വസുന്ധര ഭാ​ഗ്യമുള്ള സ്ത്രീയാണെന്ന് കരുതുന്നു.

ഇവരുടെ കൈയിൽ നിന്നും പണം വാങ്ങുന്നവർക്ക് സമൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. അതിനാൽ നിർമാതാക്കളും സംവിധായകരുമെല്ലാം വസുന്ധരയിൽ നിന്നും കൈ നീട്ടം കിട്ടാൻ ആ​ഗ്രഹിക്കുന്നു. ബാലകൃഷ്ണ പുറത്തേക്ക് പോകുമ്പോൾ വസുന്ധരയെ മുന്നിൽ കാണണം. ഇത് ഐശ്വര്യമായി താരം കരുതുന്നു. 1982 ലാണ് ബാലകൃഷ്ണയും വസുന്ധര ദേവിയും വിവാഹിതരായത്. നാര ബ്രഹ്മനി, തേജ്വസിനി നന്ദമൂരി, മോക്ഷാ​ഗ്ന തേജ എന്നിവരാണ് മക്കൾ.

Balakrishna

ഭർത്താവ് വിവാദങ്ങളിൽ അകപ്പെടുമ്പോൾ പിന്തുണച്ച് കൊണ്ട് വസുന്ധര ദേവി രം​ഗത്തെത്താറുണ്ട്. മുമ്പൊരിക്കൽ ഇലക്ഷൻ പ്രചരണത്തിൽ അണികളോട് ബാലകൃഷ്ണ ദേഷ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. അന്ന് ഇദ്ദേഹത്തെ പിന്തുണച്ച് വസുന്ധര സംസാരിച്ചു. സ്നേഹമുള്ളത് കൊണ്ടാണ് ബാലകൃഷ്ണ ഇങ്ങനെ പെരുമാറുന്നതെന്ന് വസുന്ധര ദേവി ന്യായീകരിച്ചു. പൊതുവേദികളിലെ പെരുമാറ്റത്തിന്റെ പേരിൽ ഒന്നിലേറെ തവണ ബാലകൃഷ്ണ വിമർശിക്കപ്പെട്ടിട്ടുണ്ട്.

മുമ്പൊരിക്കൽ ഒരു ഇവന്റിൽ അങ്കിൾ എന്ന് വിളിച്ചതിന് ബാലകൃഷ്ണ ദേഷ്യപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 63 കാരനാണ് ബാലകൃഷ്ണ. എന്നാൽ സിനിമകളിൽ യുവ നടിമാരുടെ നായകനായാണ് ബാലകൃഷ്ണ എത്താറ്. സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങൾ ട്രോളുകൾക്കും കാരണമാകാറുണ്ട്. അന്തരിച്ച എൻടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം താര കുടുംബത്തിനുണ്ട്.

More from Filmibeat

Read more about: balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X