മമ്മിയ്ക്ക് ടെന്‍ഷനായി, ഞാനെന്തെങ്കിലും പറയുമോ എന്ന പേടിയുണ്ട്! ബാലയുടെ വിവാദങ്ങള്‍ക്കിടയില്‍ എലിസബത്തും

ആദ്യഭാര്യയും ഗായികയുമായ അമൃത സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ ബാല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓരോ ഇടവേളകളിലും അമൃതയും ബാലയും തമ്മില്‍ ഏറ്റുമുട്ടാറുണ്ട്. ഇത്തവണയും മകളുടെ പേരില്‍ തന്നെയാണ് ഇരുവരും പ്രശ്‌നങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.

മകള്‍ക്ക് പിതാവെന്ന നിലയില്‍ ബാല നല്‍കാമെന്ന് ഏറ്റ പതിനഞ്ച് ലക്ഷം രൂപയിലും ഇന്‍ഷൂറന്‍സിലുമൊക്കെ കള്ളത്തരം കാണിച്ചുവെന്നായിരുന്നു അമൃതയുടെ ആരോപണം. പിന്നാലെ ഇപ്പോഴത്തെ ഭാര്യ കോകിലയ്‌ക്കൊപ്പം വിശദീകരണവുമായി ബാല രംഗത്ത് വരികയും ചെയ്തു. ഇതിനെല്ലാം ഇടയില്‍ ബാലയുടെ മുൻ ഭാര്യയായിരുന്ന ഡോക്ടര്‍ എലിസബത്തും വീഡിയോയുമായി വന്നിരിക്കുകയാണ്.

elizabath

അമൃതയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബാല ഭാര്യയായി കണ്ടെത്തിയ പെണ്‍കുട്ടിയായിരുന്നു എലിസബത്ത് ഉദയൻ. ഡോക്ടര്‍ കൂടിയായ ഇവര്‍ ബാലയോടുള്ള ആരാധനമൂത്താണ് അദ്ദേഹത്തെ ഭര്‍ത്താവായി സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. നിയമപരമായി വിവാഹിതരല്ലെങ്കിലും താലിക്കെട്ടി ഭാര്യയായി സ്വീകരിക്കുകയായിരുന്നു. വിവാഹശേഷം പലപ്പോഴും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലയ്‌ക്കൊപ്പം എത്തിയ എലിസബത്തിന് പല പ്രശ്‌നങ്ങളും നേരിടേണ്ടതായിട്ടും വന്നു.

ഭര്‍ത്താവായ ശേഷം ബാലയ്‌ക്കൊപ്പം സമാധാനമുള്ള ജീവിതം ആഗ്രഹിച്ചെങ്കിലും നിരന്തരം പ്രശ്‌നങ്ങളായതോടെ ആ ബന്ധം ഒഴിവാക്കുകയായിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷവും എലിസബത്ത് ഒരു പരിശുദ്ധ ഹൃദയമുള്ള ആളാണെന്ന് ബാല തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടന്റെ പേരില്‍ പുതിയ ആരോപണങ്ങള്‍ വന്നതിന് പിന്നാലെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവെച്ച വീഡിയോ കണ്ട് ആരാധകരും ഞെട്ടി.

ഇടയ്ക്ക് മുന്‍ ഭര്‍ത്താവിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ എലിസബത്തും ഉന്നയിച്ചതിനാല്‍ അതുപോലൊരു കാര്യമായിരിക്കുമെന്നാണ് പലരും കരുതിയത്. വീഡിയോ ചെയ്യുന്ന സമയത്ത് തന്റെ മമ്മി കരുതിയതും അതാണ്. എന്നാല്‍ തനിക്ക് പറയാനുള്ളത് മറ്റ് ചിലതാണെന്നാണ് എലിസബത്ത് വീഡിയോയുടെ തുടക്കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

elizabath

'ഇന്നത്തെ വീഡിയോ വളരെ ടെന്‍ഷന്‍ പിടിച്ചതാണ്. എന്റെ മമ്മിയാണ് വീഡിയോ എടുക്കുന്നത്. ഞാന്‍ ഈ വീഡിയോയില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് ഓര്‍ത്ത് മമ്മിയ്ക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. ഞാന്‍ എന്തെങ്കിലും പറയുമോ എന്ന പേടിയിലാണ് മമ്മി. പക്ഷേ എനിക്ക് മറ്റൊന്നും പറയാനില്ല. എന്നും പറഞ്ഞോണ്ടാണ് എലിസബത്ത് വീഡിയോ ആരംഭിക്കുന്നത്.

പിന്നാലെ താനിന്ന് പറയാന്‍ പോകുന്നത് ഡിപ്രഷനില്‍ നിന്നും എങ്ങനെ ഓവര്‍കം ചെയ്യാം എന്നതിനെ കുറിച്ചാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്നും മറികടക്കാന്‍ സാധിക്കുമെന്നാണ് എലിസബത്ത് വ്യക്തമാക്കുന്നത്. ചില ഉദ്ദാഹരണങ്ങളും ഇവർ പറയുന്നുണ്ട്. കുറച്ച് കാലം തനിക്കും ഉറക്കം നഷ്ടപ്പെടുന്നൊരു അവസ്ഥ ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ ബാലന്‍സായി വന്നു. ജീവിതശൈലിയില്‍ തന്നെ പല മാറ്റങ്ങളും വരുത്തിയാല്‍ വിഷാദത്തില്‍ നിന്നും മറികടക്കാനാവുമെന്നാണ്,' എലിസബത്ത് പറയുന്നത്.

2021 ലാണ് ബാലയും എലിസബത്തും വിവാഹിതരായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഗോസിപ്പുകള്‍ക്ക് നടുവില്‍ പബ്ലിക്കായി റിസ്പഷന്‍ നടത്തിയാണ് വിവാഹക്കാര്യം നടന്‍ ഉറപ്പിച്ചത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ഇടയ്ക്ക് ബാലയുമായി പിരിഞ്ഞ് പോയ എലിസബത്ത് തിരികെ വന്നെങ്കിലും പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെ പൂര്‍ണമായും ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X