എല്ലാം ഇന്ന് നഷ്ടപ്പെടുമെന്ന് കരുതി! പോലീസ് സ്‌റ്റേഷനില്‍ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്; എലിസബത്ത് ഉദയന്‍

നടന്‍ ബാലയുമായിട്ടുള്ള ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞാണ് നടന്റെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയന്‍ രംഗത്ത് വന്നത്. നടനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുന്‍ഭാര്യ ഉന്നയിച്ചത്. ഒരിടയ്ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് എലിസബത്ത് കാര്യമായി സംസാരിക്കാറില്ല.

നേരത്തെ യൂട്യൂബ് ചാനലിലൂടെ മുഖം വ്യക്തമാക്കാതെയാണ് എലിസബത്ത് സംസാരിച്ചിരുന്നത്. എന്നാലിപ്പോള്‍ മുഖം കാണിച്ച് കൊണ്ട് തന്റെ വിശേഷങ്ങളും ഈ ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങളെ പറ്റിയുമൊക്കെ പറയുകയാണ് താരം. ഇന്ന് പോലീസ് സ്‌റ്റേഷനിലടക്കം കയറി ഇറങ്ങിയ അനുഭവങ്ങളാണ് യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വ്‌ലോഗിലൂടെ എലിസബത്ത് കാണിച്ചിരിക്കുന്നത്.

elizabath

മേയ് മൂന്നിന് എന്റെ യൂട്യൂബ് ചാനലും ഫേസ്ബുക്കുമൊക്കെ പോയേക്കുമെന്ന് മുന്‍പത്തെ വീഡിയോകളില്‍ ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ ചില കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്നും പറഞ്ഞു. ഒരു തരത്തില്‍ സന്തോഷവും മറ്റൊരു തരത്തില്‍ വിഷമവുമുള്ള കാര്യവുമാണ് നടന്നത്. രണ്ട് ദിവസമായി പോലീസ് സ്‌റ്റേഷനിലും മറ്റുമായി നടക്കുകയായിരുന്നു. അതിന്റെ തലവേദനയുണ്ട്.

ഞാന്‍ പേടിച്ചത് പോലെ ഫേസ്ബുക്കും യൂട്യൂബും കട്ട് ചെയ്യുന്നതിന് വേണ്ടി മറുവശത്ത് നിന്നും ആരും വന്നില്ല. ഞാനും വക്കീലും മാത്രമേ ഉണ്ടായിരുന്നുള്ളു. ഓപ്പോസിറ്റ് നിന്ന് വക്കീല് പോലും ഇല്ലായിരുന്നു. ഈ മാസം തന്നെ വേറൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചു. അതിനുള്ളില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് അറിയില്ല.

കാലിന്റെ ലിഗ്മെന്റിന് തകരാര്‍ സംഭവിച്ചിട്ടും ഗുജറാത്തില്‍ നിന്നും ലീവെടുത്ത് ഇങ്ങോട്ട് വന്നിട്ട് ഇപ്പോള്‍ ശശിയായി എന്ന അവസ്ഥയായി. പക്ഷേ കുഴപ്പമില്ല. ഞാന്‍ മുന്‍പ് ഒരു പരാതി കൊടുത്തിരുന്നു. അതിന്റെ ആവശ്യങ്ങള്‍ക്കും പോലീസ് സ്‌റ്റേഷനില്‍ പോയി. ആദ്യമായിട്ടാണ് ഞാനൊരു സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ നല്ല ഇടപെടല്‍ ഉണ്ടാകുന്നത്. അതെനിക്ക് ഭയങ്കരമായി ഇഷ്ടമായി. പോലീസുകാര്‍ എന്നോട് നന്നായിട്ട് പെരുമാറി. പോലീസുകാരുടെ കാക്കി കണ്ടാല്‍ എനിക്ക് പേടിയാണ്.

elizabath

ഗുജാറത്തില്‍ ഞങ്ങളുടെ കോളേജിന് അടുത്താണ് മിലിട്ടറിക്കാരുടെ കണ്ടോണ്‍മെന്റ്. അവര്‍ കോളേജില്‍ വരാറുമുണ്ട്. അവരുടെ യൂണിഫോം കാണുമ്പോള്‍ പേടി ഇല്ലെങ്കിലും പോലീസിന്റെ കാണുന്നത് പേടിയാണ്. മാത്രമല്ല പോലീസ് സ്‌റ്റേഷനില്‍ നിന്നും നല്ല അനുഭവമല്ല എനിക്ക് മുന്‍പ് ഉണ്ടായിട്ടുള്ളത്. ഇത്തവണ എല്ലാ കാര്യങ്ങളും പറയാനും ചോദിക്കാനുമൊക്കെ സാധിച്ചു. മുന്‍പ് നീതി നമുക്ക് കൂടെ അവകാശപ്പെട്ടതല്ലേ എന്ന് തോന്നിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയായിരുന്നില്ല.

മൂന്നാം തീയ്യതി എന്തോ സംഭവിക്കുമെന്ന് വിചാരിച്ചാണ് ടിക്കറ്റൊക്കെ എടുത്ത് വന്നത്. പക്ഷേ വെറുതേ നടന്ന് കാലിന് വേദനയും കൂടി എന്നാല്ലാതെ കാര്യമായി ഒന്നും സംഭവിച്ചില്ല. വീണ്ടും എനിക്ക് ലീവ് എടുക്കേണ്ടി വരും. ഇതോടെ കോളേജില്‍ നിന്നും എന്നെ പുറത്താക്കിയേക്കും. ചിലപ്പോള്‍ അവരുടെ പ്ലാനും അതായിരിക്കും. എന്റെ ലീവ് കൂട്ടി, നമ്മള്‍ നന്നായി പോകുന്നത് അവര്‍ക്ക് ഇഷ്ടമല്ലല്ലോ. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാനാണ് നോക്കുന്നത്.

എന്റെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കാന്‍ പറഞ്ഞ് നടന്നിരുന്നു. മെന്റലി അണ്‍സ്റ്റേബിള്‍ ആണെന്നും ഡോക്ടര്‍ പേഷ്യന്റ് റിലേഷനാണെന്നും തുടങ്ങി പലതും പറഞ്ഞ് നടന്നിരുന്നു. ഞാന്‍ കണ്ടത് വെച്ചിട്ട് ഇയാളെ വിട്ടിട്ട് പോകുന്നവരെ നന്നായി ജീവിക്കാന്‍ സമ്മതിക്കാത്തതാണ്. ഇതിന്റെയൊക്കെ അവസാനം എന്തായിരിക്കുമെന്ന് അറിയില്ല. നമുക്ക് കാത്തിരുന്ന് കാണേണ്ടി വരും.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X