'മെന്റൽ കേസാണെന്ന് അവർ പറഞ്ഞേക്കും, പല കാരണങ്ങൾ കൊണ്ട് എനിക്കും വിഷമങ്ങളുണ്ട്, സ്ട്രസ് ഈറ്റീങ്ങുണ്ടായിരുന്നു'

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും നടൻ ബാലയുടെ മുൻ പങ്കാളിയും ഡോക്ടറുമെല്ലാമായ എലിസബത്ത് ഉദയൻ മലയാളികൾക്ക് സുപരിചിതയാണ്. ബാലയുമായുള്ള ബന്ധം എലിസബത്ത് അവസാനിപ്പിച്ചുവെങ്കിലും സ്വന്തം കുടുംബാം​ഗത്തോടെന്നതുപോലെയുള്ള സ്നേഹം മലയാളികൾ എലിസബത്തിന് നൽകുന്നുണ്ട്. ​ഗുജറാത്തിൽ ജോലി ചെയ്ത് വരികയായിരുന്ന എലിസബത്ത് ഇപ്പോൾ അവധിക്കായി നാട്ടിൽ എത്തിയിട്ടുണ്ട്. സ്ട്രസും ഡിപ്രഷനും തന്നെ ബാധിച്ച് തുടങ്ങിയെന്ന് തോന്നിയതുകൊണ്ടാണ് ജോലിയിൽ നിന്നും ബ്രേക്കെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയതെന്ന് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ എലിസബത്ത് പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങൾ മാനസീകമായും ശാരീരികമായും ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ ആരോ​ഗ്യം ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ താൻ ആരോ​ഗ്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണെന്നും പറയുകയാണ് എലിസബത്ത്.

Elizabeth Udayan

തനിക്കൊപ്പം ഹെൽ‌ത്തി ലൈഫ് സ്റ്റൈൽ ഉണ്ടാക്കിയെടുക്കാൻ താൽപര്യമുള്ളവർക്ക് അതിനായുള്ള മാർ​ഗ നിർദേശങ്ങളും എലിസബത്ത് പുതിയ വീഡിയോയിലൂടെ നൽകി. സ്ട്രസ് വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി സൈക്കാട്രിസ്റ്റിന്റെ സഹായം തേടാൻ മടിക്കരുതെന്നും എലിസബത്ത് പറയുന്നു. വെയ്റ്റ് ലോസ് ജേർണിയുടെ സമയത്ത് ചെയ്തതുപോലെ നമ്മൾ ഇനി വീഡിയോ പാർട്ട് പാർട്ടായി ചെയ്യാൻ പോവുകയാണ്.

നാട്ടിലേക്ക് പോവുകയാണെന്നും ഒരു ഡിപ്രഷൻ സ്റ്റേജിലാണെന്നുമൊക്കെ പറഞ്ഞ് ഞാൻ ഒരു വീഡിയോ ഇട്ടിരുന്നു. അതുകണ്ട് ഒരുപാട് പേർ മെസേജും കമന്റ്സുമെല്ലാം അയച്ചിരുന്നു. ചിലർ പറഞ്ഞു അവരും ‍ഡിപ്രഷൻ പോലൊരു സ്റ്റേജിലൂടെയാണ് കടന്നുപോകുന്നതെന്ന്. ഈ വീഡിയോ മുതൽ‌ അങ്ങോട്ട് മെന്റൽ ​ഹെൽത്ത്, ഫിസിക്കൽ ഹെൽത്ത് എന്നിവയുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ചെയ്യാൻ പോകുന്നത്.

അടുത്ത കാലത്ത് എനിക്ക് ശരീര ഭാരം വർധിച്ചിരുന്നു. സ്ട്രസ് തന്നെയായിരുന്നു കാരണം. സ്ട്രസ് ഈറ്റീങ്ങ്, ജോലിത്തിരക്ക് എല്ലാമായിരുന്നു കാരണം. കൂടാതെ ആശുപത്രിയിൽ ഇൻസ്പെക്ഷൻ പോലുള്ളതൊക്കെ ഉണ്ടായിരുന്നു. അതുപോലെ ഡാഡിക്കും ചില ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അടുത്തിടെ മെഡിക്കൽ എമർജൻസിയായി ഞാൻ വീട്ടിലേക്ക് വന്നതും ഡാഡിയുടെ ആരോ​ഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു. ഇപ്പോൾ വീട്ടിൽ‌ എല്ലാവരും ​ഹെൽത്തിയാണ്.

ഇക്കാര്യങ്ങളെല്ലാം കൊണ്ടാണ് എനിക്ക് സ്ട്രസ്സുണ്ടായത്. ഇനി മുതൽ ശരീരഭാരം കുറയ്ക്കാനുള്ളതടക്കമുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. ജീവിക്കേണ്ട എന്ന രീതിയിലേക്ക് ഡിപ്രഷൻ പോയാൽ സൈക്കാട്രിസ്റ്റിന്റെ സഹായം തേടുക. പൊതുവെ മറ്റുള്ള സ്ഥലങ്ങളിൽ ഉള്ളവരൊക്കെ ചെറിയ രീതിയിൽ സ്ട്രസ് വന്നാൽ തന്നെ സൈക്കാട്രിസ്റ്റിന്റെ കൺസിലിങ് തേടും.

Elizabeth Udayan

പക്ഷെ കേരളത്തിൽ ഇതൊന്നും കോമൺ അല്ല. പലർക്കും അങ്ങനെ സൈക്കാട്രിസ്റ്റിനെ കാണാൻ മടിയാണ്. കാരണം ഇത് ആരെങ്കിലും അറിഞ്ഞ് മെന്റൽ കേസാണെന്ന് പറയും. അവർ അങ്ങനെ സന്തോഷിക്കും. സൈക്കാട്രിസ്റ്റിന്റെ സഹായം തേടുന്നതോടൊപ്പം നമ്മുടെ ശ്രമങ്ങൾ കൂടി വേണം. ഡെയ്ലി റൊട്ടീൻ കറക്ടാക്കുക. നല്ല ഉറക്കം ഉണ്ടാവുക. ഇല്ലെങ്കിൽ മെന്റൽ, ഫിസിക്കൽ‌ ഹെൽത്തിനെ ബാധിക്കും. ഡെയ്ലി റൊട്ടീൻ കറക്ടായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ വിചാരിക്കുന്നുണ്ട്.

പല കാരണങ്ങൾ കൊണ്ട് എനിക്ക് വിഷമങ്ങളുണ്ട്. പക്ഷെ അതൊന്നും നിങ്ങൾ വിചാരിക്കുന്ന കാരണങ്ങൾകൊണ്ടല്ല. വിഷമങ്ങൾ ഇല്ലാത്ത ആൾക്കാരൊന്നും ഇല്ലല്ലോ. ഞാൻ എല്ലാത്തിൽ‌ നിന്നും ബെറ്ററാകും. അതിനുള്ള ശ്രമങ്ങൾ‌ തുടങ്ങി എന്നുമാണ് എലിസബത്ത് പുതിയ വീഡിയോയിൽ പറഞ്ഞത്.

എലിസബത്തിന്റെ പുതിയ വീഡിയോ കണ്ട് ഇപ്പോഴാണ് എലിസബത്ത് ശരിക്കും ഡോക്ടറായതെന്നും ആരോ​ഗ്യത്തോടെ തിരിച്ച് വന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആ​​ഗ്രഹിക്കുന്നുവെന്നുമാണ് പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ ഏറെയും. ബാലയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം കുടുംബത്തിനും ജോലിക്കും യാത്രകൾക്കുമാണ് എലിസബത്ത് ഏറെയും പ്രാധാന്യം നൽകുന്നത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X