'ഇത് എന്റെ ഫൈനൽ മാര്യേജാണ് കേട്ടോ..., ട്രോൾ ചെയ്യുന്നവർ ഇംഗ്ലീഷിൽ കൂടി എഴുതാൻ ശ്രമിക്കൂ'; വിമർശിച്ചവരോട് ബാല
കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ മൂന്നാം വിവാഹം. നടന്റെ ബന്ധു കൂടിയായ പെൺകുട്ടി കോകിലയാണ് ബാലയെ വിവാഹം ചെയ്തത്. ബാലയുടെ മാമന്റെ മകളാണ് കോകില. ബാലയുടെ ആദ്യ ഭാര്യ ഗായിക അമൃത സുരേഷായിരുന്നു. രണ്ടാം ഭാര്യ ഡോക്ടറായ എലിസബത്ത് ഉദയനും. എന്നാൽ അമൃതയെ വിവാഹം ചെയ്യും മുമ്പ് ബാല കന്നഡക്കാരിയായ ഒരു പെൺകുട്ടിയെ കൂടി വിവാഹം ചെയ്തിട്ടുണ്ടെന്നും അത് താൻ വിവാഹം നിശ്ചയം കഴിഞ്ഞാണ് അറിഞ്ഞതെന്നും അടുത്തിടെ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു.
ബാലയുടെ ജീവിതത്തിലൂടെ നിരവധി സ്ത്രീകൾ കടന്നുപോകുന്നത് സോഷ്യൽമീഡിയയിൽ നടന് എതിരെ വലിയ വിമർശനം ഉയരാനും ട്രോളുകൾക്കും കാരണമായിട്ടുണ്ട്. കോകിലയെ പങ്കാളിയായി സ്വീകരിച്ചുവെന്ന് നടൻ പരസ്യപ്പെടുത്തിയപ്പോഴും ആശംസകളെക്കാൾ ബാലയെ ആക്ഷേപിച്ചുള്ള കമന്റുകളാണ് ഏറെയും വന്നത്.

സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്റെ വിവാഹത്തെ കുറിച്ച് വന്ന ട്രോളുകളെല്ലാം ബാലയുടെ കണ്ണിൽപ്പെട്ടു. വിവാഹശേഷം ബാലയും ഭാര്യ കോകിലയും ആദ്യമായി പങ്കെടുത്ത പൊതു ചടങ്ങ് നടന്റെ പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ചായിരുന്നു. നടൻ ശ്രീനിവാസനായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഇപ്പോഴിതാ ചടങ്ങിൽ സംസാരിക്കവെ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ബാലയ്ക്കൊപ്പം വേദിയിൽ ഭാര്യ കോകിലയുമുണ്ടായിരുന്നു.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ സ്റ്റേജിൽ നിൽക്കുന്നത്. ഇത് എന്റെ മാമന്റെ മകൾ കോകിലയാണ്. ഞാൻ കോകിലയെ വിവാഹം ചെയ്തു. വിവാഹശേഷം ഞങ്ങൾ പങ്കെടുക്കുന്ന ആദ്യ ഫങ്ഷനാണിത്. ഇന്ന് കല്യാണം കഴിച്ച് ഇന്ന് തന്നെ മൂവി ടൈറ്റിൽ ലോഞ്ച് ഫങ്ഷൻ വെക്കണം എന്നൊന്നും പ്ലാൻ ചെയ്ത് ചെയ്തതല്ല. സംഭവിച്ചതാണ്.
കാരണം ഇരുപത്തിമൂന്ന് എനിക്ക് വളരെ ഇഷ്ടമുള്ള നമ്പറാണ്. ഇന്ന് ഒരുപാട് പേർ ഞങ്ങളെ അനുഗ്രഹിച്ചു. അതുപോലെ ഒരുപാട് ട്രോളും ഇറങ്ങിയിട്ടുണ്ട്. ഇത് എന്റെ ഫൈനൽ മാര്യേജാണ് കേട്ടോ. കഷ്ടങ്ങൾ നമുക്കെ അറിയൂ. ചിലർ ഇന്ന് ട്രോളുകൾ ചെയ്തപ്പോൾ അതിൽ വേദനയുള്ള ചില കാര്യങ്ങൾ കണ്ടു. അപ്പോൾ ഞാൻ കോകിലയോട് ചോദിച്ചു... ഞാൻ സിനിമാ താരമാണ്. ഞാൻ ഇത് കുറേ കണ്ടതുമാണ്... നിനക്ക് ഇതൊന്നും കാണുമ്പോൾ വിഷമം ഇല്ലേയെന്ന്.
ഇല്ലെന്നായിരുന്നു അവളുടെ മറുപടി. കാരണം ചോദിച്ചപ്പോൾ തനിക്ക് മലയാളം അറിയില്ലല്ലോയെന്നായിരുന്നു കോകിലയുടെ മറുപടി. ഞങ്ങളെ ട്രോൾ ചെയ്യുന്നവരോടും നെഗറ്റീവ് പറയുന്നവരോടും ഒരു അഡ്വൈസ് അങ്ങോട്ട് ഞാൻ പറയുകയാണ്... കുറച്ച് ഇംഗ്ലീഷ് കൂടി ചേർത്താൽ ഞങ്ങൾക്കും അത് മനസിലാകും.

മുഴുവൻ മലയാളത്തിൽ എഴുതിയാൽ ഞങ്ങൾക്ക് മനസിലാകില്ല. എല്ലാവരും നന്നായി ഇരിക്കട്ടേ.. എന്ന് പറഞ്ഞാണ് ബാല അവസാനിപ്പിച്ചത്. താന്‍ വീണ്ടും വിവാഹിതനാകാന്‍ തീരുമാനിച്ചതായി ദിവസങ്ങള്‍ക്ക് മുമ്പാണ് ബാല പറഞ്ഞത്. വധു ആരാണെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും കുഞ്ഞ് ജനിച്ചാല്‍ കാണാന്‍ ഒരിക്കലും വരരുതെന്നും താരം പറഞ്ഞിരുന്നു.
ബാലയുടെ അമ്മയോ സഹോദരനൊ ഒന്നും വിവാഹത്തിന് എത്തിയിരുന്നില്ല. സിനിമാ മേഖലയിൽ നിന്നും ബാലയുടെ ഉറ്റ സുഹൃത്ത് മുന്ന മാത്രമാണ് പങ്കെടുത്തത്. ബാലയെ താൻ ചെറുപ്പം മുതൽ സ്നേഹിക്കുന്നുണ്ടെന്നാണ് വിവാഹശേഷം മീഡിയയോട് സംസാരിക്കവെ കോകില പറഞ്ഞത്. കുട്ടിക്കാലം മുതൽ എനിക്ക് ബാലയെ ഒത്തിരി ഇഷ്ടമാണ്. ചെന്നൈയിലാണ് എന്റെ വീട്.
അതുകൊണ്ട് ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇവിടെ വന്ന ശേഷമാണ് എല്ലാം മനസിലായത്. ബാലയെ കുറിച്ച് ഒരു ഡയറി വരെ ഞാൻ എഴുതി വച്ചിട്ടുണ്ട് വീട്ടിൽ എന്നാണ് കോകില പറഞ്ഞത്. ബാഡ് ബോയ്സാണ് ബാലയുടെ അവസാനം റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications